പാഠപുസ്തക സംവാദം
സ്കൂള്‍ പാഠപുസ്തക മാറ്റം - ഉള്ളടക്കത്തേക്കാള്‍ അപകടം പാഠ്യപദ്ധതിയെ പിന്നോട്ടുനയിച്ചത്.
വൈജ്ഞാനിക മേഖലയില്‍ ദ്രുതഗതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കനുസൃതമായി പാഠ്യപദ്ധതിയും രീതിശാസ്ത്രവും പാഠപുസ്തകവും നവീകരിക്കുകയെന്നത് വിദ്യാഭ്യാസ സംവിധാനത്തിലെ ഒഴിച്ചുകൂടാനാവാത്ത പ്രക്രിയയാണ്. ഓരോ മാറ്റവും കൂടുതല്‍ മികച്ചതിനെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കും. അതുവഴി പഠനനേട്ടങ്ങളുടെ ഗ്രാഫ് എപ്പോഴും ഉയരത്തില്‍ തന്നെ നില്ക്കും. എന്നാല്‍ ഇതിനൊരപവാദമാണ് SCERT യുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പാഠപുസ്തകമാറ്റം. വേണ്ടത്ര ധാരണയോ ഉള്‍ക്കാഴ്ചയോ ഗൗരവമോ ഇല്ലാതെ സര്‍ക്കാര്‍ മാറുമ്പോള്‍ മാറ്റേണ്ട ഒന്നായി പാഠ്യപദ്ധതിയേയും പാഠപുസ്തകത്തേയും കാണുമ്പോള്‍ മാറ്റം വിദ്യാഭ്യാസ പ്രക്രിയ എന്നതിനേക്കാള്‍ രാഷ്ട്രീയപ്രക്രിയയായി മാറുന്നു. പാഠപുസ്തകപരിഷ്കരണം അങ്ങനെ അധ: പതിച്ചതിന്റെ ദുരന്തമാണ് പൊതുവിദ്യാലയങ്ങള്‍ ഇപ്പോഴനുഭവിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ദാര്‍ശനികവും സമൂഹശാസ്ത്രവും മനഃശാസ്ത്രവുമായ സൈദ്ധാന്തിക ഭൂമികയില്‍ നിന്നും പഠനത്തെയും മസ്തിഷ്കവികാസത്തെയും സംബന്ധിച്ച ആധുനിക കാഴ്ച്ചപ്പാടില്‍ നിന്നും വ്യതിചലിച്ചതാണ് പാഠപുസ്തകമാറ്റത്തെ ഒരു ദുരന്തമാക്കിയത്.
രചനയുടെ സര്ഗാത്മകതലവും ഭാഷയുടെ പ്രകടനതലവും ആഴത്തിലും പരപ്പിലും ഭാഷാക്ലാസ് മുറിയെ ജൈവികമാക്കിയ കാലമായിരുന്നു 2014 വരെ നിലനിന്നത്. ഭാഷാ പഠനസമീപനവും പാഠ്യപദ്ധതിയും പാഠപുസ്തകവും പ്രതിഫലിപ്പിച്ച ആധുനിക നിലപാടുകളാണ് ഇതിനുകാരണമായത്. ഭാഷാപരമായ ഉള്ളടക്കങ്ങള്‍ മനഃപ്പാഠമാക്കുന്നതിനേക്കാള് ഭാഷപ്രയോഗിക്കാനുള്ള അഥവാ വ്യവഹാരരൂപങ്ങളിലൂടെ ആവിഷ്കരിക്കാനുള്ള ശേഷിക്ക് ഊന്നല്‍ നല്‍കുക വഴിയാണ് ഇത് സാധ്യമായത്. ഭാഷാശേഷി കളൂടെ വികസനത്തിന് അധ്യാപകന് അവലംബിക്കാവുന്ന അനേകം ഉപകരണങ്ങളില്‍ ഒന്നുമാത്രമായി പാഠപുസ്തകം മാറിയത് ഭാഷാപഠനത്തിന് കേരളം സൃഷ്ടിച്ച ഉദാത്തമാതൃകയാണ്. പാഠപുസ്തകത്തിലെ ഉള്ളടക്കം മനഃപ്പാഠമാക്കി, ഓര്മ്മപരിശോധിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി, പരീക്ഷയെ ഭയപ്പെട്ട് കഴിഞ്ഞിരുന്ന ഒരു തലമുറ ഭാഷാശേഷികള്‍ കൈമുതലാക്കി ചോദ്യമെന്തുതന്നെയായാലും ഉത്തരമെഴുതാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തോടെ പരീക്ഷകള്‍ ആസ്വദിച്ചെഴുതിയ സമയമായിരുന്നു അത്. ശരിക്കും ഭാഷാശേഷികള്‍ അളക്കപ്പെടുകയും മൂല്യനിര്‍ണയത്തില്‍ ഉയര്‍ന്ന ചിന്തനപ്രക്രിയകള്ക്ക് സ്ഥാനം ലഭിക്കുകയും അറിവിന്റെ പുതിയ സന്ദര്‍ഭത്തിലുള്ള പ്രയോഗം യാഥാര്‍ത്ഥ്യമാവുകയും ചെയ്തകാലം. ബിരുദ, ബിരുദാനന്തരബിരുദ സാഹിത്യ വിദ്യാര്‍ത്ഥികള്‍ പോലും വിശദപഠനത്തിനുള്ള പുസ്തകങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്ക്കുമാത്രം ഉത്തരമെഴുതുമ്പോള്‍ പൊതുവിദ്യാലയത്തിലെ കുട്ടി പരീക്ഷയ്ക്ക് താന്‍ പഠിച്ചിട്ടില്ലാത്ത കവിതകള്‍ വിശകലനം ചെയ്ത് താരതമ്യക്കുറിപ്പും ആസ്വാദനക്കുറിപ്പും എഴുതി. ഭാഷാ ശേഷിക്ക് ഊന്നല്‍കൊടുത്ത രീതിശാസ്ത്രം പിന്പറ്റിയതുകൊണ്ടുമാത്രം ഉണ്ടായ പുരോഗതിയാണിത്. എന്നാല്‍ ഇപ്പോഴത്തെ പാഠപുസ്തകങ്ങളും പരീക്ഷയും പൂര്‍ണമായും പാഠപുസ്തകത്തിന്റെ ഉള്ളടക്കകേന്ദ്രീകൃതമായി. അപഗ്രഥിച്ചും ഉദ്ഗ്രഥിച്ചും വിലയിരുത്തിയും അറിവ് പ്രയോഗിച്ചിരുന്ന കുട്ടിയെ താഴേക്ക് വലിച്ചിട്ട് നീ പഠിച്ച കാര്യങ്ങള്‍ ഓര്‍മ്മിച്ചാല്‍ മാത്രം മതിയെന്നു പറയുന്നു. മുമ്പ് അപ്രസക്തമായിരുന്ന ഗൈഡ് വിപണികള്‍ ഇനി സജീവമാകാന്‍ തുടങ്ങും. അന്വേഷണത്തിന്റെയും സ്വയം പഠനത്തിന്റെയും പ്രൊഫഷണല്‍ സമീപനത്തില്‍ നിന്ന് ഇപ്പോഴത്തെ മാറ്റം അധ്യാപകനെ പാഠപുസ്തകത്തിന്റെ 'O'വട്ടത്ത് തളച്ചിടുന്നു.
കുട്ടിലോകത്തെ നോക്കിക്കാണുന്നത് ഭാഷയായോ ശാസ്ത്രമായോ ഗണിതമായോ അല്ല സമഗ്രമായാണ്. മഴയെ അനുഭവിക്കുന്ന ആ അനുഭവത്തെക്കുറിച്ച് സംസാരിക്കുന്ന, കുട്ടിയില്‍ ഈ അന്തര്‍വൈജ്ഞാനികത സ്പഷ്ടവുമാണ്. ഈയൊരു ദര്‍ശനത്തില്‍ നിന്നുകൊണ്ടാണ് ഒന്ന്, രണ്ട് ക്ലാസ്സുകളില്‍ ഉദ്ഗ്രഥിതസമീപനം പാഠപുസ്തകങ്ങള്‍ സ്വീകരിച്ചത്. ഭാഷയേയും ഗണിതത്തേയും പരിസരപഠനത്തേയും സ്വാഭാവികമായി ഉദ്ഗ്രഥിക്കാനുളള ഉപായമായി ആഖ്യാനത്തെ (Narration)സ്വീകരിച്ചു. 2008 നുശേഷം വന്ന പാഠപുസ്തകങ്ങള്‍ക്ക് ഉദ്ഗ്രഥിതസമീപനത്തിന്റെയും ആഖ്യാനത്തിന്റെയും ശക്തിയും ആര്‍ജവവും ഉണ്ടായിരുന്നു. ആഖ്യാനം ക്ലാസ്സ് മുറിയില്‍ സ്വതന്ത്രമായ ചിന്തയ്ക്കും ഭാഷണത്തിനും രചനയ്ക്കും അവസരമൊരുക്കി. ആഖ്യാനത്തിടയ്ക്കുള്ള ഉജ്ജ്വലമായ വൈകാരിക മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്ന ചിന്തോദ്ദീപകമായ സന്ദര്‍ഭങ്ങള്‍ വിവിധവ്യവഹാരങ്ങളിലേക്ക് വിഷയവ്യത്യാസബോധം കൂടാതെ സ്വാഭാവികമായി കടന്നുചെല്ലാനുള്ള രാസത്വരകമായിമാറി. ആശയം + ആഖ്യാനം+ ഉദ്ഗ്രഥനം എന്നത് പാഠപുസ്തകത്തിന്റെയും ചോദ്യക്കടലാസിന്റെയും നിര്‍മ്മിതിക്കുള്ള അടിസ്ഥാനമായി സ്വീകരിക്കപ്പെട്ടു. ആഖ്യാനത്തിന്റെ സാദ്ധ്യതകളെ പുതിയ പാഠപുസ്തകവും അധ്യാപകസഹായിയും നിരാകരിക്കുക വഴി ഒന്ന്, രണ്ട് ക്ലാസ്സുകളിലെ ഉദ്ഗ്രഥിത സമീപനം ജൈവികത നഷ്ടപ്പെട്ട് യന്ത്രികമായി മാറി.
ബുദ്ധിയെ സംബന്ധിച്ച ഹവാഡ് ഗാര്‍ഡ്നറുടെ ബഹുമുഖബുദ്ധി (Multiple intelligence theory) സിദ്ധാന്തത്തെ അടിസ്ഥാനമായി സ്വീകരിച്ചുകൊണ്ടുള്ളതായിരുന്നു മുന്‍വര്‍ഷത്തെ പാഠ്യപദ്ധതി. വൈവിധ്യമുള്ള പ്രവര്‍ത്തനങ്ങളിലൂടെ ബുദ്ധിയുടെ എല്ലാ ഘടകങ്ങളുടെയും വികാസത്തിന് അതവസരമൊരുക്കിയിരുന്നു. ഉള്ളടക്കം കേന്ദ്രീകൃതമായ പുതിയ പാഠപുസ്തക സമീപനം അത്തരം മസ്തിഷ്ക വികാസ സാദ്ധ്യതകളെ പരിമിതപ്പെടുത്തുന്നു. ഓര്‍മ്മ പരിശോധനയിലൂന്നിയ മൂല്യനിര്‍ണയ സമീപനം ബഹുമുഖ ബുദ്ധിയുടെ പരമ്പരാഗത ഭാഷ, ഗണിതം, യുക്തി തുടങ്ങിയ ഏതാനും ഘടകങ്ങളില്‍ ഊന്നുക വഴി അത്തരം ഘടകങ്ങള്‍ Active ആയ കുട്ടികള്‍ക്കുമാത്രം പ്രാമുഖ്യം ലഭിക്കുന്ന വിവേചനപരമായ ഒന്നായി രീതിശാസ്ത്രം പരിണമിക്കുന്നു. സമഗ്രവും നിരന്തരവുമായ മൂല്യനിര്‍ണയം CCE എന്നത് ഏട്ടിലൊതുങ്ങുന്നു.
സ്ഥല ജല മാനേജ്മെന്റിന്റെ അഭാവം, കൃഷി സംസ്കാരമായി കാണാന്‍ കഴിയാത്തത്, തുടങ്ങിയ പ്രശ്ന മേഖലകളെ അടിസ്ഥാനമാക്കിയുള്ള പഴയ പാഠപുസ്തകങ്ങള്‍ക്കുപകരം ആശയാടിസ്ഥാനത്തില്‍ ഉള്ളടക്കത്തെ യൂണിറ്റുകളായി ക്രമീകരിച്ചത് പുതിയ പാഠപുസ്തകങ്ങളുടെ മേന്മയാണ്. പഴയ പുസ്തകങ്ങളില്‍ ഊന്നല്‍ നല്കിയ സാമൂഹ്യശാസ്ത്ര പരിഗണനകള്‍ക്കുപകരം ഭാഷയുടെ സൗന്ദര്യാത്മകതലത്തെ തിരിച്ചുപിടിക്കാനായി എന്നത് മാത്രമാണ് ഇപ്പോഴത്തെ പാഠപുസ്തകത്തില്‍ കാണുന്ന ഒരേയൊരു മികവ്. അപ്രധാനകവികളുടെ ആശയപ്രധാനമായ പുതിയ കവിതകള്ക്കുപകരം പ്രധാനകവികളുടെ സാഹിത്യഭംഗിയുള്ള കവിതകള്‍ക്ക് ഇടംകൊടുക്കാനായി എന്നതിനാലാണിത് മികവാകുന്നത്.
മുഹമ്മദ് ബഷീര്‍.കെ.കെ
അസിസ്റ്റന്റ് പ്രൊഫസര്‍
മലയാളവിഭാഗം
കെ.കെ.ടി.എം.ഗവ. കോളേജ്
പുല്ലൂറ്റ്.പി.ഒ.
വഴി- കൊടുങ്ങല്ലൂര്‍, തൃശ്ശൂര്‍
ഫോണ്‍ - 9946764768
ഇമെയില്‍ - muhamedbasheerkk@yahoo.co.in

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ