ചിന്തകളും കാഴ്ചപ്പാടുകളും പങ്കുവെക്കാനൊരിടം

2016, ജൂലൈ 23, ശനിയാഴ്‌ച

ഏകത, ദേശീയത, വിദ്യാഭ്യാസം


ഏകത, ദേശീയത, വിദ്യാഭ്യാസം
1.    ആമുഖം
'മാവേലി നാടുവണീടും കാലം
                       മാനുഷരെല്ലാരുമൊന്നുപോലെ'

                            എന്നത് പൊയ്‌പ്പോയ നല കാലത്തിന്റെ ഏകത്വത്തിന്റെ ഓര്‍മ്മയാണ്. ഭരണാധികാരി  നീതിമാനാണെങ്കില്‍ പ്രജകള്‍ അഥവാ മാനുഷര്‍ ഒന്നായിരിക്കുക തന്നെ ചെയ്യുമെന്ന മഹത്തായ സന്ദേശമാണ് ഈ വരികള്‍ വിനിമയം ചെയ്യുന്നത്. അഥവാ ഏകത്വമെന്നത് നീതിയുടെ, തുല്യതയുടെ, ഉല്‍പന്നമാണെന്ന അടിസ്ഥാന തത്ത്വത്തെയാണ് ഇത് പ്രഖ്യാപിക്കുന്നത്. വൈവിധ്യങ്ങള്‍ക്കതീതമായി നമ്മള്‍ ഒന്നാണെന്ന ബോധം ഒരു ബോധമെന്നതിനേക്കാള്‍ ഒരു വികാരമാണ്. ഞാന്‍ ആരോടാണ് ഐക്യപ്പെടേണ്ടത്.എന്റെ നാടിനോടാണോ?ദേശത്തോടാണോ?രാഷ്ട്രത്തോടാണോ? അതോ ഈ പ്രപഞ്ചത്തോടും അതിലെ സര്‍വ്വചരാചരങ്ങളോടുമാണോ? ഏകതയെന്ന പരികല്പനയെ സാധ്യമാക്കാനുള്ള ഉപാധിയോ ഉപകരണമോ ആയി വര്‍ത്തിക്കാന്‍ വിദ്യാഭ്യാസത്തിനു കഴിയുമോ?കഴിയുമെങ്കില്‍ അത്തരം വിദ്യാഭ്യാസത്തിന്റെരീതിയും സ്വഭാവവും എന്തായിരിക്കും? ഇങ്ങനെ പരിശോധിക്കുമ്പോള്‍ വിദ്യാഭ്യാസത്തിലൂടെയുള്ള ഏകതയെന്നത് ഒരു വിദ്യാഭ്യാസപ്രശ്‌നം മാത്രമല്ല ദാര്‍ശനികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ മാനങ്ങളുള്ള ഒന്നാണെന്ന് വ്യക്തമാവും. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് ഗുരുകുലങ്ങളും മതപാഠശാലകളും വിഹാരങ്ങളും കളരികളും ആശ്രമങ്ങളും ഒക്കെയായി നിലനിന്നിരുന്ന വിദ്യാഭ്യാസകേന്ദ്രങ്ങള്‍ക്കോ പൊതു വിദ്യാലയങ്ങള്‍,CBSE, NCERT, കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ, ICICIവിദ്യാലയങ്ങള്‍,Aided,Unaided, Public, Self Finance, ന്യൂനപക്ഷ വിദ്യാലയങ്ങള്‍ എന്നിങ്ങനെ ലക്ഷ്യത്തിലും മാര്‍ഗ്ഗത്തിലും പാഠ്യപദ്ധതിയിലും ബോധന മാധ്യമത്തിലും ബോധനരീതിയിലും വൈവിധ്യം പുലര്‍ത്തുന്ന വ്യത്യസ്ത അക്കാദമികവര്‍ഗ്ഗങ്ങളേയും ജാതിമതങ്ങളേയും പ്രതിനിധാനം
 ചെയ്യുന്ന വര്‍ത്തമാനകാല വിദ്യാഭ്യാസകേന്ദ്രങ്ങള്‍ക്കോ എന്നെങ്കിലും ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധാനം അവകാശപ്പെടാന്‍ സാധിക്കുമോ? പ്രാപ്യതയില്‍ ലഭ്യതയില്‍ പൊതുസമൂഹ ത്തോട് ഇവ തുല്യത പുലര്‍ത്തുന്നുണ്ടോ? ഇത്തരം സ്ഥാപനങ്ങളിലെ വ്യത്യസ്തപൗരത്വ
നിര്‍മ്മിതികള്‍ ദേശീയമോ അന്തര്‍ദേശീയമോ മാനവികമോ ആയ വികാരങ്ങളേയും മൂല്യങ്ങളേയും എത്രമാത്രം സ്വാംശീകരിച്ചിരിക്കും. ഏകതയുടെ സാക്ഷാത്കാരമാണോ ശൈഥില്യമാണോ ആത്യന്തികമായ ഫലം.

പൊതുസമൂഹത്തിന്റെ പ്രാതിനിധ്യം അല്‍പ്പമെങ്കിലും അവകാശപ്പെടാന്‍ സാധിക്കുക  പൊതുവിദ്യാലയങ്ങള്‍ക്കായിരിക്കും. ഈ പൊതുവിദ്യാലയങ്ങളും അവിടത്തെ പാഠ്യപദ്ധതിയും വിവിധ ഗോത്രവര്‍ഗ്ഗങ്ങളേയും പിന്നാക്കസമൂഹങ്ങളുടേയും ന്യൂനപക്ഷങ്ങളുടേയും ഭാഷയും സംസ്‌കാരവും ഉള്‍ക്കൊള്ളുന്നുണ്ടേ?സ്വന്തം സംസ്‌കാരം പ്രതിഫലിക്കാത്ത, സ്വന്തം ഭാഷയില്‍ സംസാരിക്കാത്ത പാഠ്യപദ്ധതിയും പാഠപുസ്തകവും നിലനില്‍ക്കെ ഏകതയെക്കുറിച്ച് സംസാരിക്കുമ്പോള്‍ കൃത്യമായ വിവേചനത്തിന്റേയും അനീതിയുടേയും അംശങ്ങള്‍ നില നില്‍ക്കുക തന്നെ ചെയ്യും.ഈയൊരു പ്രശ്‌നത്തെ കൂടുതല്‍ വ്യക്തമാക്കാന്‍ നമുക്ക് ദേശം, ദേശരാഷ്ട്രം, ദേശീയത തുടങ്ങിയ സങ്കല്‍പനങ്ങളെ വിശകലനം ചെയ്യേണ്ടതുണ്ട്.

2.    ദേശം, ദേശരാഷ്ട്രം, ദേശീയത

 സ്വന്തമായി ഭാഷയും നിയമങ്ങളും ആചാരങ്ങളും സ്വഭാവവിശേഷണങ്ങളുമുള്ള
ജനസമൂഹം എന്നാണ് ദേശത്തിന് നല്‍കിയിട്ടുള്ള  പഴയൊരു നിര്‍വചനം. വ്യാപക സ്വീകാര്യതയുള്ള പ്രൗഢസംസ്‌കാരത്തിന്റെ അതിര്‍ത്തികള്‍ രാഷ്ട്രീയാതിര്‍ത്തികളായി മാറിയാണ് ദേശരാഷ്ട്രം (nation State)ഉടലെടുക്കുന്നതെന്ന് ഗെല്‍നര്‍ അഭിപ്രായപ്പെടുന്നു. മറ്റൊരുരീതിയില്‍ പറഞ്ഞാല്‍  പ്രൗഢസംസ്‌കാരത്തിന്റെ രാഷ്ട്രീയവല്‍ക്കരണമാണ് ദേശരാഷ്ട്രരൂപീകരണത്തിലെ പ്രധാനഘട്ടം. മുഖ്യഭാഷയും സംസ്‌കാരവും ഉപഭാഷകളുടേയും സംസ്‌കാരങ്ങളുടേയും മേല്‍ അധീശത്വം സ്ഥാപിക്കുകയും അവയെ തമസ്‌ക്കരിക്കുകയും ചെയ്യും. സംസ്‌കാരത്തിന്റെ ഭാഷയുടെ മാനകീകരണ പ്രക്രിയയില്‍ ധാരാളം ഉപസംസ്‌കാരങ്ങളും ഭാഷയും തമസ്‌ക്കരിക്കപ്പെടുന്നുണ്ട്. ഭരണകൂടവും പ്രൗഢസംസ്‌കാരവും തമ്മിലുള്ള ലയനമാണ് ദേശരാഷ്ട്രമെന്ന് ഗല്‍നര്‍ ഉറപ്പിച്ചു പറയുമ്പോള്‍ ദേശരാഷ്ട്രത്തിനകത്ത്   വിദ്യാഭ്യാസം നിര്‍വഹിക്കേണ്ട ദൗത്യമെന്താണെന്നുകൂടി വ്യക്തമാണ്. 'വൈവിധ്യത്തിലാണ് ശക്തിയും സൗന്ദര്യവും കുടികൊള്ളുന്നതെന്ന് ഇളം തലമുറയെ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് സമയമായിരിക്കുന്നു' എന്ന് ആന്‍ജലോ പറയുന്നു.  അത്തരം ഒരു ചിന്ത സ്വാഭാവികമായും വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള  ചിന്തയാണ്, ചര്‍ച്ചയാണ്.

3.    വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം

  ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം ജനാധിപത്യ പൗരന്റെ (Democratic Citizen) നിര്‍മ്മിതിയും കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തില്‍ കമ്മ്യൂണിസ്റ്റ് പൗരന്റെ അതായത് വ്യക്തിപരമായ നേട്ടങ്ങളേക്കാള്‍ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗബോധവും  സമത്വബോധവുമുള്ള പൗരന്റെ നിര്‍മ്മിതിയും മുതലാളിത്ത രാഷ്ട്രത്തില്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കും കഴിവുകള്‍ക്കും പ്രാധാന്യമുള്ള മത്സരിക്കാന്‍ ശേഷിയുള്ള പൗരന്റെ നിര്‍മ്മിതിയാണെന്ന് സാമാന്യമായി പറയാം. ഇതാകട്ടെ രാഷ്ട്രത്തിന്റെ ദേശീയമായ ഏകത്വമെന്ന ലക്ഷ്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതോ സമന്വയിക്കുന്നതോ ആണ്. എന്നാല്‍  സൂക്ഷ്മമായ അര്‍ത്ഥത്തില്‍ വിദ്യാഭ്യാസം ഭരണകൂടത്തിന്റെപിന്തുണയുള്ള പ്രൗഢസംസ്‌കാരത്തില്‍ പങ്കാളിയാവാനുള്ളചവിട്ടുപടിയാണ്. ദേശരാഷ്ട്രത്തിന്റെ ബഹുസ്വരതയും ബഹുദേശീയതയും വംശവര്‍ഗ്ഗവൈവിധ്യങ്ങളും രാഷ്ട്രീയമായി ദേശീയതയെന്ന സാങ്കല്പിക  വികാരത്തില്‍ സമന്വയിപ്പിക്കുകയെന്ന ദൗത്യം നിര്‍വഹിക്കുന്നത് വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസത്തിന്റെരാഷ്ട്രീയമാണ്. പ്രൗഢസംസ്‌കാരത്തിന്റെ മേല്‍ക്കോയ്മയാണ് മാനകീകരണമാണ് പാഠ്യപദ്ധതികള്‍ ഉറപ്പുവരുത്തുന്നത്. ഓണം കേരളത്തിന്റെ ദേശീയാഘോഷമായിമാറുന്നത് അങ്ങനെയാണ്. പൊതുവായ സാംസ്‌കാരിക ഘടകങ്ങളായ ഭാഷ, മതം, ആചാരങ്ങള്‍ രാഷ്ട്രസത്തയുടെഅടയാളമായി ജനങ്ങളെ വിശ്വസിപ്പിക്കുന്നതില്‍ വിദ്യാഭ്യാസവും മുഖ്യധാരാമാധ്യമങ്ങളും പ്രധാനപങ്കുവഹിക്കുന്നു. പൊതുഘടകങ്ങള്‍ സ്വാഭാവകമായി ഉരുത്തിരിയുന്നതല്ല.  പ്രബല വിഭാഗങ്ങള്‍ മറ്റു വിഭാഗങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നതാണ്. സാംസ്‌കാരികരാഷ്ട്രീയത്തിന്റെ സങ്കീര്‍ണ്ണ  രൂപമാണ് ദേശീയത. കീഴാളര്‍ക്ക് സ്വയം സംസാരിക്കാനുള്ളശേഷി ഇല്ലാത്തതിനാല്‍ പ്രതിനിധാനവ്യവസ്ഥകളില്‍നിന്ന് അവര്‍ ഒഴിവാക്കപ്പെടുന്നു. ഫോക്‌ലോര്‍ എപ്പോഴും വരേണ്യദേശീയതക്ക്  പുറത്താവുന്നത് അങ്ങനെയാണ്. ഇന്ത്യന്‍ ദേശരാഷ്ട്രം ഇന്ത്യന്‍ സമൂഹത്തിന്റെ ജനാധിപത്യമോഹങ്ങളെ പ്രതിനിധീകരിക്കുന്നില്ല. ഇതിന്റെ ഫലമായി ദേശരാഷ്ട്രത്തിന്റെ യുക്തികളെ പ്രതിരോധിക്കുന്ന നിരവധി വിഘടിതസമൂഹങ്ങള്‍ ഇന്ത്യയിലുണ്ടാവുന്നു.((രാമകൃഷ്ണന്‍ ഇ.വി.ദേശീയതകളും സാഹിത്യവും .ഡി.സി.ബുക്‌സ് .കോട്ടയം..2001.p94-95) വൈകാരികത അസഹിഷ്ണുത, സംഘടിതശക്തിയുടെ ദുരുപയോഗം, അഹങ്കാരം മുതലായവ ദേശീയതയുടെ വ്യവഹാരങ്ങളിലുണ്ടെന്ന് ടോംനയില്‍ 1978-ലെ പറഞ്ഞുവച്ചിട്ടുണ്ട്.
എല്ലാസംസ്‌കാരങ്ങള്‍ക്കും ഭരണകൂടപിന്തുണയില്ലാത്തതിനാല്‍ പല ഉപസംസ്‌കാരങ്ങളും വംശിമങ്ങളും ഈ പ്രക്രിയയില്‍ പുറന്തള്ളപ്പെടുകയോ ആഗിരണം ചെയ്യപ്പെടുകയോ തമസ്‌ക്കരിക്കപ്പെടുകയോ ചെയ്യും.രാജ്യത്തെ പല ഭാഷകളില്‍ ഒന്നുമാത്രം ദേശഭാഷയാവുമ്പോഴും സംഭവിക്കുന്നതിതാണ്. സംസ്‌കാരത്തിന്റെ അധികാരം ഇങ്ങനെയാണ് അധികാരത്തിന്റെ സംസ്‌കാരമായി മാറുന്നത്. ഇത്തരം ഔദ്യോഗികദേശീയതയുടെ വ്യവഹാരങ്ങളാണ് ഏകത്വത്തിന് എതിരായ വര്‍ഗീയതയുടെ അക്രമാസക്തമായഅന്യത്വങ്ങളെ ഉത്പാദിപ്പിക്കുന്നത്. ദേശരാഷ്ട്രത്തിന്റെ യുക്തികളെപ്രതിരോധിക്കുന്ന നിരവധി വിഘടിതസമൂഹങ്ങള്‍ ഇന്ത്യയിലുണ്ടാവുന്നതിന്റെ കാരണമിതാണ്. ((രാമകൃഷ്ണന്‍ ഇ.വി.ദേശീയതകളും സാഹിത്യവും .ഡി.സി.ബുക്‌സ്.കോട്ടയം.2001)അധികാരത്തില്‍ പ്രാതിനിധ്യവും അവസരങ്ങളില്‍ തുല്യതയും ജനാധിപത്യ പരമായ പങ്കാളിത്തവുമുണ്ടാവുമ്പോഴാണ് ഏകതയെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും സാക്ഷാത്കരിക്കാനാവുക. അതുകൊണ്ടാണ് മാവേലി നാടുവാണീടുംകാലം വിനിമയം ചെയ്യുന്ന പാഠം. ഏകത്വമെന്നത് നീതിയുടെ  ഉല്പന്നമാണെന്ന് നാം തുടക്കത്തിലേ പറഞ്ഞു വച്ചത്. നാഗരികതകള്‍ അളക്കപ്പെടേണ്ടത് അതിന്റെ വൈവിധ്യത്തിന്റെ തോതുകൊണ്ടും അത് നിലനിര്‍ത്തിയ ഏകതയുടെ തോതുകൊണ്ടുമാണെന്ന W.H. ഓഡന്റെ നിരീക്ഷണം ശ്രദ്ധേയമാണ്.
    അമിതമായ ദേശീയത അപകടമാവുന്നതിന്റെ ചരിത്രസാക്ഷ്യമാണ് ഹിറ്റ്‌ലറും, നെപ്പോളിയനും. മാനവികതയുടെ വിശാലഭൂമികയില്‍ നിന്നുകൊണ്ട് വിലയിരുത്തുമ്പോള്‍ ദേശീയത 'എന്റെ രാജ്യം' എന്നത് സങ്കുചിതവും സ്വാര്‍ത്ഥതല്‍പരവുമാണ്.'ലോകം എന്റെ രാജ്യമാണ്, മുഴുവന്‍ മനുഷ്യരും എന്റെ സഹോദരന്മാരാണ്, നന്മ ചെയ്യുകയാണ് എന്റെ മതം'എന്നു പറയുമ്പോള്‍ തോമസ് പൈനെയുടെ നിലപാട് വളരെ വ്യക്തമാണ്. വസുദൈവകുടുംബകമെന്ന മഹത്തായ ആര്‍ഷഭാരതസങ്കല്പത്തിന് വിരുദ്ധവുമാണത്. എന്നാല്‍ ദേശരാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ദേശീയതയെ ജ്വലിപ്പിച്ചു  നിര്‍ത്തികൊണ്ടുമാത്രമേ രാഷ്ട്രീയമായി നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. രാഷ്ട്രീയമായശരികള്‍ എപ്പോഴും നൈതികമായശരികള്‍ ആയിക്കൊള്ളണമെന്നില്ല. സ്വതന്ത്രഇന്ത്യയെ രാഷ്ട്രീയമായി നിര്‍മ്മിച്ചെടുത്ത നേതാക്കള്‍ ദേശീയമായി കൊണ്ടാടുന്നത് രാഷ്ട്രീയമായ ശരികൊണ്ടാണ്. നിര്‍മ്മാണരീതിയേയും  അതിനവലംബിച്ച മാര്‍ഗ്ഗങ്ങളേയും നിഷ്പക്ഷമായി വിലയിരുത്തുമ്പോഴാണ് അത് ധാര്‍മ്മികമായി ശരിയായിരുന്നുവോ എന്ന് വിലയിരുത്തുവാന്‍ കഴിയുക. അമേരിക്ക-ഇറാഖ് യുദ്ധകാലത്ത്  ഇറാഖ് പട്ടാളക്കാരെ ജീവനോടെ മണലില്‍ കുഴിച്ചുമൂടിയ സൈനികഓഫീസറെ അമേരിക്കന്‍സര്‍ക്കാര്‍ ബഹുമതികള്‍ നല്‍കി ആദരിക്കുന്നത് രാഷ്ട്രീയമായശരിയില്‍ നിന്നുകൊണ്ടാണ്. സാര്‍വലൗകികമായമാനവികതയ്ക്കും, മൂല്യങ്ങള്‍ക്കും ദേശീയ വികാരങ്ങളേക്കാള്‍ പ്രാധാന്യം കൊടുക്കണം.

 ദളിതുകള്‍, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, ഗോത്രവര്‍ഗ്ഗങ്ങള്‍ എന്നിവരുടെ വിദ്യാഭ്യാസം പരമാവധി പ്രോല്‍സാഹിക്കപ്പെടണം. അറിവ് ആയുധമാണ്. അതുനേടിയാലേ ജനാധിപത്യരാജ്യത്ത് അതിനെ ആയുധമാക്കിക്കൊണ്ട് അധികാരത്തില്‍ പ്രാതിനിധ്യം നേടാനാവൂ. അസമത്വത്തേയും വിവേചനത്തേയും പ്രതിരോധിക്കാനാവൂ. സാര്‍വലൗകികമായ മാനവികമൂല്യങ്ങളിലധിഷ്ഠിതമായ പൗരത്വനിര്‍മ്മിതിയും അതിലൂടെ സാധ്യമാവുന്ന ദേശീയനേതൃത്വവുമാണ് യുദ്ധതാല്പര്യങ്ങളില്ലാത്ത, രാജ്യത്തിന്റെ വിഭവങ്ങള്‍ അതിന്റെ പ്രജകള്‍ക്കിടയില്‍ തുല്യമായി വിതരണം ചെയ്യുന്ന, മാനുഷരെ ഒന്നായിക്കാണാന്‍ കഴിയുന്ന മാവേലിയുടെ ദേശരാഷ്ട്രത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ പര്യാപ്തമാവുക,'ദേശങ്ങളില്ല ഉള്ളത് മാനവികതയാണ്. ഈ സത്യം ഇനിയും ഉള്‍ക്കൊള്ളാനാവുന്നില്ലെങ്കില്‍ ദേശങ്ങളില്ലാതാവും. കാരണം മാനവികതയില്ലാത്തതിനാല്‍' ഐസക് അസിമാവിന്റെ ഈ നിരീക്ഷണം പ്രസക്തമാവുന്നത് ഇതിനാലാണ്.

4.    വിപണിയുടെ ഏകത

അനൗപചാരികമായും എന്നാല്‍ വളരെ ശക്തമായും സാങ്കേതികവിദ്യയും നവമാധ്യമങ്ങളും വിപണിയും ചേര്‍ന്ന് ആഗോളീകരണ ഉദാരീകരണ സമീപനങ്ങളുടെ സൗകര്യങ്ങളിലൂടെ മധ്യവര്‍ഗ ജീവിതബോധത്തിലധിഷ്ഠിതമായ വരേണ്യമായ ഒരേകത്വമുണ്ടാക്കുന്നുണ്ടെന്നത് വസ്തുതയാണ്. കമ്പോളം ലോകത്തെ ഗ്രാമമാക്കി ചുരുക്കി കൈവെള്ളയിലേക്കു കൊണ്ടുവരുന്നത് വിപണി താല്പര്യങ്ങള്‍ക്കുവേണ്ടി മാത്രമാണ്.  ലോകത്തിന്റെ ഏതു മൂലയില്‍ നിന്നും ദാഹിക്കുന്നവന് കോളയും വിശക്കുന്നവന് ന്യൂഡില്‍സും ലഭ്യമാക്കുന്നത് അങ്ങനെ ചിന്തിപ്പിക്കുന്നത് ഉല്പന്നത്തെ ലോകമാസകലം/ആഗോളമായി വിറ്റഴിക്കാന്‍വേണ്ടി മാത്രമാണെന്ന് നമുക്കറിയാം. പക്ഷെ അതിന്റെ പ്രത്യാഘാതമെന്നുപറയുന്നത് പരമ്പരാഗതമായ, തനതായ, നാടിനിണങ്ങിയ, പ്രകൃതിക്കിണങ്ങിയ,ആരോഗ്യത്തിനിണങ്ങിയ വൈവിധ്യമാര്‍ന്ന പാനീയങ്ങളും രുചി വൈവിധ്യമാര്‍ന്ന ആഹാരങ്ങളും ഇല്ലാതാകുന്നതിനാലാണ്. ഇപ്പോള്‍ത്തന്നെ നമ്മുടെ ഹോട്ടലിലെ മെനു ദേശവ്യാപകമായി ഏകീകരിക്കപ്പെട്ടു കഴിഞ്ഞു. ചിലപ്പോള്‍ അന്തര്‍ദേശീയമായും. തനത്‌സംസ്‌കാരങ്ങളുടേയും വൈവിധ്യങ്ങളുടേയും മേല്‍വരുന്ന അധിനിവേശത്തിന്റേതായ ഏകധ്രുവമായ ആ ഏകതയെ പ്രതിരോധിക്കാന്‍ വിദ്യാഭ്യാസത്തിനു കഴിയണം.

5.    ഏകതയ്ക്കുവേണ്ടിയുള്ള വിദ്യാഭ്യാസം
വിദ്യാഭ്യാസത്തിലൂടെ ഏകത സാധ്യമാകണമെങ്കില്‍ അത്തരം വിദ്യാഭ്യാസത്തിന്റെ രീതിയും സ്വഭാവവും എന്തായിരിക്കണമെന്നുകൂടി പറയേണ്ടതുണ്ട്. അത്തരമൊരു വിദ്യഭ്യാസ സമ്പ്രദായം വളരെ flexible ആയിരിക്കണം, വീട്ടുഭാഷയും വിദ്യാലയഭാഷയും കഴിയുന്നിടത്തോളം ഒന്നായാല്‍ അത്രയും നല്ലത്. പ്രാകൃതമെന്നോ സ്‌ത്രൈണമെന്നോ പറഞ്ഞ് മാറ്റിനിര്‍ത്തുന്ന ഉപസംസ്‌കാരങ്ങളെ പാഠ്യപദ്ധതി ഉള്‍ക്കൊള്ളണം. ഗോത്രഭാഷകളില്‍ സംവദിക്കുന പാഠപുസ്തകങ്ങള്‍ വരണം. Adapted Text books ഉം Local text നും അര്‍ഹമായ പ്രാതിനിധ്യം കൊടുക്കണം. വിമര്‍ശനാത്മക ചിന്തയെ പാഠ്യപദ്ധതിയുടെ അടിസ്ഥാനലക്ഷ്യമായി അംഗീകരിക്കണം. ഭരണകുടത്തിന്റെരാഷ്ട്രീയത്തേയും വിദ്യാഭ്യാസത്തിലെ രാഷ്ട്രീയത്തേയും ദേശിയതയുടെ യുക്തിയേയും അയുക്തിയേയും സത്യസന്ധമായി വിലയിരുത്താന്‍ അതിജീവിക്കാന്‍ അതിലൂടെ മാത്രമേ സാധിക്കൂ . അമേരിക്കയുടെ അന്ധമായ ദേശീയബോധത്തില്‍നിന്ന് സ്വതന്ത്രമായി സ്വന്തം രാജ്യത്തിന്റെ കൊള്ളരുതായ്മകളെ വിമര്‍ശിക്കാനും തുറന്നുകാണിക്കാനും നോംചോംസ്‌കിക്ക് സാധിക്കുന്നത് ഇത്തരം ചിന്തയുടെ ഫലമാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍ ചരിത്രത്തെ വളച്ചൊടിച്ചും തെറ്റായി വ്യാഖ്യാനിച്ചും ഭിന്നിപ്പിച്ചും ഭരിച്ചതിന്റെ തുടര്‍ച്ചയായി സ്വതന്ത്രഇന്ത്യയിലും ഭരണകൂടങ്ങള്‍ ചരിത്രത്തെ സാമുദായിക ധ്രുവീകരണത്തിനുള്ള ഉപാധിയായി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ പാഠ്യപദ്ധതിക്കുമേല്‍ സമൂഹജാഗ്രത ഉണ്ടാവണം. വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം നിശ്ചയിക്കാനുള്ളഅധികാരം സ്വകാര്യസ്വാശ്രയസ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുക്കരുത്. വിദ്യാഭ്യാസത്തിന്റെ മതേതരത്വവും ശാസ്ത്രീയതയും നിലനിര്‍ത്തണം. കോത്താരി കമ്മീഷന്‍ കോമണ്‍ സ്‌കൂളുകളുടെ പ്രാധാന്യം എടുത്തുപറഞ്ഞതാണ്. പൊതു വിദ്യാലയങ്ങള്‍ ശക്തിപ്പെടുത്തണം. ജാതിമതസംഘടനകള്‍ വിദ്യാഭ്യാസത്തെ പകുത്തെടുക്കുന്നത് ഏകതയ്ക്ക് വിഘാതമാണ്.
6.    ഏകതയും അന്താരാഷ്ട്ര സംഘടനകളും
     ആഗോള സമൂഹത്തിലെ വിശ്വമാനവസങ്കല്പത്തെക്കുറിച്ച് അന്താരാഷ്ട്ര സംഘടനകള്‍  എന്തുപറയുന്നു എന്നു നോക്കാം. യുനെസ്‌കോയുടെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ Dr. Water H.B. Lewis അന്താരാഷ്ട്ര ധാരണയ്ക്കുവേണ്ടിയുള്ള വിദ്യാഭ്യാസത്തെ നിര്‍വചിക്കുന്നത് 'ലോകത്തിലെ മുഴുവന്‍ജനങ്ങളുടേയും ഉത്കര്‍ഷേച്ഛയേയും മൂല്യങ്ങളേയും ജിവിതരീതികളേയും കുറിച്ച് ധാരണയുണ്ടാക്കുക  എന്നതാണ് അന്താരാഷ്ട്ര ധാരണയ്ക്കുവേണ്ടിയുള്ള വിദ്യാഭ്യാസത്തില്‍ നമുക്ക് ചെയ്യാനുള്ളത്. ഈ ഭൂമുഖത്ത് ഒന്നായിജീവിക്കാനുള്ള  ഉപാധികളെക്കുറിച്ചുള്ള ധാരണയെയും ഇതിലൂടെ നേടിയെടുക്കാന്‍ സാധിക്കണം. ഈ അര്‍ത്ഥത്തില്‍ Understanding എന്നത് നമ്മുടെ ജീവിത രീതികള്‍ എന്നതുപോലെ മറ്റുള്ളവരുടെ ജീവിതരീതികളേയും കുറിച്ചുള്ള ഗ്രാഹ്യമാണ്. ചുരുക്കത്തില്‍ അന്താരാഷ്ട്രധാരണ എന്നത് ലോകത്തെവിടേയുമുള്ള മനുഷ്യരുടെപെരുമാറ്റത്തെ അവരുള്‍ക്കൊള്ളുന്നദേശീയതയ്ക്കും സംസ്‌കാരത്തിനും അതീതമായി  പരസ്പരം വിലമതിക്കാനും വസ്തുനിഷ്ഠമായും വിമര്‍ശനാത്മകമായും നിരീക്ഷിക്കാനുമുള്ള കഴിവാണ്. അങ്ങനെ ചെയ്യുന്നതിലൂടെ വ്യക്തിക്ക് തന്റെതന്നെ സവിശേഷമായ സാംസ്‌കാരികവും ദേശീയവുമായ മുന്‍വിധികളില്‍നിന്ന് മുക്തമാവാനും എല്ലാ ദേശീയതയിലും സംസ്‌കാരത്തിലും വര്‍ഗ്ഗത്തിലുംപ്പെട്ടമനുഷ്യരെ ഭൂമിയിലെനിവാസികളായ മനുഷ്യ വര്‍ഗ്ഗത്തിന്റെ വൈവിധ്യങ്ങളായി നിരീക്ഷിക്കാനുള്ള കഴിവുണ്ടാവും' എന്നിങ്ങനെയാണ്.  തന്റെ രാജ്യം മറ്റു രാജ്യങ്ങളേക്കാള്‍ മഹത്തരമാണെന്നത് രാജ്യസ്‌നേഹത്തെക്കുറിച്ചുള്ള തെറ്റായപാഠമാണ്. തന്റെരാജ്യംപോലെ മഹത്തരമാണ് മറ്റുരാജ്യങ്ങളുമെന്ന ശരിയായ പാഠത്തിനുവേണ്ടിയുള്ളതാകണം വിദ്യാഭ്യാസം. നാം ഒരാളെ അന്യനായി കാണുന്നുവോ സഹോദരനായി കാണുന്നുവോ എന്നത് നമ്മളാര്‍ജ്ജിച്ച മൂല്യങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ്. പാകിസ്ഥാനിലെ സ്‌കൂള്‍വിദ്യാര്‍ത്ഥിനി മലാല യൂസഫ്‌സായ് താലിബാന്റെ വെടിയുണ്ടയ്ക്കിരയായപ്പോള്‍ നമ്മുടെ മനസ്സ് നൊമ്പരപ്പെടുന്നതും അവര്‍ക്കായി പ്രാര്‍ ത്ഥിക്കുന്നതും, ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍ ഗബ്രിയേല്‍ മാര്‍ക്കോസിന്റെ മരണം നമ്മുടെ പ്രിയപ്പെട്ടവന്റെ മരണമാവുന്നതും രാഷ്ട്രീയാതിര്‍ത്തിക്കപ്പുറമുള്ള ഹൃദയത്തിന്റെ ഏകത കൊണ്ടാണ്.  UNESCO യുടെ preamble ല്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.'സമാധാനത്തിനെതിരായ എതിര്‍വാദങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നതും യുദ്ധങ്ങള്‍ ആരംഭിക്കുന്നതും മനുഷ്യമനസ്സിലാണ്. മനുഷ്യന്റെ അന്തസ്സിന് സമാധാനവും സ്വാതന്ത്ര്യവും നീതിയും ഒഴിച്ചുകൂടാന്‍ കഴിയാത്തവയാണെന്നതിനാല്‍ സംസ്‌കാരത്തിനും മാനവികതയ്ക്കും വേണ്ടിയുള്ള വിദ്യാഭ്യാസത്തിന്റെ വ്യാപനം, ഉത്തരവാദിത്വത്തിന്റേയും പരസ്പരസഹവര്‍ത്തിത്വത്തിന്റേയും അന്തഃസത്ത ഉള്‍ക്കൊണ്ട് എല്ലാ രാജ്യങ്ങളും നിര്‍ബന്ധമായും പൂ ര്‍ത്തീകരിക്കേണ്ട വിശുദ്ധകര്‍മ്മമാണ്' ദലൈലാമയുടെ വാക്കുകള്‍കൂടി ഇതിനോട് ചേര്‍ത്തുവായിക്കാം. 'ലോകശാന്തി കൈവരിക്കാനുള്ള ആദ്യചുവട് ആത്മശാന്തി നേടലാണ്.അതെങ്ങനെ നേടും?വളരെ ലളിതമാണത്. ഓരോ രാജ്യത്തെ മനുഷ്യനും ഒരു കുടുംബത്തിലെ അംഗമാണെന്നും മനുഷ്യ വര്‍ഗ്ഗം ഒന്നാണെന്നും വ്യക്തമായി തിരിച്ചറിഞ്ഞാല്‍ മതി'.

2016, ഏപ്രിൽ 30, ശനിയാഴ്‌ച

കുറ്റവും ശിക്ഷയും സി.ജെ.യുടെ ക്രൈം നാടകത്തില്‍


   
വ്യക്തി, സമൂഹം , രാഷ്ട്രം എന്നിവയുടെ അവകാശങ്ങളേയും താല്‍പര്യªങ്ങളേയും സമീകരിച്ച്  അവയുണ്ടാക്കുന്ന വൈരുÎ്യങ്ങളേയും സംഘര്‍ഷങ്ങളേയും പരിഹരിച്ച് സമരസപ്പെടുത്താന്‍ ആവിഷ്‌കരിച്ചവയാണ് നിയമങ്ങള്‍. ª്യക്തി താല്‍പര്യങ്ങളുടെ പരിരക്ഷയും സമൂഹതാല്‍പര്യങ്ങളുടെ പരിപാലനവും അതുവഴി നിയമങ്ങള്‍ ലക്ഷ്യംവെക്കുന്നു. കുറ്റം, ശിക്ഷ എന്നീ ദ്വന്ദ്വങ്ങളെ ഭരണകൂടനിയമങ്ങളുടെ പശ്ചാത്തലത്തില്‍ വിശകലനവിധേയമാക്കുകയും സംവാദാത്മകമാക്കുകയും ചെയ്ത നാടകമാണ് മലയാളത്തിലെ ഏറ്റവും മികച്ച പരീക്ഷണനാടകമെന്ന് വിലയിരുത്തുന്ന സി.ജെ. തോമസിന്റെ 1128 ല്‍ ക്രൈം 27 എന്ന നാടകം. സാമൂഹ്യശാസ്ത്രത്തിന്റെയും മന:ശാസ്ത്രത്തിന്റെയും സാമ്പത്തിക ശാസ്ത്രത്തിന്റെയും തത്ത്വചിന്തയുµടയും ചരിത്രത്തിന്റെയും വ്യത്യസ്തയുക്തികളില്‍ നിന്നുകൊണ്ട് വധശിക്ഷയുടെ വിവിധമാനങ്ങളെ കൊലപാതകം എന്ന കുറ്റത്തിന്റെ പശ്ചാത്തലത്തില്‍ സി.ജെ.തോമസ് അപഗ്രഥിക്കുന്നു.
    ലോകരാഷ്ട്രങ്ങളില്‍ മൂന്നിലൊന്ന് അതായത് 141 രാജ്യങ്ങള്‍ വധശിക്ഷനിര്‍ത്തലാക്കുകയും (ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ മെയ് 2012 ലെ കണക്കനുസരിച്ച്) ഇന്ത്യയടക്കം  മറ്റുലോകരാഷ്ട്രങ്ങളിലും വധശിക്ഷയ്‌ക്കെതിരായ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും പുരോഗമിക്കുകയും ചെയ്യുന്ന ചരിത്ര പശ്ചാത്തലത്തില്‍ ക്രൈം നാടകത്തെ പരിശോധിക്കുമ്പോള്‍ അന്ന് സി.ജെ. ഉയര്‍ത്തിയ ചിന്തകളും വാദങ്ങളും തന്നെയാണ് ഇന്നും വധശിക്ഷയ്‌ക്കെതിരെ ലോകസമൂഹം ഉയര്‍ത്തിപ്പിടിക്കുന്നതെന്നു കാണാം. അഫ്‌സല്‍ ഗുരുവിനും ¤¯¾³¡¸¶££œ²¹ ¢¯¥˜¹ œÞ‰°¤ വധശിക്ഷകളും ബസ്സിനകത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്ന ഡല്‍ഹി സംഭവത്തിലെ പ്രധാന പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നതിനാല്‍ കോടതി കുറ്റവിമുക്തനാക്കിയതുമാണ് ഇന്ത്യയില്‍ ഇത്തരം ചര്‍ച്ചകളെക്രിയാത്മകമാക്കിയത്. കുറ്റം, ശിക്ഷ, വധം തുടങ്ങിയ പരികല്പനകളുടെ അര്‍ത്ഥവും വ്യാപ്തിയും ആപേക്ഷികമായി നിലകൊള്ളുന്ന ഒന്നാണ്. അത് ദേശത്തിലെ പൗരന്മാരുടെ പുരോഗമനവീക്ഷണത്തോടും മാനവികതയോടും ഭരണകൂടത്തോടും ഭരണവ്യവസ്ഥയോടും ബന്ധപ്പെട്ടുനില്‍ക്കുന്ന ഒന്നാണ്.
    'വ്യവസ്ഥാപിത സമൂഹത്തിന്റെ സുസ്ഥിര നിലനില്‍പ്പിനായി അതിലെ അംഗങ്ങളായ  വ്യക്തികളുടെ സ്വഭാവം, പെരുമാറ്റം, പ്രവൃത്തി, സ്വാതന്ത്ര്യം, അവകാശം, തുടങ്ങിയവയ്ക്കുമേല്‍ ബാധകമാക്കപ്പെടുന്ന നിയന്ത്രണം, അതിര്, വിലക്ക് എന്നിവയുടെ സമാഹാരമോ സംഹിതയോ സംഘാടനമോ ആണ് നിയമം.' (സര്‍വ വിജ്ഞാനകോശം, വാല്യം 15, പുറം 647) വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള ഭരണകൂടവിലക്ക് എന്നതില്‍ നിന്നും ഭിന്നവും കൂടുതല്‍ പുരോഗമനപരവും മാനവികവുമായ കാഴ്ചപ്പാടാണ് സി.ജെ. മുന്നോട്ടുവെക്കുന്നതെന്നു കാണാം. 20 -ാം  നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അമേരിക്കന്‍ നിയമശാസ്ത്രകാരനായ റേസ്‌കോ പൗണ്ടിന്റെ നിയമ നിര്‍വചനത്തോട് സി.ജെ.യുടെ വീക്ഷണം സാധര്‍മ്മ്യം പുലര്‍ത്തുന്നതായികാണാം. സാമൂഹ്യ പുനര്‍നിര്‍മ്മാണത്തിനുള്ള ഒരു ഉപകരണമാണ് നിയമമെന്നതായിരുന്നു റേസ്‌കോ പൗണ്ടിന്റെ നിര്‍വചനം. ഏതൊരാള്‍ക്കും അയാളെ നന്നാക്കാന്‍ ആവശ്യമായ ശിക്ഷയേ നല്‍കാവൂ എന്ന് സി.ജെ. നാടകത്തില്‍ ഗുരുവിനെക്കൊണ്ട് പറയിക്കുമ്പോള്‍ പ്രതിഫലിക്കുന്നത് സാമൂഹ്യപുനര്‍നിര്‍മ്മാണമെന്ന ആശയം തന്നെയാണ്.
    കുറ്റം, ശിക്ഷ എന്നീ ദ്വന്ദ്വങ്ങളെ മന:ശാസ്ത്രപരമായി വിശകലനം ചെയ്യുമ്പോള്‍ അത് ആത്യന്തികമായി ലക്ഷ്യംവെക്കുന്നത് മനുഷ്യന്റെ സംസ്‌കരണ (Refinement) മാണെന്ന് കാണാം. അനഭിലഷണീയമോ (undesirable) സമൂഹ വിരുദ്ധമോ (Anti-Social) ആയ ഒരു വ്യവഹാരത്തെ വ്യക്തിയില്‍ നിന്ന് ഇല്ലായ്മ ചെയ്യാന്‍വേണ്ടി ഉപയോഗിക്കുന്ന അസുഖകരമായ അനുഭവത്തെയാണ് ശിക്ഷയായി കാണുന്നത്. അതായത് ശിക്ഷയനുഭവിക്കുന്നതിലൂടെ വ്യക്തിയില്‍ നടക്കേണ്ടത് മനോഭാവമാറ്റമാണ്. ശാരീരികപീഡനം (Corporal punishment)  കൊണ്ട് വ്യക്തിയുടെ ദു:സ്വഭാവത്തെ താല്ക്കാലികമായി അടിച്ചമര്‍ത്താമെന്നല്ലാതെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് പറയുന്നത് അതുകൊണ്ടാണ്. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ ജയിലുകളും ദുര്‍ഗുണ പരിഹാര പാഠശാലകളും ചെയ്യുന്നത് കുറ്റവാളിയുടെ കുറ്റവാസനകളെ കൂടുതല്‍ ശക്തമാക്കുകയാണ്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന കുറ്റവാളികള്‍ വീണ്ടും അതേ കുറ്റമോ അതിനേക്കാള്‍ മാരകമായ കുറ്റമോ ചെയ്ത് വീണ്ടും ജയിലിലേക്കു തന്നെ വരുന്ന  അവസ്ഥ  നിലനില്‍ക്കുന്നു.
    സര്‍ക്കാര്‍,  ഭരണസംവിധാനം, പട്ടാളം, പോലീസ്, കോടതി, ജയില്‍ തുടങ്ങിയവ മര്‍ദ്ദനത്തിനുവേണ്ടിയുള്ള ഭരണകൂട ഉപകരണങ്ങളാണെന്നും പള്ളി, സ്വകാര്യ, സര്‍ക്കാര്‍ സ്‌കൂളുകള്‍, കുടുംബം, നിയമം, രാഷ്ട്രീയ കക്ഷികള്‍, ട്രേഡുയൂണിയനുകള്‍, പത്രം, റേഡിയോ, ടെലിവിഷന്‍, സാഹിത്യം, കല, സ്‌പോര്‍ട്‌സ്  തുടങ്ങിയവ പ്രത്യയ ശാസ്ത്രപരമായ ഭരണകൂട ഉപകരണങ്ങളാണെന്നുമുള്ള അല്‍ത്തൂസറിന്റെ വീക്ഷണത്തോട് (ദര്‍ശനവും രാഷ്ട്രീയവും, അല്‍ത്തൂസര്‍, വി.സി. ശ്രീജന്‍. പുറം.17)  സി.ജെ.യുടെ നാടകദര്‍ശനം താദാത്മ്യം പ്രാപിക്കുന്നത് കാണാം. ജയില്‍, കോടതി, പത്രം, രാഷ്ട്രീയക്കാര്‍, പള്ളി, നിയമം, സാഹിത്യം, കല തുടങ്ങിയവയെല്ലാം തന്നെ ക്രൈം നാടകത്തില്‍ വിശകലനവിധേയമാക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു.
    മരണം പ്രത്യേകിച്ചും അവനവന്റെ മരണം ഫലിതമാണെന്ന പ്രമേയത്തെ കേന്ദ്രമാക്കി രചനയിലും ഘടനയിലും അവതരണത്തിലും ഏറ്റവും കൂടുതല്‍ പരീക്ഷണപ്രവണതകള്‍ പ്രകടിപ്പിക്കുന്നതുമായ നാടകമാണിത്. മരണം ഫലിതമാമെന്ന് ബോദ്ധ്യപ്പെടുത്താന്‍ ഗുരു ശിഷ്യനു മുന്നില്‍ സൃഷ്ടിക്കുന്ന നാടകത്തിനുള്ളിലെ  നാടകത്തിലേക്ക് ഭരണകൂടത്തിന്റെ പ്രത്യയ ശാസ്ത്ര ഉപകരണങ്ങളായി അല്‍ത്തൂസര്‍ എടുത്തുകാണിച്ചവയെല്ലാം കടന്നുവരുന്നു.
    കുമ്മായനിര്‍മ്മാണ ഫാക്ടറിയിലെ തൊഴിലാളികളാണ് മാര്‍ക്കോസും വര്‍ക്കിയും. മാര്‍ക്കോസിന്റെ ഭാര്യയുമായി വര്‍ക്കിക്കുള്ള അവിഹിതബന്ധം മദ്യലഹരിയില്‍ രണ്ടുപേരും തമ്മിലുള്ള തര്‍ക്കത്തിലേക്കും ശണ്ഠയിലേക്കും നീങ്ങുന്നു. ചൂളയിലേക്കുവീണ മാര്‍ക്കോസ് കൊല്ലപ്പെട്ടുവെന്ന നിഗമനത്തില്‍ വര്‍ക്കി കൊലപാതകക്കുറ്റത്തിന്  തടവിലാകുന്നു. വധശിക്ഷയെ ഭയപ്പെട്ട് ജയിലില്‍ മനസ്സുതകര്‍ന്ന് മരിക്കുന്നു മരിച്ചുവെന്ന് വിശ്വസിച്ച മാര്‍ക്കോസ് തിരിച്ചുവരുന്നു. ഗുരു നാടകമവസാനിപ്പിക്കുന്നു.
    കുറ്റശിക്ഷകളുടെ മൂല്യം നിര്‍ണയിക്കുന്നതില്‍  മേല്‍കീഴ് അധികാരബന്ധങ്ങള്‍ എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്ന് അനാവരണം ചെയ്യാന്‍ സി.ജെ. നാടകത്തില്‍ ഉപയോഗിച്ചിരിക്കുന്നത് പത്രമോഫീസിനെയാണ്. മാര്‍ക്കോസിന്റെ കൊലപാതകം ഡബിള്‍ കോളത്തിനുപോലും പറ്റില്ല. വല്ല സിനിമാതാരമോ കോടീശ്വരനോ ആയിരുന്നെങ്കില്‍ ന്യൂസ് വാല്യു ഉണ്ടായേനേ-യെന്ന പത്രമാപ്പീസിലെ സഖറിയയുടെ പരിദേവനം ഉദാഹരണം. മരിച്ചവനോട് കുഴിക്കാണം വാങ്ങാന്‍ അവസരം കിട്ടാതെപോയതിനാലാണ് പള്ളിക്കാര്‍ക്കും അച്ഛനും സങ്കടം. രാഷ്ട്രീയക്കാരനായ ശാസ്ത്രിക്ക് അത് പത്രത്തില്‍ പ്രസ്താവന അച്ചടിച്ചു വരാനുള്ള അവസരമാണ്. ഒടുവില്‍ മലമ്പ്രദേശങ്ങളില്‍ താറാവുകൃഷി നടത്തുന്നതിനെക്കുറിച്ചുള്ള ധനകാര്യമന്ത്രിയുടെ വാര്‍ത്തവന്നതോടെ മാര്‍ക്കോസിന്റെ കൊലപാതകവാര്‍ത്ത പത്രത്തിലെ രണ്ടാം പേജില്‍ കുമാരിപില്‍സിന്റെ പരസ്യത്തിനു താഴെ ചെറിയ കുറിപ്പായിമാത്രം അച്ചടിക്കുന്നു. സാമൂഹികശ്രേണിയിലെ അധികാരബന്ധങ്ങളുടെ പിരമിഡിലെ താഴേത്തട്ടിലെ പ്രതിനിധിയായ മാര്‍ക്കോസിന്റെ ജീവന്‍ രാഷ്ട്രീയക്കാര്‍ക്കും പുരോഹിതനും മാധ്യമങ്ങള്‍ക്കും  കേവലം വിനോദം മാത്രമായി മാറുന്നു.
സമൂഹത്തിന്റെ  ഏറ്റവും ചെറിയ ഏകകമായ കുടുംബത്തിനകത്തും വ്യക്തിയുടെ സ്ഥാനവും അധികാരവും നിര്‍ണയിക്കുന്നത് അയാളുടെ വരുമാനമാണ്. ഗൃഹനാഥനായ മാര്‍ക്കോസിന്റെ മരണവാര്‍ത്തയും വര്‍ക്കിയുടെ തടവുശിക്ഷയും മാര്‍ക്കോസിന്റെ ഭാര്യയില്‍ ഉണ്ടാക്കുന്ന പ്രതികരണം കടിച്ചതുമില്ല പിടിച്ചതുമില്ല എന്നതാണ്. പണം തരുന്ന ഭര്‍ത്താവിനേയും ജാരനേയും ഒരേസമയം  നഷ്ടമായതാണ് അവളുടെ സങ്കടം. പിതാവിന് കഞ്ചാവുവാങ്ങാന്‍ തനിക്കിനി ആരുപണം തരും  എന്നോര്‍ത്താണ് വിഷമം.
കോടതി, പോലീസ്, ഭരണകൂടം, നിയമം, കുറ്റവാളി എന്നീ സംവിധാനങ്ങള്‍ക്കകത്തും പുറത്തും നിന്നുകൊണ്ട് വധശിക്ഷയുടെ വിവിധമാനങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യാന്‍ സി.ജെ.ക്ക് ക്രൈം നാടകത്തില്‍ സാധിച്ചിട്ടുണ്ട്. മാനവികതയിലധിഷ്ഠിതമായ സി.ജെ.യുടെ ജീവിതദര്‍ശനം തന്നെയാണ് വിവിധ  കഥാപാത്രങ്ങളുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്.
ഒന്നും ഒന്നും കൂട്ടിയാല്‍ പൂജ്യമാണോ?  പിന്നെയെന്തിനാണ് ഒരുത്തന്‍ ചത്തതിന് വേരൊരുത്തനെക്കൂടി കൊല്ലുന്നത്? എന്ന സഖറിയയുടെ ചോദ്യത്തിലെ ഗണിതയുക്തി വധശിക്ഷയുടെ അയുക്തികത വെളിവാക്കുന്നു. ഒരുത്തനെക്കൂടി മരിപ്പിച്ചതുകൊണ്ട് മരിച്ചുപോയവന് എന്തെങ്കിലും  ഗുണം കിട്ടുന്നുണ്ടോയെന്ന ഗുരുവിന്റെ ചോദ്യവും പ്രസക്തം തന്നെ. കൊന്നവന്‍ പിന്നേയും കൊല്ലുമെന്നുള്ള ഭയമാണ് വധശിക്ഷയ്ക്കു പ്രേരിപ്പിക്കുന്നതെങ്കില്‍ ഒരൊറ്റ പരിഹാരമേയുള്ളൂ കൊലപാതകം നടത്താന്‍ ആരോഗ്യമുള്ള എല്ലാവരേയും കൊല്ലണം എന്ന സഖറിയയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നത് ഭാരതേന്ദുഹരിശ്ചന്ദ്രയുടെ അംധേരിയിലെ ചൗപട് രാജാവിനെയാണ്. കൊലക്കയറിനുപാകമായ കഴുത്തുണ്ട് എന്നതുകൊണ്ടുമാത്രം തൂക്കിലേÝാന്‍ വിധിക്കന്ധെട്ട ഗോവര്‍ധനെയാണ്.  നിയമത്തിന് മരണത്തില്‍ താല്‍പര്യമില്ല കൊലക്കേസ്സില്‍ മാത്രമേയുള്ളൂ. അത് പ്രതിയെ അപമാനം കൂടാതെ മരിക്കാന്‍ സമ്മതിക്കില്ല. ക്രൂശിക്കലാണ് ജനാധിപത്യത്തിന്റെ സനാതനമന്ത്രം നിയമം മരണത്തെ ആഘോഷമാക്കി മാറ്റുന്നു തുടങ്ങിയ ഗുരുവിന്റെ വാക്കുകള്‍ പ്രതിഫലിപ്പിക്കുന്നത് സി.ജെ.യുടെ ജീവഹത്യക്കെതിരായ നിലപാടുകളാണ്. പ്രതി എന്ത് കുറ്റം ചെയ്താലും  അയാള്‍ നന്നാകുവാനുള്ള ശിക്ഷയിലധികം ചോദിക്കുന്നത്, അത് കൊടുക്കുന്നത് പാപകരം തന്നെ. കണ്ണിനു പകരം കണ്ണ് എന്ന നിയമം പരിഷ്‌കൃതമനുഷ്യന്റേതല്ല. അതു സമരരംഗത്തിന്റെ ഒരു പൈശാചികസന്തതിയാണ്. കാടത്തത്തിന്റെ അവശിഷ്ടമാണ്. എന്ന വാക്കുകളും വധശിക്ഷയ്‌ക്കെതിരായ പ്രഖ്യാപനമാവുന്നു. ബി.സി. 1750 ല്‍ യൂഫ്രട്ടീസ് , ടൈഗ്രീസ് നദീമുഖത്ത് നിലനിന്ന മെസൊപ്പൊട്ടേമിയന്‍ സംസ്‌കാരത്തിന്റെ സൃഷ്ടിയായ ഹമുറാബിയന്‍ നിയമ ശാസ്ത്രസംഹിതയാണ് അറിയപ്പെട്ടതില്‍  ഏറ്റവും പ്രാചീനമായത്. (നിശാഗന്ധി വിശ്വവിജ്ഞാനകോശം, വാല്യം 10. പുറം 672) ആയിരക്കണക്കിന് വര്‍ഷങ്ങളിലൂടെ മനുഷ്യന്‍ പുരോഗമിച്ചിട്ടും നമ്മുടെ നിയമസംഹിതയിലെ  നിയമങ്ങളില്‍ ഹമ്മുറാബിയുടെ കാലത്തോളം  പഴക്കമുള്ള കാടന്‍ നിയമങ്ങളുണ്ടെന്ന് സി.ജെ.  ഓര്‍മ്മിപ്പിക്കുന്നു.
പ്രതിഭാഗം വക്കീലും വാദിഭാഗം വക്കീലും തമ്മിലുള്ള വാദ പ്രതിവാദങ്ങളിലും വധശിക്ഷയെ  വിചാരണ ചെയ്യുന്നുണ്ട്. ജീവിതം  ദിവ്യമാണ് അത് ഈശ്വരദത്തമാണ്. തൃണത്തെപ്പോലും  മുളപ്പിക്കാന്‍  കഴിയില്ല  മനുഷ്യനെന്ന് സര്‍ക്കാര്‍ വക്കീല്‍ വാദിക്കുമ്പോള്‍ മരണശിക്ഷയുടെ  ഉദ്ഭവം തന്നെ പ്രതികാരബുദ്ധിയില്‍ നിന്നാണെന്ന് പ്രതിയുടെ വക്കീലും ഓര്‍മ്മിപ്പിക്കുന്നു. വധശിക്ഷ പ്രതികാരമാമെന്ന സി.ജെ.യുടെ നിരീക്ഷണം എത്രത്തോളം യാ™ാര്‍˜¸™്യമാണെന്ന് കുട്ടിക്കുറ്റവാളിയുടെ  പ്രായപരിധി 18 ല്‍ നിന്ന് 16  ആക്കാന്‍ നമ്മുടെ ഭരണകൂടത്തെ പ്രേരിപ്പിച്ചത്  ഡല്‍ഹി പീഡന കൊലപാതകക്കേസിലെ പ്രധാന പ്രതിയെ കോടതി മോചിപ്പിച്ചനടപടിയാെണന്നതില്‍ നിന്നും വ്യക്തമാവുന്നു. നിയമം അനുസരിച്ച് കൊന്നാലും നിയമം അനുസരിക്കാതെ കൊന്നാലും മരിക്കുന്നവനെ സംബന്ധിച്ചിടത്തോളം യാതൊരു വ്യത്യാസവുമില്ലെന്ന പ്രതിഭാഗം വക്കീലിന്റെ വാദവും ചിന്തനീയമാണ്.
കൊലപാതകക്കേസില്‍ തടവും വിചാരണയും നേരിടുന്ന പ്രതി അനുഭവിക്കുന്നത് ആറിരട്ടിശിക്ഷയാണെന്ന ശിക്ഷ്യന്റെ വാദത്തിലൂടെ പ്രതിയോടുകാണിക്കേണ്ട മാനുഷ്‌കമായ പരിഗണനയിലേക്കാണ് സി.ജെ. വിരല്‍ ചൂണ്ടുന്നത്. ആംനസ്റ്റി ഇന്‍ര്‍നാഷണലിന്റെ കണക്കനുസരിച്ച് കുറ്റവാളി വധശിക്ഷകാത്ത് ശരാശരി 10 വര്‍ഷം  ഒരു രാജ്യത്ത് തടവില്‍ കിടക്കേണ്ടിവരുന്നുണ്ടെന്നത് പ്രതി അനുഭവിക്കുന്നത്. ആറിരട്ടി ശിക്ഷയാമെന്ന സി.ജെ.യുടെ വാദത്തെ സാധൂകരിക്കുന്നു. ക്രൂശിക്കലാണ് ജനാധിപത്യത്തിന്റെ സനാതന മന്ത്രമെന്നും പരിണാമം പൂര്‍ത്തിയാകാത്ത ഇരുകാലികളോട് എന്തെങ്കിലും പറഞ്ഞുമനസ്സിലാക്കാന്‍ സാധ്യമല്ലെന്നുമുള്ള ഗുരുവിന്റെ വാക്കുകളില്‍  പ്രതിഫലിക്കുന്നത് വ്യവസ്ഥയോടുള്ള  സി.ജെ.യുടെ അമര്‍ഷമാണ്. നിയമത്തിന് പ്രതിയെ ദ്രോഹിക്കാനുള്ള അവസരം നഷ്ടമാകുന്നതുകൊണ്ടാണ് ആത്മഹത്യാശ്രമം കുറ്റകരമാക്കിവെച്ചിരിക്കുന്നതെന്നും ജീവിതത്തെ ധീരമായി നേരിടാന്‍ നിയമം യാതൊരു സഹകരണവും കൊടുക്കുന്നില്ല. എന്നാല്‍ ജീവിതായോധനത്തില്‍ നിന്ന് ഒളിച്ചോടുന്നതിനെ തടയുവാന്‍ നിയമമുണ്ട്.  ഇതാണ് നിയമാവലിയിലെ ഏറ്റവും മൂര്‍ത്തിമത്തായ സ്വാര്‍ത്ഥതയെന്നും ഗുരുവിലൂടെ സി.ജെ. സംസാരിക്കുമ്പോള്‍ അനാവരണം ചെയ്യപ്പെടുന്നത്  നിയമവ്യവസ്ഥയുടെ മനുഷ്യത്വവിരുദ്ധതയാണ്. മറ്റൊരിടത്ത് നിയമം പലപ്പോഴും ശിക്ഷയേക്കാള്‍ ഭയങ്കരമാകാറുണ്ടെന്ന് പ്രതിഭാഗം വക്കീലിനെക്കൊണ്ട് പറയിക്കുന്നുമുണ്ട്.
ജഡ്ജിയുടെ മുന്നില്‍ പ്രതിഭാഗം വക്കീലും വാദിഭാഗം വക്കീലും നടത്തുന്ന കേസിന്റെ തലനാരിഴകീറിയുള്ള സംവാദങ്ങള്‍ക്ക് കൈയടിനേടാനുള്ള നാടകനടന്റെ വാചകക്കസര്‍ത്തിനേക്കാള്‍ യാതൊരു  പ്രാധാന്യവുമില്ലെന്ന് വക്കീലിനേയും ജഡ്ജിയേയും വിചാരണയ്ക്ക് വിധേയമാക്കി  സി.ജെ. തെളിയിക്കുന്നു.
ഡ്യൂട്ടി ബാധിച്ചാല്‍ മനുഷ്യന്‍ മനുഷ്യനല്ലാതായിത്തീരുമോയെന്ന ഗുരുവിന്റെ സര്‍ക്കാര്‍ വക്കീലിനോടുള്ള ചോദ്യം മാനുഷികവ«ം നോക്കാതെ നിയമം നടപ്പാക്കുന്ന മുഴുവന്‍ ഉദ്യോഗസ്ഥരോടുമുള്ള ചോദ്യമായി മാറുന്നു. സര്‍ക്കാര്‍ വക്കീലിനെ ചക്കി, 'അയാള്‍ക്ക് മനുഷ്യത്വമെന്നത് മനസ്സിലാകുകയില്ല. അയാച്ചെ നിയമപ്പുസ്തകം കൊണ്ടുണ്ടാക്കിയതാണ്' എന്ന് പരിഹസിക്കുമ്പോള്‍ 'നിയമ അന്ധത' പൂര്‍ണമാവുന്നു. കേസിന്റെ വിചാരണക്കിടയില്‍ നിങ്ങളെന്താണ് ആലോചിച്ചുകൊണ്ടിരിക്കുന്നതെന്ന ചക്കിയുടെ ചോദ്യത്തിന് ജഡ്ജിയുടെ മറുപടി കുടവയറന്‍ എന്നവാക്കിന്റെ അര്‍ത്ഥം കൊടന്തയാണോ, കുടന്തയാണോ എന്നു പറയുമ്പോള്‍ കേസും വിചാരണയും ശിക്ഷയും നൈതികതയും വൈകാരികതയും ഇല്ലാത്ത കോമാളിത്തങ്ങളായി മാറുന്നു.
മാനസിക പരിവര്‍ത്തനത്തിനുള്ള ഉപാധി എന്ന നിലയില്‍ നിന്നും ഇരയുടേയോ ഭരണകൂടത്തിന്റെയോ പ്രതികാരത്തിനുള്ള മാര്‍ഗം എന്ന നിലയിലേക്ക് ശിക്ഷയെ പരിവര്‍ത്തിപ്പിച്ചതുമുതലാണ് ശിക്ഷ മനുഷ്യത്വവിരുദ്ധമാവുന്നത്.
സഹായക ഗ്രന്ഥങ്ങള്‍
ശ്രീജന്‍.വി.സി. ദര്‍ശനവും രാ¬്ട്രീയവും. അല്‍ത്തുസര്‍. തിരുവനന്തപുരം: ഫോക്കസ് ബുക്ക്‌സ്. 1991.
സര്‍വവിജ്ഞാനകോശം. വാല്യം-15.തിരുവനന്തപുരം: കേരള സംസ്ഥാന സര്‍വ വിജ്ഞാനകോശം  ഇന്‍സ്റ്റിറ്റ്യൂട്ട് 2010.
നിശാഗന്ധി വിശ്വവിജ്ഞാനകോശം. വാല്യം 10. ഇരിങ്ങാലക്കുട: നിശാഗന്ധി പബ്ലിക്കേഷന്‍സ്. 2010.
തോമസ് സി.ജെ. 1128 ല്‍ ക്രൈം 27. കോട്ടയം: ഡി.സി.ബുക്‌സ് 2005.
ഗ്രാംഷി അന്റോണിയോ. തെരഞ്ഞെടുത്ത സാംസ്‌കാരിക രചനകള്‍, കൊല്ലം: ഗ്രാംഷി ബുക്‌സ്. 2013. 

കേരളത്തിലെ നാടോടിനാടകാവതരണങ്ങളും ആധുനിക നാടകാവതരണസങ്കേതങ്ങളും - അന്താരാഷ്ട്ര നാടകോത്സവത്തെ മുന്നിര്ത്തി ഒരന്വേഷണം.



കേരളത്തിലെ നാടോടിനാടകാവതരണങ്ങളും ആധുനിക നാടകാവതരണസങ്കേതങ്ങളും - അന്താരാഷ്ട്ര നാടകോത്സവത്തെ മുന്നിര്ത്തി ഒരന്വേഷണം.

               നാട്യത്തെ സംബന്ധിച്ച ഏറ്റവും ആധുനികമായ കാഴ്ചപ്പാടുകളും അവതരണ സങ്കേതങ്ങളും തന്നെയാണ് കേരളത്തിലെ നാടോടിരംഗാവതരണങ്ങളിലേത്. ലോകനാടകവേദി അതിന്റെ ആധുനികീകരണത്തിനും ശക്തവും വ്യത്യസ്തവുമായ അവതരണരീതികള്ക്കും കടപ്പെട്ടിരിക്കുന്നത് കേരളീയ ക്ലാസിക് നാടോടി രംഗാവതരണങ്ങളോടാണ്.

               2008 മുതല്തൃശ്ശൂരില്വെച്ചുനടക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിലെ നാടകങ്ങളെ വിശകലനം ചെയ്തു കൊണ്ട് അവയിലെ കേരളീയ രംഗാവതരണ കലകളുടെ സ്വാധീനം കണ്ടെത്തുകയാണ് പഠനം കൊണ്ടുദ്ദേശിക്കുന്നത്. ലോക നാടകവേദിയുടെ നവീന ചലനങ്ങള്മലയളിക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ 2008 മുതല്നടത്തുന്നതാണ് അന്താരാഷ്ട്ര നാടകോത്സവം. കഴിഞ്ഞ ആറ് വര്ഷമായി നടന്ന നാടകോത്സവങ്ങളിലൂടെ എല്ലാ ഭൂഖണ്ഡങ്ങളില്നിന്നുമുള്ള നാടകങ്ങള്തൃശൂരിലെ സംഗീത നാടക അക്കാദമി അങ്കണത്തില്അരങ്ങേറിക്കഴിഞ്ഞു.

               ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളും സാമ്രാജ്യത്വവും വ്യാവസായിക മുതലാളിത്വവും യന്ത്രവല്ക്കരണവും സൃഷ്ടിച്ച ജീവിത സങ്കീര്ണ്ണതകളാണ് നാടകവേദിയില്പുതുഭാഷയെ അനിവാര്യമാക്കിയത്. 18ഉം 19ഉം നൂറ്റാണ്ടുകളില്മേധാവിത്വം നേടിയ റിയലിസ്റ്റ് സമീപനം ജീവിത സങ്കീര്ണ്ണതകളുടെ ഫലപ്രദമായ ആശയാവിഷ്കാരത്തിനും സംവേദനത്തിനും മതിയാകാതെ വന്നു.

               ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്തന്നെ റിയലിസത്തോടുള്ള പ്രതിഷേധമെന്ന നിലയില്സര്റിയലിസം, സിമ്പോളിസം, എക്സ്പ്രഷനിസം, അബ്സേര്ഡിസം, ക്യൂബിസം, എക്സിസ്റ്റന്ഷ്യനിലിസം തുടങ്ങിയ പരികല്പനകള്വിവിധ  തിയേറ്റര്പ്രസ്ഥാനങ്ങള്ക്ക് ജന്മം നല്കി. ബ്രെഹ്ത് പറഞ്ഞു 'യാഥാര്ത്ഥ്യം മാറിക്കൊണ്ടിരിക്കുന്നു. അത് പ്രതിഫലിപ്പിക്കാന്ആവിഷ്കരണരീതിയും മാറിയേ പറ്റൂ' പുതിയ രംഗഭാഷയ്ക്കുവേണ്ടിയുള്ള ഇത്തരം അന്വേഷണങ്ങള്മാര്ഗനിര്ദ്ദേശമായത് അനുഷ്ഠാനകലകളും ക്ലാസിക് സമ്പ്രദായങ്ങളുമാണ്. നമ്മുടെ ക്ലാസിക് കലാരൂപമായ കഥകളിയുടെ മുഖത്തെഴുത്തും മുഖാഭിനയവും നേത്രാഭിനയവും ശിക്ഷണവും ചിട്ടവട്ടങ്ങളും ദരിദ്രനാടകവേദിയുടെ ഉപജ്ഞാതാവായ ഗ്രോട്ടോവിസ്കിയേയും ഒഡിന്തിയേറ്ററിന്റെ പ്രണേതാവായ യൂജിനേം ബാര്ബയേയും ഇന്റര്നാഷണല്തിയറ്റര്റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ പീറ്റര്ബ്രൂക്കിനേയും പുതിയ രംഗഭാഷ സൃഷ്ടിക്കാന്സഹായിച്ചിട്ടുണ്ട്. ''ഒന്നുമില്ലായ്മയില്നിന്ന് ഒന്നും ഉണ്ടാകുന്നില്ല. പുതുമ പഴമയില്നിന്നാണ് വരുന്നത്. പക്ഷേ അതുകൊണ്ട് അത് പുതിയതായിരിക്കുന്നു''- എന്ന ബ്രെഹ്തിന്റെ വാക്കുകള്ഇവിടെ അന്വര്ത്ഥമാകുന്നു.

ആധുനിക നാടകവേദി

               പുതിയ രംഗഭാഷയ്ക്കുവേണ്ടിയുള്ള അന്വേഷണങ്ങള്ലോകനാടകവേദിയില്സൃഷ്ടിച്ച പ്രസ്ഥാനങ്ങളാണ് ജഴ്സിഗ്രോട്ടോവ്സ്കിയുടെ ദരിദ്രനാടകവേദി, അന്റ്വാന്അര്ത്താഡിന്റെ ക്രൂരതയുടെ നാടകവേദി, റിച്ചാര്ഡ് ഷെഖ്നറുഉടെ പരിസരനാടകവേദി, പീറ്റര്ബ്രുക്കിന്റെ ഇന്റര്നാഷണല്തിയേറ്റര്റിസര്ച്ച് ഇന്സ്റ്റിറ്റിയൂഷന്‍ , യൂജിനോ ബാര്ബയുടെ ഒഡിന്തിയേറ്റര്എന്നിവ. വാക്കുകള്ക്കതീതമായി പ്രാചീന തിയേറ്റര്അനുഷ്ഠാനങ്ങളില്നിന്നും ആചാരങ്ങളില്നിന്നുമാണ് പ്രസ്ഥാനങ്ങള്പുതിയ രംഗഭാഷ സൃഷ്ടിച്ചത്.
               പ്രാചീന ജീവിതത്തിലെ ബന്ധദാര്ഢ്യവും പ്രകൃത്യാരാധനയും ആചാരാനുഷ്ഠാനങ്ങളും നിറഞ്ഞ കൂട്ടായ്മയുടെ ശക്തിയും ചൈതന്യവും നല്കിയ തിരിച്ചറിവാണ് ക്രൂരതയുടെ നാടകവേദിയെ രൂപപ്പെടുത്തിയത്. ആധുനിക മനുഷ്യന്റെ സങ്കീര്ണ്ണതകളും ദുരന്തങ്ങളും ശക്തമായി ആവിഷ്കരിക്കാന്രംഗവസ്തുക്കളിലൂടെയും നടന്റെ ശരീരത്തിലൂടെയും ഉറഞ്ഞുതുള്ളല്പോലുള്ള ചലനങ്ങളിലൂടെയും സമഗ്രമായി സാധിക്കുമെന്ന് അന്റ്വാന്അര്ത്താഡിന് ബോദ്ധ്യമായി. ബാലിനീസ് ദ്വീപസമൂഹങ്ങളിലെ നൃത്ത രൂപങ്ങളും രീതിയില്അദ്ദേഹത്തെ പ്രചോദിപ്പിച്ചു. അത്തരമൊരു രംഗഭാഷയില്പ്രക്ഷകരും രംഗസംഭവങ്ങളുടെ ഭാഗമായിരിക്കും.

               സംഗീതമോ, രംഗസജ്ജീകരണമോ, ഉടയാടകളോ, വെളിച്ച വിന്യാസമോ അല്ല നടനും നടന്റെ ശരീരവുമാണ് പ്രധാനമെന്ന ആശയത്തിലൂന്നി നിന്നുകൊണ്ട് സൃഷ്ടിച്ച രംഗഭാഷയാണ് പോളണ്ടുകാരനായ ജഴ്സി ഗ്രോട്ടോവ്സ്കിയുടെ ദരിദ്ര നാടകവേദി. കഥകളിയേയും  അതിലുപരിയായി അതിന്റെ പരിശീലന ക്രമങ്ങളേയും നിരീക്ഷിച്ചറിഞ്ഞതിന്റെ ഫലമാണ് നാടകവേദി. ഭാരതീയ ഇതിഹാസത്തിലെ ശിവനാണ് ഗ്രോട്ടോവ്സ്കിയുടെ മാതൃക. കഥകളി കൂടിയാട്ട കലാകാരന്മാര്തന്റെ മെയ്യും മനസ്സും പാത്രസൃഷ്ടിക്കായി എപ്പോഴും സുസജ്ജമാക്കിയിരിക്കുന്നതിന്റെ പാഠമുള്ക്കൊണ്ടാണ് ഗ്രോട്ടോവ്സ്കി തന്റെ രംഗഭാഷയിലെ നടനെ നിര്മ്മിച്ചെടുത്തത്. നേത്രാഭിനയവും മുഖസാധകവും യോഗയും അടങ്ങിയ പരിശീലന ക്രമം അത്തരമൊരു നടന്റെ നിര്മ്മിതിക്കായി സ്വീകരിച്ചതും പൗരസ്ത്യ സ്വാധീനം കൊണ്ടാണ്.
           മുടിയേറ്റ് പോലുള്ള കേരളീയ രംഗാവതരണങ്ങളെ അടുത്തറിഞ്ഞ് അതിനെ ക്രിയാത്മകമായിപ്രയോജനപ്പെടുത്തിയതിന്റെ ഫലമാണ് റിച്ചാര്ഡ് ഷെഖ്നറുടെ പരിസരനാടകവേദി(Environmental Theatre) . പ്രൊസീനിയം വേദിയുടെ നടന്സര്വ്വതന്ത്ര സ്വതന്ത്രമായി  ആത്മാവിഷ്കാരം നിര്വ്വഹിക്കുകയും നടന്‍. പ്രേക്ഷകന്എന്നീ അതിര്വരമ്പുകളില്ലാതെ കൊള്ളക്കൊടുക്കലുകളിലൂടെ രംഗാവതരണം സാക്ഷാത്കരിക്കുകയും ചെയ്യുന്ന  ഭാരതീയ അനുഷ്ഠാന നാടകങ്ങളുടെ സവിശേഷതകളാണ് ഷെഖ്നര്പരിസരനാടകവേദിക്ക് പ്രയോജനപ്പെടുത്തിയത്.
               കേരളത്തിലെ കഥകളി, ജപ്പാനിലെ ബാലിനീസ് ദ്വീപിലെ നൃത്ത രൂപങ്ങള്‍ , മതചടങ്ങുകളിലെ വൈദികരുടെ ആംഗ്യഭാഷ  എന്നിവ നിരീക്ഷിച്ച് അവയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയതാണ് ഒഡിന്തിയേറ്റര്‍. മാമൂല്നാടകത്തിന്റെ അഭിനയരീതികള്ക്ക് മാതൃകയായിവര്ത്തിക്കുന്നതും നമ്മുടെ സാമുഹ്യസ്വഭാവത്തിന്റെ പതിവു രീതികളായി നാം ആവര്ത്തിച്ച് പോരുന്നതുമായ അറുപഴഞ്ചന്രീതികളെ ഇടിച്ചു തകര്ക്കാനും സമൂഹം പരുവപ്പെടുത്തിയ പെരുമാറ്റനാട്യങ്ങളെ കുത്തിപ്പൊട്ടിച്ച് നമ്മുടെ ഉള്ളിലുള്ള ഉണ്മയിലേക്ക് ഊര്ന്നുചെല്ലാനും മുദ്രകളും മുഹൂര്ത്തങ്ങളും കൊണ്ട് ഒരച്ചടക്കം അടിച്ചേല്പ്പിക്കുന്നു എന്ന് ഒഡിന്വിശദീകരിക്കുന്നു.
               വ്യത്യസത സംസ്കാരങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് പുതിയ രംഗഭാഷ സൃഷ്ടിച്ചയാളാണ് പീറ്റര്ബ്രൂക്ക്. കേരളത്തിലെ കഥകളി, തെയ്യം തുടങ്ങിയവയുടെ രംഗാവതരണങ്ങളും ജപ്പാനിലെ പാരമ്പര്യ നാടകവേദിയും അദ്ദേഹം ഇതിനായി പഠിച്ചു. പാരീസിലെ ഇന്റര്നാഷ്ണല്തിയേറ്റര്റിസര്ച്ച് ഇന്സ്റ്റിറ്റിയൂഷന്പലദേശങ്ങളിലുള്ളവരെ ഒരിടത്ത് ഒന്നിച്ചുകൂട്ടാന്വേണ്ടി അദ്ദേഹം സ്ഥാപിച്ചതാണ് ദേശീയമായ അവതരണങ്ങളുടെ പരിമിതികള്മറികടക്കാനാണ് വ്യത്യസ്ത ദേശക്കാരെവെച്ച് മഹാഭാരത എന്ന നാടകം താന്ചെയ്തതെന്ന് അദ്ദേഹം വിശദികരിക്കുന്നു. സ്വയം ആശയങ്ങള്പ്രതിഫലിക്കുന്ന കണ്ണാടിയായി ഓരോരുത്തരും മാറുകയെന്നതും അദ്ദേഹം ഇതിലൂടെ ലക്ഷ്യം വെക്കുന്നു. മിഡ് സമ്മര്നൈറ്റ് ഡ്രീം,മഹാഭാരതം എന്നിവ അങ്ങനെ രൂപപ്പെടുത്തിയ നാടകങ്ങളാണ്.   .

ഹ്യൂമോര്ട്ടല്

               .എഫ്. എസ് കാറ്റലോണിയ 2012 ല്അവതരിപ്പിച്ച നാടകം സംവിധാനം ചെയ്തത് അലക്സ് ആണ്. 4-ാം മത് അന്തര്ദേശീയ നാടകോത്സവത്തില്അവതരിപ്പിച്ച വിദേശ തെരുവു നാടകമാണിത്.
               കാണികള്ക്കിടയിലൂടെ ശവമഞ്ചവുമായി എത്തുന്ന നാല്വര്നാടകസംഘം അക്കാദമി പരിസരത്തുനിന്ന് റോഡിലേക്കും ഒരുവേള ഓട്ടോറിക്ഷയിലേക്കും കടന്നാണ് തുറന്ന മൈതാനത്തുവെച്ച്  അവതരണം പൂര്ത്തിയാക്കിയത്. നാടകം മുഴുവന്കാണാന്കഥാപാത്രത്തോടൊപ്പം നാടകത്തിന്റെ ഭാഗമായി ഓടി നടക്കേണ്ട അവസ്ഥ. രംഗബോധമില്ലാത്ത കോമാളിയായ മരണത്തെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന നാടകം അവസാനിപ്പിക്കുന്നത് പ്രേക്ഷകനാണ് പ്രേക്ഷകരിലൊരാളെ സാക്ഷിയാക്കി നടന്മാര്ഓരൊരുത്തരായി മരിച്ചു വീഴുമ്പോള്സാക്ഷിക്കും മരിച്ചുവീഴുക മാത്രമേ വഴിയുണ്ടായിരുന്നുളളൂ.
               മനോധര്മ്മ സാദ്ധ്യതകള്‍, പ്രേക്ഷകന്റെ ഭാഗഭാഗിത്വത്തോടുളള അവതരണക്രമം, സംഭാഷണം അപ്രസക്തമാവുന്ന ശരീരഭാഷ, നര്മ്മം, വേദിയുടെ പരിമിതികളില്ലാതെ പരിസരം മുഴുവന്വേദിയാക്കുന്ന സമീപനം, നടനും കാണിയും ഒന്നിച്ച് നീങ്ങിയുള്ള അവതരണം എന്നീ ഘടകങ്ങളില് വിദേശനാടകം കേരളത്തിന്റെ നാടോടിനാടകാവതരണങ്ങളേയും അനുഷ്ഠാന രംഗാവതരണങ്ങളേയും ഓര്മ്മിപ്പിക്കുന്നു.

ഇമാജിന്

               നാലാമത് അന്താരാഷ്ട്ര നാടകോത്സവത്തില്പ്രേക്ഷകരുടെ നാടകശീലങ്ങള്ക്ക് കിട്ടിയ ഷോക്ക്ട്രീറ്റ്മെന്റായിരുന്നു ബ്രിട്ടനിലെ കാറ്റര്ബറി യൂണിവേഴ്സിറ്റിയിലെ വിദ്യാര്ത്ഥിനികള്അവതരിപ്പിച്ച നാടകം. ലോകപ്രശസ്ത എണ്വയര്മെന്റല്നാടകക്കാരന്എഡ്വേഡ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സ്ത്രീശരീരം കാഴ്ച വസ്തുവാക്കുന്നതിന്റെ രാഷ്ട്രീയം സംസാരിക്കുന്ന നാടകം ആണ്നോട്ടങ്ങളുടെ മുനയൊടിക്കാന്ശ്രമിക്കുന്നത് ഒളിഞ്ഞുനോക്കാനും കേള്ക്കാനും സ്പര്ശിക്കാനും അവസരം നല്കിയാണ്. സ്കൂള്ഓഫ് ഡ്രാമയുടെ വിശാലമായ ക്യാമ്പസ്സും കെട്ടിടങ്ങളും മുഴുവന്സര്ഗാത്മകമായി നാടകം പ്രയോജനപ്പെടുത്തുന്നു. വിളക്കും വെളിച്ചവും വര്ണവും യൗവനവും നഗ്നതയും വെളളവും സംഗീതവും രാത്രിയും ചേര്ന്നൊരുക്കുന്ന ഭ്രമാത്മകമായ അന്തരീക്ഷം പ്രേക്ഷകനെ മായിക ലോകത്തെത്തിക്കുന്നു. സൂത്രധാരന്ഓരോ ഗ്രൂപ്പുകളെയായി പരിസരത്തെ കാഴ്ചകളിലേക്ക് നയിക്കുന്നു. എല്ലാ ദൃശ്യവും എല്ലാവര്ക്കും കാണാന്കഴിയില്ല പലപ്പോഴും സ്വന്തം കാഴ്ചയുടെ സ്ഥലവും സമയവും തീരുമാനിക്കുന്നത് കാഴ്ചക്കാരന്തന്നെയാണ്.
               നാടകത്തിലെ സൂത്രധാര സങ്കല്പവും ഭ്രമാത്മകമായ അന്തരീക്ഷ സൃഷ്ടിയും തീയും വെളിച്ചവും പ്രക്ഷകനെ പങ്കാളിയാക്കിക്കൊണ്ടുളള അവതരണരീതിയും എല്ലാറ്റിലും ഉപരിയായി പ്രേക്ഷകരേയുംകൊണ്ട് പ്രദേശംമുഴുന്നാടകം കളിക്കുന്നതും കേരളീയരെ സംബന്ധിച്ചിടത്തോളം മുടിയേറ്റ് പോലുളള അനുഷ്ഠാന നാടകങ്ങളിലൂടെ പരിചയിച്ചിട്ടുള്ളതാണ്. തന്റെ നാടകത്തിന് ഇന്ത്യന്നാടക ആചാര സങ്കല്പങ്ങളുടെ രൂപവും ഘടനയുമാണെന്ന് എഡ്വേഡ് ഷെഖ്നറും സമ്മതിക്കുന്നു.

കാര്മെന്ഫ്യുണെബ്രെ

               പവല്സ് കൊടാകിന്റെ സംവിധാനത്തില്പോളണ്ടിലെ തിയറ്റ്രോ ബ്യൂറോപെഡ്രോസി നാലാമത് അന്താരാഷ്ട്ര നാടകോത്സവത്തില്അവതരിപ്പിച്ച നാടകമാണ് കാര്മെന്ഫ്യൂണെബ്രെ. അധിനിവേശത്തിന്റെയും യുദ്ധഭീകരതയുടേയും നേര്ക്കാഴ്ചകള്ശക്തമായ അവതരണത്തിലൂടെ അനുഭവപ്പിച്ച നാടകമാണിത്. കൂറ്റന്പൊയ്ക്കാലുകളില്നീളന്കുപ്പായങ്ങള്  അണിഞ്ഞുവരുന്ന രാക്ഷസാകാരം പൂണ്ട സാമ്രാജ്യത്വ മര്ദ്ദകര്ക്കുമുമ്പില്ഇരകളുടെ ദൈന്യത ചെറുതിലൂടെ വിനിമയം ചെയ്യുന്നു. ഭീമാകാരമായ തടവറയും ഉപകരണങ്ങളും വിചിത്രമായ വാഹനങ്ങളും തീയും തീപ്പിടിത്തവും ഒക്കെച്ചേര്ന്നാണ് നാടകാവതരണം വ്യത്യസ്തവും ശക്തവുമാകുന്നത്. അഗ്നിയും രൗദ്രതയും വലുപ്പചെറുപ്പങ്ങളും നമ്മുടെ വടക്കേമലബാറിന്റെ തെയ്യംകലകളിലൂടെ നമുക്ക് പണ്ടേപരിചയമാണ്. തെയ്യത്തിന്റെ ഭീകരമായമുടിയും തുണിയും കുരുത്തോലയുംകൊണ്ട് സൃഷ്ടിക്കുന്ന വിസ്തൃതമായ ചമയങ്ങളും തീകുണ്ഠങ്ങളും തീക്കൂനകളും കനലാട്ടവുമെല്ലാം ക്ഷേത്രാങ്കണങ്ങളിലെ കലാവതരണങ്ങളുടെ അമാനുഷികവും അലൗകികവുമായ പ്രതീതി യഥാര്ത്ഥ്യങ്ങളെ സൃഷ്ടിക്കുന്ന അവതരണ സങ്കേതങ്ങളാണ്.

ട്രാന്സ്ഫിഗറേഷന്

               ആറാമത് അന്താരാഷ്ട്ര നാടകോത്സവത്തില്അവതരിപ്പിച്ച നാടകം ഭൗതികലോകത്തെ ഭേദിച്ച് പുറത്തു കടക്കാന്വെമ്പുന്ന മൃഗീയ മനുഷ്യനെ തുറന്നു കാട്ടുന്നു ഒളീവിയര്ദെ സഗസന്‍. കളിമണ്ണും ചായക്കൂട്ടങ്ങളും കമ്പും ഉപയോഗിച്ച് തന്റെ ശരീരത്തെ അനായാസമായി രൂപാന്തരപ്പെടുത്തുമ്പോള്നാടകത്തിന്റെ പ്രമേയവും പ്രതലവും മാധ്യമവും സ്വന്തം ശരീരമാവുന്നു. ആത്മീയ- മൃഗീയ, ഭൗതിക ബൗദ്ധിക തലങ്ങളെ വേര്തിരിക്കുന്ന അതിര്വരമ്പുകളെ അദ്ദേഹം ഇല്ലാതാക്കുന്നു. പ്രകൃതി വസ്തുക്കളും പ്രകൃതി വര്ണങ്ങളും ഉപയോഗിച്ച് ശരീരത്തിലും മുഖത്തുമെല്ലാം മാറ്റങ്ങള്വരുത്തുന്നത് നമ്മുടെ അനുഷ്ഠാന കലാവതരണങ്ങളിലും ക്ലാസിക് കലാവതരണങ്ങളിലും ഉളളതുതന്നെയെങ്കിലും അത് തത്സമയമാക്കി നാടകാവതരണത്തിന് പുതിയതലവും മാനവും നല്കാന്ട്രാന്സ്ഫിഗറേഷനാവുന്നു.
              

രണ്ടവതരണങ്ങളെ സംബന്ധിച്ചും നടന്എന്നത് കഥാപാത്രത്തിന്റെ കേവലമായ പ്രതിനിധാനം മാത്രമല്ല നിയതവും സൂചനാത്മകവുമായ ചലനങ്ങളിലൂടെ മുദ്രകളിലൂടെ വേഷങ്ങളിലൂടെ സംഗീതത്തിലൂടെ എതവസ്ഥയും ചിത്രീകരിക്കാന്ശിക്ഷണം നേടിയ വ്യക്തിയാണ്.

 ദിസ്ഈസ് മൈബോഡി കം ഇന്ടു മൈ മെന്ഡും കാര്മെനും

               അഞ്ചാമത് അന്താരാഷ്ട്ര നാടകോത്സവത്തില്റൊമാനിയയിലേയും ജോര്ജിയയിലേയും കലാകാരന്മാര്അവതരിപ്പിച്ച രണ്ടു നാടകങ്ങളാണിവ. സംഭാഷണമില്ലാതെ അസാധാരണ മെയ് വഴക്കത്തോടെ ചടുല നൃത്തചലനങ്ങളിലൂടെയുളള രംഗഭാഷ നമ്മുടെ കഥകളിപോലുളള ക്ലാസിക് രംഗാവതരണകലകളോട് സാദൃശ്യം പുലര്ത്തുന്നു. വേഷങ്ങളും ഉപയോഗിക്കുന്ന മുദ്രകളും പാശ്ചാത്യമാണെങ്കിലും ക്ലാസിക് തിയേറ്ററിന്റെ പ്രത്യേകതയായ പ്രേക്ഷകാഭിമുഖ രംഗവാതരണരീതിയും പ്രേക്ഷകനെ കാഴ്ചക്കാരനാക്കി നിര്ത്തി അപ്രസക്തമാക്കുന്ന സമീപനവും ഇവിടെ സമാനമാവുന്നു. നടന്റെ ശരീരഭാഷയുടെ വിവിധപ്രയോഗങ്ങള്തന്നെയാണ് കാണികളില്രസം ജനിപ്പിക്കുന്നത്. ശരീവും താളവും സംഗീതവും സമന്വയിപ്പിച്ചുകൊണ്ട് ഒരേ ഇടത്തെ, കാര്യത്തെ പലതാക്കി മാറ്റുകയാണ് രണ്ടിലും മൂര്ത്തവും അമൂര്ത്തവും ബഹുസ്വരവുമായ ഇടമായി അരങ്ങുമാറുന്നു.  


               മുഹമ്മദ്ബഷീര്‍ .കെ.കെ