2016, ഏപ്രിൽ 30, ശനിയാഴ്‌ച

കേരളത്തിലെ നാടോടിനാടകാവതരണങ്ങളും ആധുനിക നാടകാവതരണസങ്കേതങ്ങളും - അന്താരാഷ്ട്ര നാടകോത്സവത്തെ മുന്നിര്ത്തി ഒരന്വേഷണം.



കേരളത്തിലെ നാടോടിനാടകാവതരണങ്ങളും ആധുനിക നാടകാവതരണസങ്കേതങ്ങളും - അന്താരാഷ്ട്ര നാടകോത്സവത്തെ മുന്നിര്ത്തി ഒരന്വേഷണം.

               നാട്യത്തെ സംബന്ധിച്ച ഏറ്റവും ആധുനികമായ കാഴ്ചപ്പാടുകളും അവതരണ സങ്കേതങ്ങളും തന്നെയാണ് കേരളത്തിലെ നാടോടിരംഗാവതരണങ്ങളിലേത്. ലോകനാടകവേദി അതിന്റെ ആധുനികീകരണത്തിനും ശക്തവും വ്യത്യസ്തവുമായ അവതരണരീതികള്ക്കും കടപ്പെട്ടിരിക്കുന്നത് കേരളീയ ക്ലാസിക് നാടോടി രംഗാവതരണങ്ങളോടാണ്.

               2008 മുതല്തൃശ്ശൂരില്വെച്ചുനടക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിലെ നാടകങ്ങളെ വിശകലനം ചെയ്തു കൊണ്ട് അവയിലെ കേരളീയ രംഗാവതരണ കലകളുടെ സ്വാധീനം കണ്ടെത്തുകയാണ് പഠനം കൊണ്ടുദ്ദേശിക്കുന്നത്. ലോക നാടകവേദിയുടെ നവീന ചലനങ്ങള്മലയളിക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ 2008 മുതല്നടത്തുന്നതാണ് അന്താരാഷ്ട്ര നാടകോത്സവം. കഴിഞ്ഞ ആറ് വര്ഷമായി നടന്ന നാടകോത്സവങ്ങളിലൂടെ എല്ലാ ഭൂഖണ്ഡങ്ങളില്നിന്നുമുള്ള നാടകങ്ങള്തൃശൂരിലെ സംഗീത നാടക അക്കാദമി അങ്കണത്തില്അരങ്ങേറിക്കഴിഞ്ഞു.

               ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളും സാമ്രാജ്യത്വവും വ്യാവസായിക മുതലാളിത്വവും യന്ത്രവല്ക്കരണവും സൃഷ്ടിച്ച ജീവിത സങ്കീര്ണ്ണതകളാണ് നാടകവേദിയില്പുതുഭാഷയെ അനിവാര്യമാക്കിയത്. 18ഉം 19ഉം നൂറ്റാണ്ടുകളില്മേധാവിത്വം നേടിയ റിയലിസ്റ്റ് സമീപനം ജീവിത സങ്കീര്ണ്ണതകളുടെ ഫലപ്രദമായ ആശയാവിഷ്കാരത്തിനും സംവേദനത്തിനും മതിയാകാതെ വന്നു.

               ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്തന്നെ റിയലിസത്തോടുള്ള പ്രതിഷേധമെന്ന നിലയില്സര്റിയലിസം, സിമ്പോളിസം, എക്സ്പ്രഷനിസം, അബ്സേര്ഡിസം, ക്യൂബിസം, എക്സിസ്റ്റന്ഷ്യനിലിസം തുടങ്ങിയ പരികല്പനകള്വിവിധ  തിയേറ്റര്പ്രസ്ഥാനങ്ങള്ക്ക് ജന്മം നല്കി. ബ്രെഹ്ത് പറഞ്ഞു 'യാഥാര്ത്ഥ്യം മാറിക്കൊണ്ടിരിക്കുന്നു. അത് പ്രതിഫലിപ്പിക്കാന്ആവിഷ്കരണരീതിയും മാറിയേ പറ്റൂ' പുതിയ രംഗഭാഷയ്ക്കുവേണ്ടിയുള്ള ഇത്തരം അന്വേഷണങ്ങള്മാര്ഗനിര്ദ്ദേശമായത് അനുഷ്ഠാനകലകളും ക്ലാസിക് സമ്പ്രദായങ്ങളുമാണ്. നമ്മുടെ ക്ലാസിക് കലാരൂപമായ കഥകളിയുടെ മുഖത്തെഴുത്തും മുഖാഭിനയവും നേത്രാഭിനയവും ശിക്ഷണവും ചിട്ടവട്ടങ്ങളും ദരിദ്രനാടകവേദിയുടെ ഉപജ്ഞാതാവായ ഗ്രോട്ടോവിസ്കിയേയും ഒഡിന്തിയേറ്ററിന്റെ പ്രണേതാവായ യൂജിനേം ബാര്ബയേയും ഇന്റര്നാഷണല്തിയറ്റര്റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ പീറ്റര്ബ്രൂക്കിനേയും പുതിയ രംഗഭാഷ സൃഷ്ടിക്കാന്സഹായിച്ചിട്ടുണ്ട്. ''ഒന്നുമില്ലായ്മയില്നിന്ന് ഒന്നും ഉണ്ടാകുന്നില്ല. പുതുമ പഴമയില്നിന്നാണ് വരുന്നത്. പക്ഷേ അതുകൊണ്ട് അത് പുതിയതായിരിക്കുന്നു''- എന്ന ബ്രെഹ്തിന്റെ വാക്കുകള്ഇവിടെ അന്വര്ത്ഥമാകുന്നു.

ആധുനിക നാടകവേദി

               പുതിയ രംഗഭാഷയ്ക്കുവേണ്ടിയുള്ള അന്വേഷണങ്ങള്ലോകനാടകവേദിയില്സൃഷ്ടിച്ച പ്രസ്ഥാനങ്ങളാണ് ജഴ്സിഗ്രോട്ടോവ്സ്കിയുടെ ദരിദ്രനാടകവേദി, അന്റ്വാന്അര്ത്താഡിന്റെ ക്രൂരതയുടെ നാടകവേദി, റിച്ചാര്ഡ് ഷെഖ്നറുഉടെ പരിസരനാടകവേദി, പീറ്റര്ബ്രുക്കിന്റെ ഇന്റര്നാഷണല്തിയേറ്റര്റിസര്ച്ച് ഇന്സ്റ്റിറ്റിയൂഷന്‍ , യൂജിനോ ബാര്ബയുടെ ഒഡിന്തിയേറ്റര്എന്നിവ. വാക്കുകള്ക്കതീതമായി പ്രാചീന തിയേറ്റര്അനുഷ്ഠാനങ്ങളില്നിന്നും ആചാരങ്ങളില്നിന്നുമാണ് പ്രസ്ഥാനങ്ങള്പുതിയ രംഗഭാഷ സൃഷ്ടിച്ചത്.
               പ്രാചീന ജീവിതത്തിലെ ബന്ധദാര്ഢ്യവും പ്രകൃത്യാരാധനയും ആചാരാനുഷ്ഠാനങ്ങളും നിറഞ്ഞ കൂട്ടായ്മയുടെ ശക്തിയും ചൈതന്യവും നല്കിയ തിരിച്ചറിവാണ് ക്രൂരതയുടെ നാടകവേദിയെ രൂപപ്പെടുത്തിയത്. ആധുനിക മനുഷ്യന്റെ സങ്കീര്ണ്ണതകളും ദുരന്തങ്ങളും ശക്തമായി ആവിഷ്കരിക്കാന്രംഗവസ്തുക്കളിലൂടെയും നടന്റെ ശരീരത്തിലൂടെയും ഉറഞ്ഞുതുള്ളല്പോലുള്ള ചലനങ്ങളിലൂടെയും സമഗ്രമായി സാധിക്കുമെന്ന് അന്റ്വാന്അര്ത്താഡിന് ബോദ്ധ്യമായി. ബാലിനീസ് ദ്വീപസമൂഹങ്ങളിലെ നൃത്ത രൂപങ്ങളും രീതിയില്അദ്ദേഹത്തെ പ്രചോദിപ്പിച്ചു. അത്തരമൊരു രംഗഭാഷയില്പ്രക്ഷകരും രംഗസംഭവങ്ങളുടെ ഭാഗമായിരിക്കും.

               സംഗീതമോ, രംഗസജ്ജീകരണമോ, ഉടയാടകളോ, വെളിച്ച വിന്യാസമോ അല്ല നടനും നടന്റെ ശരീരവുമാണ് പ്രധാനമെന്ന ആശയത്തിലൂന്നി നിന്നുകൊണ്ട് സൃഷ്ടിച്ച രംഗഭാഷയാണ് പോളണ്ടുകാരനായ ജഴ്സി ഗ്രോട്ടോവ്സ്കിയുടെ ദരിദ്ര നാടകവേദി. കഥകളിയേയും  അതിലുപരിയായി അതിന്റെ പരിശീലന ക്രമങ്ങളേയും നിരീക്ഷിച്ചറിഞ്ഞതിന്റെ ഫലമാണ് നാടകവേദി. ഭാരതീയ ഇതിഹാസത്തിലെ ശിവനാണ് ഗ്രോട്ടോവ്സ്കിയുടെ മാതൃക. കഥകളി കൂടിയാട്ട കലാകാരന്മാര്തന്റെ മെയ്യും മനസ്സും പാത്രസൃഷ്ടിക്കായി എപ്പോഴും സുസജ്ജമാക്കിയിരിക്കുന്നതിന്റെ പാഠമുള്ക്കൊണ്ടാണ് ഗ്രോട്ടോവ്സ്കി തന്റെ രംഗഭാഷയിലെ നടനെ നിര്മ്മിച്ചെടുത്തത്. നേത്രാഭിനയവും മുഖസാധകവും യോഗയും അടങ്ങിയ പരിശീലന ക്രമം അത്തരമൊരു നടന്റെ നിര്മ്മിതിക്കായി സ്വീകരിച്ചതും പൗരസ്ത്യ സ്വാധീനം കൊണ്ടാണ്.
           മുടിയേറ്റ് പോലുള്ള കേരളീയ രംഗാവതരണങ്ങളെ അടുത്തറിഞ്ഞ് അതിനെ ക്രിയാത്മകമായിപ്രയോജനപ്പെടുത്തിയതിന്റെ ഫലമാണ് റിച്ചാര്ഡ് ഷെഖ്നറുടെ പരിസരനാടകവേദി(Environmental Theatre) . പ്രൊസീനിയം വേദിയുടെ നടന്സര്വ്വതന്ത്ര സ്വതന്ത്രമായി  ആത്മാവിഷ്കാരം നിര്വ്വഹിക്കുകയും നടന്‍. പ്രേക്ഷകന്എന്നീ അതിര്വരമ്പുകളില്ലാതെ കൊള്ളക്കൊടുക്കലുകളിലൂടെ രംഗാവതരണം സാക്ഷാത്കരിക്കുകയും ചെയ്യുന്ന  ഭാരതീയ അനുഷ്ഠാന നാടകങ്ങളുടെ സവിശേഷതകളാണ് ഷെഖ്നര്പരിസരനാടകവേദിക്ക് പ്രയോജനപ്പെടുത്തിയത്.
               കേരളത്തിലെ കഥകളി, ജപ്പാനിലെ ബാലിനീസ് ദ്വീപിലെ നൃത്ത രൂപങ്ങള്‍ , മതചടങ്ങുകളിലെ വൈദികരുടെ ആംഗ്യഭാഷ  എന്നിവ നിരീക്ഷിച്ച് അവയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയതാണ് ഒഡിന്തിയേറ്റര്‍. മാമൂല്നാടകത്തിന്റെ അഭിനയരീതികള്ക്ക് മാതൃകയായിവര്ത്തിക്കുന്നതും നമ്മുടെ സാമുഹ്യസ്വഭാവത്തിന്റെ പതിവു രീതികളായി നാം ആവര്ത്തിച്ച് പോരുന്നതുമായ അറുപഴഞ്ചന്രീതികളെ ഇടിച്ചു തകര്ക്കാനും സമൂഹം പരുവപ്പെടുത്തിയ പെരുമാറ്റനാട്യങ്ങളെ കുത്തിപ്പൊട്ടിച്ച് നമ്മുടെ ഉള്ളിലുള്ള ഉണ്മയിലേക്ക് ഊര്ന്നുചെല്ലാനും മുദ്രകളും മുഹൂര്ത്തങ്ങളും കൊണ്ട് ഒരച്ചടക്കം അടിച്ചേല്പ്പിക്കുന്നു എന്ന് ഒഡിന്വിശദീകരിക്കുന്നു.
               വ്യത്യസത സംസ്കാരങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് പുതിയ രംഗഭാഷ സൃഷ്ടിച്ചയാളാണ് പീറ്റര്ബ്രൂക്ക്. കേരളത്തിലെ കഥകളി, തെയ്യം തുടങ്ങിയവയുടെ രംഗാവതരണങ്ങളും ജപ്പാനിലെ പാരമ്പര്യ നാടകവേദിയും അദ്ദേഹം ഇതിനായി പഠിച്ചു. പാരീസിലെ ഇന്റര്നാഷ്ണല്തിയേറ്റര്റിസര്ച്ച് ഇന്സ്റ്റിറ്റിയൂഷന്പലദേശങ്ങളിലുള്ളവരെ ഒരിടത്ത് ഒന്നിച്ചുകൂട്ടാന്വേണ്ടി അദ്ദേഹം സ്ഥാപിച്ചതാണ് ദേശീയമായ അവതരണങ്ങളുടെ പരിമിതികള്മറികടക്കാനാണ് വ്യത്യസ്ത ദേശക്കാരെവെച്ച് മഹാഭാരത എന്ന നാടകം താന്ചെയ്തതെന്ന് അദ്ദേഹം വിശദികരിക്കുന്നു. സ്വയം ആശയങ്ങള്പ്രതിഫലിക്കുന്ന കണ്ണാടിയായി ഓരോരുത്തരും മാറുകയെന്നതും അദ്ദേഹം ഇതിലൂടെ ലക്ഷ്യം വെക്കുന്നു. മിഡ് സമ്മര്നൈറ്റ് ഡ്രീം,മഹാഭാരതം എന്നിവ അങ്ങനെ രൂപപ്പെടുത്തിയ നാടകങ്ങളാണ്.   .

ഹ്യൂമോര്ട്ടല്

               .എഫ്. എസ് കാറ്റലോണിയ 2012 ല്അവതരിപ്പിച്ച നാടകം സംവിധാനം ചെയ്തത് അലക്സ് ആണ്. 4-ാം മത് അന്തര്ദേശീയ നാടകോത്സവത്തില്അവതരിപ്പിച്ച വിദേശ തെരുവു നാടകമാണിത്.
               കാണികള്ക്കിടയിലൂടെ ശവമഞ്ചവുമായി എത്തുന്ന നാല്വര്നാടകസംഘം അക്കാദമി പരിസരത്തുനിന്ന് റോഡിലേക്കും ഒരുവേള ഓട്ടോറിക്ഷയിലേക്കും കടന്നാണ് തുറന്ന മൈതാനത്തുവെച്ച്  അവതരണം പൂര്ത്തിയാക്കിയത്. നാടകം മുഴുവന്കാണാന്കഥാപാത്രത്തോടൊപ്പം നാടകത്തിന്റെ ഭാഗമായി ഓടി നടക്കേണ്ട അവസ്ഥ. രംഗബോധമില്ലാത്ത കോമാളിയായ മരണത്തെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന നാടകം അവസാനിപ്പിക്കുന്നത് പ്രേക്ഷകനാണ് പ്രേക്ഷകരിലൊരാളെ സാക്ഷിയാക്കി നടന്മാര്ഓരൊരുത്തരായി മരിച്ചു വീഴുമ്പോള്സാക്ഷിക്കും മരിച്ചുവീഴുക മാത്രമേ വഴിയുണ്ടായിരുന്നുളളൂ.
               മനോധര്മ്മ സാദ്ധ്യതകള്‍, പ്രേക്ഷകന്റെ ഭാഗഭാഗിത്വത്തോടുളള അവതരണക്രമം, സംഭാഷണം അപ്രസക്തമാവുന്ന ശരീരഭാഷ, നര്മ്മം, വേദിയുടെ പരിമിതികളില്ലാതെ പരിസരം മുഴുവന്വേദിയാക്കുന്ന സമീപനം, നടനും കാണിയും ഒന്നിച്ച് നീങ്ങിയുള്ള അവതരണം എന്നീ ഘടകങ്ങളില് വിദേശനാടകം കേരളത്തിന്റെ നാടോടിനാടകാവതരണങ്ങളേയും അനുഷ്ഠാന രംഗാവതരണങ്ങളേയും ഓര്മ്മിപ്പിക്കുന്നു.

ഇമാജിന്

               നാലാമത് അന്താരാഷ്ട്ര നാടകോത്സവത്തില്പ്രേക്ഷകരുടെ നാടകശീലങ്ങള്ക്ക് കിട്ടിയ ഷോക്ക്ട്രീറ്റ്മെന്റായിരുന്നു ബ്രിട്ടനിലെ കാറ്റര്ബറി യൂണിവേഴ്സിറ്റിയിലെ വിദ്യാര്ത്ഥിനികള്അവതരിപ്പിച്ച നാടകം. ലോകപ്രശസ്ത എണ്വയര്മെന്റല്നാടകക്കാരന്എഡ്വേഡ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സ്ത്രീശരീരം കാഴ്ച വസ്തുവാക്കുന്നതിന്റെ രാഷ്ട്രീയം സംസാരിക്കുന്ന നാടകം ആണ്നോട്ടങ്ങളുടെ മുനയൊടിക്കാന്ശ്രമിക്കുന്നത് ഒളിഞ്ഞുനോക്കാനും കേള്ക്കാനും സ്പര്ശിക്കാനും അവസരം നല്കിയാണ്. സ്കൂള്ഓഫ് ഡ്രാമയുടെ വിശാലമായ ക്യാമ്പസ്സും കെട്ടിടങ്ങളും മുഴുവന്സര്ഗാത്മകമായി നാടകം പ്രയോജനപ്പെടുത്തുന്നു. വിളക്കും വെളിച്ചവും വര്ണവും യൗവനവും നഗ്നതയും വെളളവും സംഗീതവും രാത്രിയും ചേര്ന്നൊരുക്കുന്ന ഭ്രമാത്മകമായ അന്തരീക്ഷം പ്രേക്ഷകനെ മായിക ലോകത്തെത്തിക്കുന്നു. സൂത്രധാരന്ഓരോ ഗ്രൂപ്പുകളെയായി പരിസരത്തെ കാഴ്ചകളിലേക്ക് നയിക്കുന്നു. എല്ലാ ദൃശ്യവും എല്ലാവര്ക്കും കാണാന്കഴിയില്ല പലപ്പോഴും സ്വന്തം കാഴ്ചയുടെ സ്ഥലവും സമയവും തീരുമാനിക്കുന്നത് കാഴ്ചക്കാരന്തന്നെയാണ്.
               നാടകത്തിലെ സൂത്രധാര സങ്കല്പവും ഭ്രമാത്മകമായ അന്തരീക്ഷ സൃഷ്ടിയും തീയും വെളിച്ചവും പ്രക്ഷകനെ പങ്കാളിയാക്കിക്കൊണ്ടുളള അവതരണരീതിയും എല്ലാറ്റിലും ഉപരിയായി പ്രേക്ഷകരേയുംകൊണ്ട് പ്രദേശംമുഴുന്നാടകം കളിക്കുന്നതും കേരളീയരെ സംബന്ധിച്ചിടത്തോളം മുടിയേറ്റ് പോലുളള അനുഷ്ഠാന നാടകങ്ങളിലൂടെ പരിചയിച്ചിട്ടുള്ളതാണ്. തന്റെ നാടകത്തിന് ഇന്ത്യന്നാടക ആചാര സങ്കല്പങ്ങളുടെ രൂപവും ഘടനയുമാണെന്ന് എഡ്വേഡ് ഷെഖ്നറും സമ്മതിക്കുന്നു.

കാര്മെന്ഫ്യുണെബ്രെ

               പവല്സ് കൊടാകിന്റെ സംവിധാനത്തില്പോളണ്ടിലെ തിയറ്റ്രോ ബ്യൂറോപെഡ്രോസി നാലാമത് അന്താരാഷ്ട്ര നാടകോത്സവത്തില്അവതരിപ്പിച്ച നാടകമാണ് കാര്മെന്ഫ്യൂണെബ്രെ. അധിനിവേശത്തിന്റെയും യുദ്ധഭീകരതയുടേയും നേര്ക്കാഴ്ചകള്ശക്തമായ അവതരണത്തിലൂടെ അനുഭവപ്പിച്ച നാടകമാണിത്. കൂറ്റന്പൊയ്ക്കാലുകളില്നീളന്കുപ്പായങ്ങള്  അണിഞ്ഞുവരുന്ന രാക്ഷസാകാരം പൂണ്ട സാമ്രാജ്യത്വ മര്ദ്ദകര്ക്കുമുമ്പില്ഇരകളുടെ ദൈന്യത ചെറുതിലൂടെ വിനിമയം ചെയ്യുന്നു. ഭീമാകാരമായ തടവറയും ഉപകരണങ്ങളും വിചിത്രമായ വാഹനങ്ങളും തീയും തീപ്പിടിത്തവും ഒക്കെച്ചേര്ന്നാണ് നാടകാവതരണം വ്യത്യസ്തവും ശക്തവുമാകുന്നത്. അഗ്നിയും രൗദ്രതയും വലുപ്പചെറുപ്പങ്ങളും നമ്മുടെ വടക്കേമലബാറിന്റെ തെയ്യംകലകളിലൂടെ നമുക്ക് പണ്ടേപരിചയമാണ്. തെയ്യത്തിന്റെ ഭീകരമായമുടിയും തുണിയും കുരുത്തോലയുംകൊണ്ട് സൃഷ്ടിക്കുന്ന വിസ്തൃതമായ ചമയങ്ങളും തീകുണ്ഠങ്ങളും തീക്കൂനകളും കനലാട്ടവുമെല്ലാം ക്ഷേത്രാങ്കണങ്ങളിലെ കലാവതരണങ്ങളുടെ അമാനുഷികവും അലൗകികവുമായ പ്രതീതി യഥാര്ത്ഥ്യങ്ങളെ സൃഷ്ടിക്കുന്ന അവതരണ സങ്കേതങ്ങളാണ്.

ട്രാന്സ്ഫിഗറേഷന്

               ആറാമത് അന്താരാഷ്ട്ര നാടകോത്സവത്തില്അവതരിപ്പിച്ച നാടകം ഭൗതികലോകത്തെ ഭേദിച്ച് പുറത്തു കടക്കാന്വെമ്പുന്ന മൃഗീയ മനുഷ്യനെ തുറന്നു കാട്ടുന്നു ഒളീവിയര്ദെ സഗസന്‍. കളിമണ്ണും ചായക്കൂട്ടങ്ങളും കമ്പും ഉപയോഗിച്ച് തന്റെ ശരീരത്തെ അനായാസമായി രൂപാന്തരപ്പെടുത്തുമ്പോള്നാടകത്തിന്റെ പ്രമേയവും പ്രതലവും മാധ്യമവും സ്വന്തം ശരീരമാവുന്നു. ആത്മീയ- മൃഗീയ, ഭൗതിക ബൗദ്ധിക തലങ്ങളെ വേര്തിരിക്കുന്ന അതിര്വരമ്പുകളെ അദ്ദേഹം ഇല്ലാതാക്കുന്നു. പ്രകൃതി വസ്തുക്കളും പ്രകൃതി വര്ണങ്ങളും ഉപയോഗിച്ച് ശരീരത്തിലും മുഖത്തുമെല്ലാം മാറ്റങ്ങള്വരുത്തുന്നത് നമ്മുടെ അനുഷ്ഠാന കലാവതരണങ്ങളിലും ക്ലാസിക് കലാവതരണങ്ങളിലും ഉളളതുതന്നെയെങ്കിലും അത് തത്സമയമാക്കി നാടകാവതരണത്തിന് പുതിയതലവും മാനവും നല്കാന്ട്രാന്സ്ഫിഗറേഷനാവുന്നു.
              

രണ്ടവതരണങ്ങളെ സംബന്ധിച്ചും നടന്എന്നത് കഥാപാത്രത്തിന്റെ കേവലമായ പ്രതിനിധാനം മാത്രമല്ല നിയതവും സൂചനാത്മകവുമായ ചലനങ്ങളിലൂടെ മുദ്രകളിലൂടെ വേഷങ്ങളിലൂടെ സംഗീതത്തിലൂടെ എതവസ്ഥയും ചിത്രീകരിക്കാന്ശിക്ഷണം നേടിയ വ്യക്തിയാണ്.

 ദിസ്ഈസ് മൈബോഡി കം ഇന്ടു മൈ മെന്ഡും കാര്മെനും

               അഞ്ചാമത് അന്താരാഷ്ട്ര നാടകോത്സവത്തില്റൊമാനിയയിലേയും ജോര്ജിയയിലേയും കലാകാരന്മാര്അവതരിപ്പിച്ച രണ്ടു നാടകങ്ങളാണിവ. സംഭാഷണമില്ലാതെ അസാധാരണ മെയ് വഴക്കത്തോടെ ചടുല നൃത്തചലനങ്ങളിലൂടെയുളള രംഗഭാഷ നമ്മുടെ കഥകളിപോലുളള ക്ലാസിക് രംഗാവതരണകലകളോട് സാദൃശ്യം പുലര്ത്തുന്നു. വേഷങ്ങളും ഉപയോഗിക്കുന്ന മുദ്രകളും പാശ്ചാത്യമാണെങ്കിലും ക്ലാസിക് തിയേറ്ററിന്റെ പ്രത്യേകതയായ പ്രേക്ഷകാഭിമുഖ രംഗവാതരണരീതിയും പ്രേക്ഷകനെ കാഴ്ചക്കാരനാക്കി നിര്ത്തി അപ്രസക്തമാക്കുന്ന സമീപനവും ഇവിടെ സമാനമാവുന്നു. നടന്റെ ശരീരഭാഷയുടെ വിവിധപ്രയോഗങ്ങള്തന്നെയാണ് കാണികളില്രസം ജനിപ്പിക്കുന്നത്. ശരീവും താളവും സംഗീതവും സമന്വയിപ്പിച്ചുകൊണ്ട് ഒരേ ഇടത്തെ, കാര്യത്തെ പലതാക്കി മാറ്റുകയാണ് രണ്ടിലും മൂര്ത്തവും അമൂര്ത്തവും ബഹുസ്വരവുമായ ഇടമായി അരങ്ങുമാറുന്നു.  


               മുഹമ്മദ്ബഷീര്‍ .കെ.കെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ