ചിന്തകളും കാഴ്ചപ്പാടുകളും പങ്കുവെക്കാനൊരിടം

2016 ഏപ്രിൽ 21, വ്യാഴാഴ്‌ച

കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസനയം : പതിയിരിക്കുന്ന അപകടങ്ങള്‍

കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസനയം : പതിയിരിക്കുന്ന അപകടങ്ങള്‍
    1986 നും 92 നും ശേഷം കേന്ദ്രഗവണ്‍മെന്റ് പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കാനുള്ള തകൃതിയായ ഒരുക്കത്തിലാണ്. 2015 ഫെബ്രുവരിയില്‍ തുടങ്ങി 2015 ല്‍ തന്നെ CABEയ്ക്ക് (CENTRAL ADVISORY BOARD ON EDUCATION) ദേശീയ വിദ്യാഭ്യാസ നയം 2015 ന്റെ കരട് സമര്‍പ്പിക്കാന്‍ കഴിയുന്ന വിധത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.  MHRD - അതിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന Manual for Grass root level consultations on new Education Policy യുടെ ആമുഖത്തില്‍ പുതിയ വിദ്യാഭ്യാസനയത്തിന്റെ ലക്ഷ്യം ഇങ്ങനെ കുറിച്ചിട്ടിരിക്കുന്നു.
 'To meet the changing dynamics of the populations requirement with regard to quality education, innovation and research, aiming to make India a knowledge superpower by equipping its students with the necessary skills and knowledge and to eliminate the shortage of man power in science, technology, academics and industry.'
ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യവസായത്തിലും അനുഭവപ്പെടുന്ന തൊഴിലാളിക്ഷാമത്തെ പരിഹരിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ അവതരിപ്പിച്ചിരിക്കുന്ന പുതിയ വിദ്യാഭ്യാസനയം ആ ലക്ഷ്യത്തെ സാധൂകരിക്കുന്ന ആശയമണ്ഡലങ്ങളും  ചോദ്യാവലിയുമാണ് വിവരശേഖരണത്തിനും  ചര്‍ച്ചാ നാടകങ്ങള്‍ക്കുമായി തയ്യാറായിരിക്കുന്നത്. പണ്ട് ബ്രിട്ടീഷ് സര്‍ക്കാരിനുവേണ്ടി മെക്കാളെ തന്റെ മിനുട്‌സ് തയ്യാറാക്കിയതും  കമ്പനിക്കാവശ്യമായ ഗുമസ്തരെ സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നു.
    86നും 92നും ശേഷം 2015 ലെത്തുമ്പോള്‍ പുതിയവിദ്യാഭ്യാസ നയം ബോധപൂര്‍വ്വം ചില ആശയമണ്ഡലങ്ങളെ  തമസ്‌കരിക്കുന്നതും വിദ്യാഭ്യാസ ലക്ഷ്യത്തിന്റെ കേന്ദ്രസ്ഥാനത്ത് മറ്റു മേഖലകളെ പ്രതിഷ്ഠിക്കുന്നതും കാണാം. സ്വീകരിച്ചതും നിരാകരിച്ചതുമായ ആശയമണ്ഡലങ്ങളെ  വിലയിരുത്തുമ്പോഴാണ് വിദ്യാഭ്യാസത്തിനകത്ത് മറഞ്ഞിരിക്കുന്ന സര്‍ക്കാര്‍ നിലപാടുകളുടെ രാഷ്ട്രീയത്തെ അതെത്രമാത്രം പ്രതിനിധാനം ചെയ്യുന്നുവെന്ന് വെളിപ്പെടുക. ഭൗതികവും ആത്മീയവുമായ അഭിവൃദ്ധിക്കും സമഗ്രവികാസത്തിനും എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നതാണ് ദേശീയ കാഴ്ച്ചപ്പാട് എന്നുപറഞ്ഞുകൊണ്ട് 92 ലെ വിദ്യാഭ്യാസനയം  വിദ്യാഭ്യാസ ലക്ഷ്യത്തെ ഇങ്ങനെ  നിര്‍വചിക്കുന്നു. 'സംവേദനത്തേയും കാഴ്ചയേയും സംസ്‌കരിച്ചും ശാസ്ത്രാഭിരുചിയും  സ്വതന്ത്രചിന്തയും മനോഭാവവും വളര്‍ത്തിയും  ദേശീയ ഐക്യം  സാദ്ധ്യമാക്കി ഭരണഘടന പരിപാലിക്കുന്നജനാധിപത്യ മതേതരത്വ സോഷ്യലിസ്റ്റ് ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുക'.
    ജനാധിപത്യം നിലനില്‍ക്കുന്ന, മതേതരത്വവും സോഷ്യലിസവും ജനാധിപത്യവും ഭരണഘടനവഴി ഉറപ്പാക്കിയിട്ടുള്ള, നമ്മുടെ രാഷ്ട്രത്തിന്റെ വിദ്യാഭ്യാസനയം 92 വരെ അതിനനുഗുണമായ പൗരത്വ നിര്‍മ്മിതിയെ ലക്ഷ്യംവെച്ചുകൊണ്ടാണ് വിദ്യാഭ്യാസ ലക്ഷ്യത്തെ നിര്‍വചിച്ചത് എന്നത് ഇവിടെ വ്യക്തമാണ് . ദേശീയ ഐക്യം, സ്വതന്ത്രചിന്ത, മതേതരത്വം, സോഷ്യലിസം  എന്നീദര്‍ശനങ്ങളെ നിരാകരിച്ചും വ്യാവസായിക സാങ്കേതികമേഖലയിലെ അറിവും നൈപുണിയും  കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചും രൂപം കൊടുത്തുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസനയം രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് ആശങ്കയും ഉത്കണ്ഠയും ഉണര്‍ത്തുന്നു. വിശാലമായ ദാര്‍ശനിക, സാമൂഹ്യശാസ്ത്ര,മനശാസ്ത്ര ഭൂമികയില്‍ നിന്നും വിദ്യാഭ്യാസ ലക്ഷ്യം കേവലം വ്യവസായ തൊഴിലാളിയിലേക്ക് ചുരുക്കപ്പെടുന്നത് ദീര്‍ഘവീക്ഷണമില്ലായ്മയും നിരുത്തരവാദിത്വവും പരിഹാസ്യവുമാണ്.
കേന്ദ്രം മുന്നോട്ടുവെക്കുന്ന make in India, skill India Digital India എന്നീ മുദ്രാവാക്യങ്ങള്‍ക്കനുസൃതമായിത്തന്നെയാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളും നിര്‍ണയിച്ചിട്ടുള്ളത്. ഉന്നതവിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്ര വത്കരണം, വിദ്യാഭ്യാസ മേഖലയുടെ ഡിജിറ്റലൈസേഷന്‍ , നൈപുണീ വികാസം എന്നിവ പ്രധാന ഊന്നല്‍ മേഖലകളാവുന്നത് അങ്ങനെയാണ്. ഫോറിന്‍ യുണിവേഴ്‌സിറ്റികള്‍ക്ക്  ഇവിടെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ പരവതാനി വിരിച്ചു കഴിഞ്ഞു ഫോറിന്‍ യൂണിവേഴ്‌സിറ്റികളിലെ അധ്യാപകര്‍ക്ക് നമ്മുടെ  കലാലയങ്ങളില്‍ ഇടപെടാനുള്ള അവസരവും പുതിയ വിദ്യാഭ്യാസ നയം യാഥാര്‍ത്ഥ്യമാവുന്നതോടെ സംജാതമാവും. ഇന്ത്യയിലെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് ഒരേ സിലബസ്സും  ഒരേ അഡ്മിഷന്‍ പ്രക്രിയയും അധ്യാപകര്‍ക്ക്  ട്രാന്‍സ്ഫറിനുള്ള സാÎ്യതയും ഒരുക്കാനുള്ള  നീക്കങ്ങള്‍ പുരോഗമിക്കുന്നു. റൊമിള ഥാപ്പര്‍ ഇത്തരം നീക്കങ്ങളെ ഇങ്ങനെ വിലയിരുത്തുന്നു. 'സര്‍ക്കാര്‍ ഏകീകരണത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. അതാകട്ടെ മികവിനും നവീനതയ്ക്കും എതിരാണ്. ഏകീകരണം യാഥാര്‍ത്ഥ»മാവുമ്പോള്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് അവയുടെ പഠനബോധന പ്രവര്‍ത്തനങ്ങളുടെ പരീക്ഷണത്തിനുള്ള സ്വാതന്ത്ര്യവും ഗവേഷണത്തിനും അക്കാദമികമികവിനായി നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യവും ഇല്ലാതാവും'.
MHRDപുതിയ വിദ്യാഭ്യാസനയത്തിന്റെ ചര്‍ച്ചയ്ക്കായി പ്രസിദ്ധീകരിച്ച  സൂചകങ്ങളെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുമായി  ചേര്‍ത്തുവെച്ചു വായിക്കുമ്പോള്‍ അവതമ്മിലുള്ള ഇഴയടുപ്പം ബോദ്ധ്യമാവും.  പ്രധാനമന്ത്രിയുടെ 'കൗശാല്‍ ഭാരത് കുശാല്‍ഭാരത്'പദ്ധതിയുടെ ലക്ഷ്യം 2022ഓടെ 400 മില്ല്യന്‍ പേര്‍ക്ക് ജോലിനേടാന്‍ സഹായകമായ പരിശീലനം നല്‍കലാണ്. ഈ പദ്ധതിക്കുകീഴില്‍ സംരംഭകത്വവും പരിശീലനവും സമന്വയിപ്പിക്കുന്ന PMKV(National Policy for skills development and entrepreneurship2015) 2.4 മില്ല്യന്‍ പേര്‍ക്കുള്ള പരിശീലനം ലക്ഷ്യമിടുന്നു. ഈ പദ്ധതിക്കു കീഴില്‍തന്നെ സ്‌കില്‍ ലോണ്‍ സ്‌കീമും നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് വിഷനും ഉÊ്. അടുത്ത  5 വര്‍ഷത്തേക്ക് 5000 മുതല്‍ ഒന്നരലക്ഷം വരെ ലോണ്‍ 3.4 മില്ല്യന്‍ പേര്‍ക്ക് നല്‍കലാണ് ലക്ഷ്യം. വിദ്യാഭ്യാസ വായ്പകള്‍ക്കായി സര്‍ക്കാര്‍ തുടങ്ങിയിട്ടുള്ള വിദ്യാലക്ഷ്മി വെബ്‌സൈറ്റില്‍ ഇപ്പോള്‍ 13 ബാങ്കുകള്‍ അംഗങ്ങളാണ്.

                  സ്‌കൂള്‍വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് 13 ആശയ (Theme) ങ്ങളും ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് 20 ആശയങ്ങളുമാണ് വിവരശേഖരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഓരോ തീമുകള്‍ക്കും കീഴില്‍ ചോദ്യാവലിയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുക്കാനുള്ള ഉത്തരങ്ങള്‍ എന്നിങ്ങനെയാണ് data collection format ന്റെ ഘടന. ചോദ്യാവലിയെ വിമര്‍ശനാത്മകമായി വിലയിരുത്തുമ്പോള്‍ ഇതുമായി ബന്ധപ്പെട്ടരേഖകള്‍ തയ്യാറാക്കിയവരെ ഭരിക്കുന്ന നിലപാടുകളും  ഗൂഢോദ്ദേശ്യങ്ങളും വ്യക്തമാവും. മിക്കചോദ്യങ്ങളും സ്വതന്ത്രമായ പ്രതികരണത്തിന് സാദ്ധ്യതയില്ലാത്തതും  ചോദ്യകര്‍ത്താവിന്റെ നിലപാടില്‍ നിന്നുകൊണ്ട്  നല്‍കിയ ഉത്തരങ്ങളിലൊന്ന്   തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാക്കുന്ന  വിധത്തിലുള്ളതുമാണ്.  വ്യവസായികള്‍ക്കുവേണ്ടിയുള്ള നയമായതുകൊണ്ടാവാം 70%  ആളുകള്‍ പ്രത്യക്ഷമായോ പരോക്ഷമായോ കൃഷിയില്‍ ഏര്‍പ്പെട്ടിട്ടുള്ള  ഒരു രാജ്യത്തിന്റെ വിദ്യാഭ്യാസ നയത്തില്‍  കാര്‍ഷിക മേഖല കടന്നു വരാത്തത്. വിദ്യാഭ്യാസ മേഖലയെ നവീകരിക്കാനും ആധുനീകരിക്കാനുമുള്ള ഒരുനയം അതിനുള്ള മാര്‍ഗങ്ങള്‍  അന്വേഷിക്കുന്നതിനേക്കാള്‍ ഉത്കണ്ഠപ്പെടുന്നത് പഠിപ്പിക്കാത്ത അധ്യാപകരെ എങ്ങനെ ശിക്ഷിക്കണമെന്നറിയാനാണ്.
ചോദ്യാവലിയില്‍നിന്ന് രൂപപ്പെടുത്താവുന്ന ചോദ്യകര്‍ത്താവിന്റെ പൂര്‍വധാരണകളെ (Assumptions)ഇങ്ങനെ സംഗ്രഹിക്കാം.
·    പൊതുവിദ്യാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിലവാരമില്ല.
·    പൊതുവിദ്യാലയങ്ങള്‍ക്കും കോളേജുകള്‍ക്കും ഭൗതിക സാഹചര്യമില്ല.
·    പഠിപ്പിക്കാത്ത അധ്യാപകരാണ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഇല്ലാതാക്കുന്നത്.
·    അധ്യാപകര്‍ക്ക് നിലവാരമില്ലാത്തത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു.
·    യൂണിവേഴ്‌സിറ്റികള്‍ക്ക്  അന്താരാഷ്ട്ര നിലവാരമില്ല.
·    അഡ്മിഷന് മെറിറ്റ് മാത്രമേ നോക്കാവൂ.
·    സംവരണം  വിവേചനപരമാണ്.
·    ലിംഗപരമായ അകല്‍ച്ച പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യവും/ യാത്രാസൗകര്യവും / കമ്പ്യൂട്ടിംഗ് ഡിവൈസും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും /സാമ്പത്തിക സഹായവും നല്‍കിയാല്‍ ഇല്ലാതാവും.
·    അധ്യാപനത്തിന്റെ ഗുണനിലവാരപ്രശ്‌നത്തെ തരണം ചെയ്യാന്‍ പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം/ യാത്രാച്ചെലവ്/ കമ്പ്യൂട്ടിംഗ് ഡിവൈസിനും കണക്റ്റിവിറ്റിക്കും സാമ്പത്തികസഹായം നല്‍കല്‍ എന്നിവകൊണ്ട് സാധിക്കും.
·    കുറച്ചുകൊണ്ടുവരേണ്ട ഒന്നാണ് സ്‌കോളര്‍ഷിപ്പ്.
·    പലിശ ഇളവുള്ള ലോണ്‍ ലഭ്യമാക്കുന്നതിലൂടെ ദാരിദ്ര്യമേഖലയില്‍ നിന്നുള്ളവരുടെ ഉന്നത വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ പരിഹരിക്കാം.
·    നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണ്ണയത്തിന് ബദല്‍ ആവശ്യമാണ്.
·    നല്ല ഭരണഘടന ഉണ്ടായാല്‍ സംസ്ഥാനത്തെ സര്‍വകലാശാലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.
·    പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാക്കുക എന്നത് പഠിപ്പിക്കാത്ത അധ്യാപകര്‍ക്ക് കൊടുക്കേണ്ട ശിക്ഷയാണ്.
·    ക്വാളിറ്റിക്ക് വേണ്ടിയുള്ള ഭരണപരിഷ്‌കാരത്തിന് പ്രധാനമായും ചെയ്യേണ്ടത് അധ്യാപകനെ ശിക്ഷിക്കലും അവന്റെ ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കലുമാണ്.
·    അക്കാദമികവും സാമ്പത്തികവും ഭരണപരവുമായ സ്വയം ഭരണാവകാശം കലാലയങ്ങള്‍ക്ക്/സര്‍വകലാശാലകള്‍ക്ക് നല്‍കുന്നത് മഹത്തായ കാര്യമാണ്.
·    നൈപുണി വികസനമാണ് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അടിയന്തരശ്രദ്ധ പതിപ്പിക്കേണ്ട പ്രശ്‌നമേഖല.
·    ആവശ്യങ്ങള്‍ നോക്കിയല്ല ഫണ്ട് അനുവദിക്കേണ്ടത് മാനദണ്ഡങ്ങള്‍ നോക്കിയാണ്.
·    ആഭ്യന്തരവും ബാഹ്യവുമായ നല്ലരീതിയിലുള്ള നിരീക്ഷണ സംവിധാനങ്ങളുടെ അഭാവമാണ് ഗുണമേന്മഇല്ലാതാവാന്‍ കാരണം.

തെറ്റായ സങ്കല്‍പങ്ങളില്‍ നിന്നും മുന്‍വിധിയില്‍ നിന്നും രൂപം കൊടുത്ത ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ചോദ്യാവലി എന്നതുകൊണ്ടു തന്നെ വരാനിരിക്കുന്ന വിദ്യാഭ്യാസനയവും യാഥാര്‍ത്ഥ്യബോധത്തോടുകൂടിയതാവുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. മാത്രമല്ല കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്ക് മുന്‍ഗണനകൊടുക്കുന്നതും സാമ്പത്തികവും സാമൂഹികവുമായി ഉയര്‍ന്നു നില്‍ക്കുന്നവന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതുമാണിത്.ഇന്ത്യയുടെ ബഹുസ്വരതയെ ദുര്‍ബലപ്പെടുത്തി ഭാഷകൊണ്ടും അടിച്ചേല്‍പ്പിക്കുന്ന സംസ്‌കാരംകൊണ്ടും നിര്‍ബന്ധിത ‡കീകരണമോ ഉദ്ഗ്രഥനമോ സാദ്ധ്യമാക്കാന്‍ ലക്ഷ്യംവക്കുന്നതുമാണ്. തുല്ല്യതയുടെയും സാമൂഹ്യനീതിയുടേയും തത്ത്വങ്ങള്‍ക്ക് വിരുദ്ധവുമാണ്.  ഭാഷകൊണ്ട് ദേശീയമായ ഐക്യം ഉണ്ടാക്കുമെന്നുപറയുമ്പോള്‍ പുതിയ വിദ്യാഭ്യാസനയം പുതിയ ഭാഷാനയം കൊണ്ടുവരുമെന്നുറപ്പാണ്. ഹിന്ദി അല്ലെങ്കില്‍ സംസ്‌കൃതഭാഷകളെ നിര്‍ബന്ധമായി സ്വീകരിക്കേണ്ട ഒന്നാക്കി അടിച്ചേല്‍പ്പിക്കും. സാംസ്‌കാരികമായ ഏകത എന്ന സങ്കല്‍പത്തില്‍ നിന്നുകൊണ്ട് ആര്‍ഷ ഭാരതത്തിന്റെ സാംസ്‌കാരിക ജീര്‍ണതകളെ പാട്യപദ്ധതിയുടെ ഭാഗമാക്കിദേശീയാടിസ്ഥാനത്തില്‍ നടപ്പാക്കാനുള്ള സാദ്ധ്യത നിലനില്‍ക്കുന്നു.
    കലാകായിക വിദ്യാഭ്യാസത്തിന്റെ പേരില്‍ യോഗ ദേശവ്യാപകമായി കരിക്കുലത്തിന്റെ ഭാഗമാക്കാം. 6 മുതല്‍ 10 വരെ ക്ലാസ്സുകളിലേക്ക് NCERT ഇപ്പോള്‍ തന്നെ യോഗയ്ക്ക് സിലബസ്സും അധ്യാപകപരിശീലന പരിപാടിയും തയ്യാറാക്കിയിട്ടുണ്ട്. യോഗയുടെ മറവില്‍ ഹൈന്ദവസന്യാസിമാര്‍ക്ക്  വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇടംലഭിക്കുകയും അവര്‍ ഈ അവസരം ഹിന്ദുത്വആശയങ്ങള്‍കൂടി പ്രചരിപ്പിക്കാനുള്ള സാദ്ധ്യതയായി പ്രയോജനപ്പെടുത്തുകയും ചെയ്യും.
    1976 ലെ ഭരണഘടനാഭേദഗതിയനുസരിച്ച് വിദ്യാഭ്യാസം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുള്ള കണ്‍കറന്റ് ലിസ്റ്റിലാണ് ഉള്‍പ്പെടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ  അധികാരത്തെ പരിമിതപ്പെടുത്തി കേന്ദ്രഗവണ്‍മെന്റിലേക്ക് കേന്ദ്രീകരിക്കാനുള്ള പ്രവണത നിലനില്‍ക്കുന്നുണ്ട്. കാരണം ഇന്‍•ോളജി (ഇന്ത്യന്‍ സംസ്‌കാരം)യും ഭാഷയും കായിക വിദ്യാഭ്യാസവും ദേശവ്യാപകമായി നടപ്പാക്കാന്‍ അതാവ«്യമാണ്. അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്ത് വ്യവസായികള്‍ വരാനും വ്യവസായവുമായി പ്രത്യക്ഷബന്ധമുള്ള കോഴ്‌സുകള്‍ക്ക് സര്‍വകലാശാലകള്‍ പരസ്യ പ്രŠ്യാപനത്തോടെ വിജ്ഞാപനമിറക്കുകയും ചെയ്യേണ്ട സാഹചര്യം പുതിയ വിദ്യാഭ്യാസനയം സൃഷ്ടിക്കും. കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതില്‍ നിന്ന്  സര്‍ക്കാര്‍ പതുക്കെ പിന്‍വാങ്ങുകയും ആ ബാദ്ധ്യത വിദ്യാര്‍ത്ഥികളിലേക്ക് കൈമാറുയും ചെയ്യും. സംവരണം  കുറച്ചുകൊണ്ടുവരികയും നിര്‍ത്തലാക്കുകയും ചെയ്ത് മെറിറ്റ് മാത്രം മാനദണ്ഡമാ¾ും. കേന്ദ്രസര്‍ക്കാര്‍ നിയമനം നല്‍കുന്ന  അധ്യാപകരെ ദേശീയമായി വിന്യസിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. സാമ്പത്തിക സഹായങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍വെച്ച് സ്വകാര്യമേഖലയിലേക്ക് പണമൊഴുക്കുകയും പൊതുസ്ഥാപനങ്ങളെ നശിപ്പിക്കുകയും ചെയ്യും. സ്‌കോളര്‍ഷിപ്പുകളെ വരുമാനവുമായി ബന്ധിപ്പിച്ച് കുറക്കുകയും പിന്നീട് നിര്‍ത്തലാക്കുകയും ചെയ്യും. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നല്‍കുന്ന സഹായം താമസമോ ¢ക്ഷണമോ ആയിച്ചുരുങ്ങുകയും  അഡ്മിഷനിലും തൊഴിലിലും നിലവിലുള്ള സംവരണ വ്യവസ്ഥകച്ചെ വിവേചനത്തിന്റെ പേരുപറഞ്ഞ്  നിര്‍ത്തലാക്കുകയും ചെയ്യും. വിദ്യാഭ്യാസത്തിന്റ ലക്ഷ്യമെന്നത് കമ്പോളത്തിനാവശ്യമായ വിദഗ്ദ്ധ തൊഴിലാളികച്ചെ  സൃഷ്ടിക്കുക എന്നതിലേക്ക് പരിമിതപ്പെടുത്തും. സ്ഥിരം നിയമനങ്ങള്‍ക്കുപകരം കൂലിത്തൊഴിലാളികളായ അധ്യാപകരെ സൃഷ്ടിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്യാമറയുടെ നിരീക്ഷണത്തിലായിരിക്കും. കമ്പോളമാനദണ്ഡങ്ങള്‍വെച്ച് സ്ഥാപനങ്ങളെയും അധ്യാപകരെയും ഗ്രേഡുകച്ചോ സ്‌കോറുകളോകൊണ്ട് അടയാളപ്പെടുത്തും. നിലവാരമില്ലെന്ന് പറഞ്ഞ് ആരേയും എപ്പോള്‍വേണമെങ്കിലും പിരിച്ചുവിടാവുന്ന അവസ്ഥ സംജാതമാവും. പാര്‍ശ്വവല്കരിക്കപ്പെട്ടവരുടെയും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുടേയും ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച് ചര്‍ച്ചയ്ക്ക് വെച്ചിരിക്കുന്ന സൂചകങ്ങള്‍ ഒന്നും  പറയുന്നില്ലെന്നത് പുതിയ വിദ്യാഭ്യാസനയം ആരെ ലക്ഷ്യംവെക്കുന്നുവെന്നതിന്റെ വ്യക്തമായതെളിവാണ്.
  മുഹമ്മദ്ബഷീര്‍കെ.കെ                                         
             അസിസ്റ്റന്റ്‌പ്രൊഫസര്‍,
കെ.കെ.ടി.എം.ഗവ.കോളേജ്പുല്ലൂറ്റ്.

പാഠപുസ്തക സംവാദം

പാഠപുസ്തക സംവാദം
സ്‌കൂള്‍ പാഠപുസ്തക മാറ്റം - ഉള്ളടക്കത്തേക്കാള്‍ അപകടം പാഠ്യപദ്ധതിയെ പിന്നോട്ടുനയിച്ചത്.

    വൈജ്ഞാനിക മേഖലയില്‍ ദ്രുതഗതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കനുസൃതമായി പാഠ്യപദ്ധതിയും രീതിശാസ്ത്രവും പാഠപുസ്തകവും നവീകരിക്കുകയെന്നത് വിദ്യാഭ്യാസ സംവിധാനത്തിലെ ഒഴിച്ചുകൂടാനാവാത്ത പ്രക്രിയയാണ്. ഓരോ മാറ്റവും കൂടുതല്‍ മികച്ചതിനെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കും. അതുവഴി പഠനനേട്ടങ്ങളുടെ ഗ്രാഫ് എപ്പോഴും ഉയരത്തില്‍ തന്നെ നില്‍ക്കും. എന്നാല്‍ ഇതിനൊരപവാദമാണ് SCERT യുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പാഠപുസ്തകമാറ്റം. വേണ്ടത്ര ധാരണയോ ഉള്‍ക്കാഴ്ചയോ ഗൗരവമോ ഇല്ലാതെ സര്‍ക്കാര്‍ മാറുമ്പോള്‍ മാറ്റേണ്ട ഒന്നായി പാഠ്യപദ്ധതിയേയും പാഠപുസ്തകത്തേയും കാണുമ്പോള്‍ മാറ്റം വിദ്യാഭ്യാസ പ്രക്രിയ എന്നതിനേക്കാള്‍ രാഷ്ട്രീയപ്രക്രിയയായി മാറുന്നു. പാഠപുസ്തകപരിഷ്‌കരണം അങ്ങനെ അധ: പതിച്ചതിന്റെ ദുരന്തമാണ് പൊതുവിദ്യാലയങ്ങള്‍ ഇപ്പോഴനുഭവിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ദാര്‍ശനികവും സമൂഹശാസ്ത്രവും മനഃശാസ്ത്രവുമായ സൈദ്ധാന്തിക ഭൂമികയില്‍ നിന്നും പഠനത്തെയും മസ്തിഷ്‌കവികാസത്തെയും സംബന്ധിച്ച ആധുനിക കാഴ്ച്ചപ്പാടില്‍ നിന്നും വ്യതിചലിച്ചതാണ് പാഠപുസ്തകമാറ്റത്തെ ഒരു ദുരന്തമാക്കിയത്.
    രചനയുടെ സര്‍ഗാത്മകതലവും ഭാഷയുടെ പ്രകടനതലവും ആഴത്തിലും പരപ്പിലും ഭാഷാക്ലാസ് മുറിയെ ജൈവികമാക്കിയ കാലമായിരുന്നു 2014 വരെ നിലനിന്നത്. ഭാഷാ പഠനസമീപനവും പാഠ്യപദ്ധതിയും  പാഠപുസ്തകവും പ്രതിഫലിപ്പിച്ച ആധുനിക നിലപാടുകളാണ് ഇതിനുകാരണമായത്. ഭാഷാപരമായ ഉള്ളടക്കങ്ങള്‍ മനഃപ്പാഠമാക്കുന്നതിനേക്കാള്‍ ഭാഷപ്രയോഗിക്കാനുള്ള അഥവാ വ്യവഹാരരൂപങ്ങളിലൂടെ ആവിഷ്‌കരിക്കാനുള്ള ശേഷിക്ക് ഊന്നല്‍ നല്‍കുക വഴിയാണ് ഇത് സാധ്യമായത്. ഭാഷാശേഷി കളൂടെ വികസനത്തിന്  അധ്യാപകന് അവലംബിക്കാവുന്ന  അനേകം ഉപകരണങ്ങളില്‍ ഒന്നുമാത്രമായി പാഠപുസ്തകം മാറിയത് ഭാഷാപഠനത്തിന് കേരളം സൃഷ്ടിച്ച ഉദാത്തമാതൃകയാണ്. പാഠപുസ്തകത്തിലെ ഉള്ളടക്കം മനഃപ്പാഠമാക്കി, ഓര്‍മ്മപരിശോധിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി, പരീക്ഷയെ ഭയപ്പെട്ട് കഴിഞ്ഞിരുന്ന ഒരു തലമുറ ഭാഷാശേഷികള്‍ കൈമുതലാക്കി ചോദ്യമെന്തുതന്നെയായാലും ഉത്തരമെഴുതാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തോടെ പരീക്ഷകള്‍ ആസ്വദിച്ചെഴുതിയ സമയമായിരുന്നു അത്. ശരിക്കും ഭാഷാശേഷികള്‍ അളക്കപ്പെടുകയും മൂല്യനിര്‍ണയത്തില്‍ ഉയര്‍ന്ന ചിന്തനപ്രക്രിയകള്‍ക്ക് സ്ഥാനം ലഭിക്കുകയും അറിവിന്റെ പുതിയ സന്ദര്‍ഭത്തിലുള്ള പ്രയോഗം യാഥാര്‍ത്ഥ്യമാവുകയും ചെയ്തകാലം. ബിരുദ, ബിരുദാനന്തരബിരുദ സാഹിത്യ വിദ്യാര്‍ത്ഥികള്‍ പോലും വിശദപഠനത്തിനുള്ള പുസ്തകങ്ങളില്‍ നിന്നുള്ള  ചോദ്യങ്ങള്‍ക്കുമാത്രം ഉത്തരമെഴുതുമ്പോള്‍ പൊതുവിദ്യാലയത്തിലെ കുട്ടി പരീക്ഷയ്ക്ക് താന്‍ പഠിച്ചിട്ടില്ലാത്ത കവിതകള്‍ വിശകലനം ചെയ്ത് താരതമ്യക്കുറിപ്പും ആസ്വാദനക്കുറിപ്പും എഴുതി. ഭാഷാ ശേഷിക്ക് ഊന്നല്‍കൊടുത്ത രീതിശാസ്ത്രം പിന്‍പറ്റിയതുകൊണ്ടുമാത്രം ഉണ്ടായ പുരോഗതിയാണിത്. എന്നാല്‍ ഇപ്പോഴത്തെ പാഠപുസ്തകങ്ങളും പരീക്ഷയും പൂര്‍ണമായും പാഠപുസ്തകത്തിന്റെ ഉള്ളടക്കകേന്ദ്രീകൃതമായി. അപഗ്രഥിച്ചും ഉദ്ഗ്രഥിച്ചും വിലയിരുത്തിയും അറിവ് പ്രയോഗിച്ചിരുന്ന കുട്ടിയെ താഴേക്ക് വലിച്ചിട്ട് നീ പഠിച്ച കാര്യങ്ങള്‍ ഓര്‍മ്മിച്ചാല്‍ മാത്രം മതിയെന്നു പറയുന്നു. മുമ്പ് അപ്രസക്തമായിരുന്ന ഗൈഡ് വിപണികള്‍ ഇനി സജീവമാകാന്‍ തുടങ്ങും. അന്വേഷണത്തിന്റെയും സ്വയം പഠനത്തിന്റെയും പ്രൊഫഷണല്‍ സമീപനത്തില്‍ നിന്ന് ഇപ്പോഴത്തെ മാറ്റം അധ്യാപകനെ പാഠപുസ്തകത്തിന്റെ  'O'വട്ടത്ത് തളച്ചിടുന്നു.
    കുട്ടിലോകത്തെ നോക്കിക്കാണുന്നത് ഭാഷയായോ ശാസ്ത്രമായോ ഗണിതമായോ അല്ല സമഗ്രമായാണ്. മഴയെ അനുഭവിക്കുന്ന ആ അനുഭവത്തെക്കുറിച്ച്  സംസാരിക്കുന്ന, കുട്ടിയില്‍ ഈ അന്തര്‍വൈജ്ഞാനികത സ്പഷ്ടവുമാണ്. ഈയൊരു ദര്‍ശനത്തില്‍ നിന്നുകൊണ്ടാണ് ഒന്ന്, രണ്ട് ക്ലാസ്സുകളില്‍ ഉദ്ഗ്രഥിതസമീപനം പാഠപുസ്തകങ്ങള്‍ സ്വീകരിച്ചത്. ഭാഷയേയും ഗണിതത്തേയും പരിസരപഠനത്തേയും സ്വാഭാവികമായി ഉദ്ഗ്രഥിക്കാനുളള ഉപായമായി ആഖ്യാനത്തെ (Narration)സ്വീകരിച്ചു. 2008 നുശേഷം വന്ന പാഠപുസ്തകങ്ങള്‍ക്ക് ഉദ്ഗ്രഥിതസമീപനത്തിന്റെയും ആഖ്യാനത്തിന്റെയും ശക്തിയും ആര്‍ജവവും ഉണ്ടായിരുന്നു. ആഖ്യാനം ക്ലാസ്സ് മുറിയില്‍ സ്വതന്ത്രമായ ചിന്തയ്ക്കും ഭാഷണത്തിനും രചനയ്ക്കും അവസരമൊരുക്കി. ആഖ്യാനത്തിടയ്ക്കുള്ള ഉജ്ജ്വലമായ വൈകാരിക മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്ന ചിന്തോദ്ദീപകമായ സന്ദര്‍ഭങ്ങള്‍ വിവിധവ്യവഹാരങ്ങളിലേക്ക് വിഷയവ്യത്യാസബോധം കൂടാതെ സ്വാഭാവികമായി കടന്നുചെല്ലാനുള്ള രാസത്വരകമായിമാറി. ആശയം + ആഖ്യാനം+ ഉദ്ഗ്രഥനം എന്നത് പാഠപുസ്തകത്തിന്റെയും ചോദ്യക്കടലാസിന്റെയും നിര്‍മ്മിതിക്കുള്ള അടിസ്ഥാനമായി സ്വീകരിക്കപ്പെട്ടു. ആഖ്യാനത്തിന്റെ സാദ്ധ്യതകളെ പുതിയ പാഠപുസ്തകവും അധ്യാപകസഹായിയും നിരാകരിക്കുക വഴി ഒന്ന്, രണ്ട് ക്ലാസ്സുകളിലെ ഉദ്ഗ്രഥിത സമീപനം ജൈവികത നഷ്ടപ്പെട്ട് യന്ത്രികമായി മാറി.
ബുദ്ധിയെ സംബന്ധിച്ച ഹവാഡ് ഗാര്‍ഡ്‌നറുടെ ബഹുമുഖബുദ്ധി (Multiple intelligence theory)  സിദ്ധാന്തത്തെ അടിസ്ഥാനമായി സ്വീകരിച്ചുകൊണ്ടുള്ളതായിരുന്നു മുന്‍വര്‍ഷത്തെ പാഠ്യപദ്ധതി. വൈവിധ്യമുള്ള പ്രവര്‍ത്തനങ്ങളിലൂടെ ബുദ്ധിയുടെ എല്ലാ ഘടകങ്ങളുടെയും വികാസത്തിന് അതവസരമൊരുക്കിയിരുന്നു. ഉള്ളടക്കം കേന്ദ്രീകൃതമായ പുതിയ പാഠപുസ്തക സമീപനം അത്തരം മസ്തിഷ്‌ക വികാസ സാദ്ധ്യതകളെ പരിമിതപ്പെടുത്തുന്നു. ഓര്‍മ്മ പരിശോധനയിലൂന്നിയ മൂല്യനിര്‍ണയ സമീപനം ബഹുമുഖ ബുദ്ധിയുടെ പരമ്പരാഗത ഭാഷ, ഗണിതം, യുക്തി തുടങ്ങിയ ഏതാനും ഘടകങ്ങളില്‍ ഊന്നുക വഴി അത്തരം ഘടകങ്ങള്‍ Active ആയ കുട്ടികള്‍ക്കുമാത്രം പ്രാമുഖ്യം ലഭിക്കുന്ന വിവേചനപരമായ ഒന്നായി രീതിശാസ്ത്രം പരിണമിക്കുന്നു. സമഗ്രവും നിരന്തരവുമായ മൂല്യനിര്‍ണയം CCE എന്നത് ഏട്ടിലൊതുങ്ങുന്നു.
    സ്ഥല ജല മാനേജ്‌മെന്റിന്റെ അഭാവം, കൃഷി സംസ്‌കാരമായി കാണാന്‍ കഴിയാത്തത്, തുടങ്ങിയ പ്രശ്‌ന മേഖലകളെ അടിസ്ഥാനമാക്കിയുള്ള പഴയ പാഠപുസ്തകങ്ങള്‍ക്കുപകരം ആശയാടിസ്ഥാനത്തില്‍ ഉള്ളടക്കത്തെ യൂണിറ്റുകളായി ക്രമീകരിച്ചത് പുതിയ പാഠപുസ്തകങ്ങളുടെ മേന്മയാണ്. പഴയ പുസ്തകങ്ങളില്‍ ഊന്നല്‍ നല്‍കിയ സാമൂഹ്യശാസ്ത്ര പരിഗണനകള്‍ക്കുപകരം ഭാഷയുടെ സൗന്ദര്യാത്മകതലത്തെ തിരിച്ചുപിടിക്കാനായി എന്നത് മാത്രമാണ് ഇപ്പോഴത്തെ പാഠപുസ്തകത്തില്‍ കാണുന്ന ഒരേയൊരു മികവ്. അപ്രധാനകവികളുടെ ആശയപ്രധാനമായ പുതിയ കവിതകള്‍ക്കുപകരം പ്രധാനകവികളുടെ സാഹിത്യഭംഗിയുള്ള കവിതകള്‍ക്ക് ഇടംകൊടുക്കാനായി എന്നതിനാലാണിത് മികവാകുന്നത്.


                    മുഹമ്മദ് ബഷീര്‍.കെ.കെ
                    അസിസ്റ്റന്റ് പ്രൊഫസര്‍
                    മലയാളവിഭാഗം
കെ.കെ.ടി.എം.ഗവ. കോളേജ്
പുല്ലൂറ്റ്.പി.ഒ.
വഴി- കൊടുങ്ങല്ലൂര്‍, തൃശ്ശൂര്‍
ഫോണ്‍ - 9946764768
ഇമെയില്‍ - muhamedbasheerkk@yahoo.co.in

മേതിലിന്റെ സമയകലയിലെ നിലയ്ക്കാത്ത പെൻഡുല ചലനം

മേതിലിന്റെ സമയകലയിലെ നിലയ്ക്കാത്ത പെൻഡുല ചലനം

കാലത്തിന്റെ ചാക്രികതയും ഇടവേളകളുടെ കൃത്യതയും സ്പന്ദനവും സംഗീതവും അടയാളപ്പെടുത്തുന്ന ക്ലോക്കിന്റെ പെൻഡുലചലനത്തെ അഥവാ ദോലനത്തെ, കഥയുടെ സങ്കേതങ്ങൾ കൊണ്ട് ചിട്ടപ്പെടുത്തിയതാണു മേതിലിന്റെ സംഗീതം ഒരു സമയകലയാണു എന്ന കഥ. കഥയ്ക്കകത്ത് ഈ പെൻഡുലം ഭൂതഭാവികളിലൂടെ, ബോധാബോധങ്ങളിലൂടെ, കുഴലൂത്തിന്റെ വിരലോട്ടങ്ങളിലൂടെ, ജീവിതമരണമുദ്രകളിലൂടെ, ഞാൻ - നീ എന്ന പകർന്നാട്ടങ്ങളിലൂടെ, കൗമാര യൗവ്വനങ്ങളിലൂടെ സദാ ആടിക്കൊണ്ടിരിക്കുന്നു. ക്ലോക്കിന്റെ നിലയ്ക്കാത്ത ഈ സ്പന്ദനമാണു കഥയെ വേറിട്ട ഒന്നാക്കുന്നത്.
ഹാമലിൻ നഗരത്തിലെ എലികളെ കുടിയൊഴിപ്പിച്ചതിനു വാഗ്ദാനം ചെയ്ത പ്രതിഫലം നൽകാത്ത നഗരവാസികളെ പൈഡ് പൈപ്പർ വീണ്ടും കുഴലൂതി അവരുടെ കുട്ടികളെയും കൊണ്ട് അപ്രത്യക്ഷനാകുന്ന മിത്തിനു 14ആം നൂറ്റാണ്ടിൽ യൂറോപ്പിനെ ശ്മശാനഭൂമിയാക്കിയ ബ്ലാക്ക് ഡെത്ത് എന്ന വൻപ്ലേഗ് ബാധയുടെ യാഥാർത്ഥ്യത്തിൽ കഥാകൃത്ത് പുതിയൊരു വ്യാഖ്യാനം നൽകുന്നു. കുഴലൂത്തുകാർ ആ കാലഘട്ടത്തിലെ യൂറോപ്പിലെ സാനിട്ടറി ഉദ്യോഗസ്ഥരാണു. എലികളേയും കുട്ടിളേയും തുടച്ചുനീക്കിയ ശക്തമായ കുഴലൂത്ത് പ്ലേഗിന്റേതാണു. നാലുവർഷത്തെ കുഴലൂത്ത് മരണം വിതച്ചത് അഞ്ചുകോടി എഴുപതുലക്ഷം മനുഷ്യരിലാണു. ഇത്രയും ഭീകരമായൊരു ദുരന്തത്തെയാണു വേഷം മാറ്റി പൈഡ് പൈപ്പറുടെ നാടോടിക്കഥ ഒളിപ്പിച്ചുവെച്ചത്.
പൈഡ് പൈപ്പറുടെ നാടോടിക്കഥയുടെ പുതുപാലമാകുന്ന പ്രധാനചരടിലാണു സംഗീതത്തെയും സമയത്തെയും ചിന്തയെയും ചരാചരങ്ങളേയും കഥാകൃത്ത് പെൻഡുലമാടിക്കുന്നത്. തന്റെ ഓട്ടം പൂർത്തിയാക്കി അടുത്തയാൾക്ക് കൈമാറുന്ന ബാറ്റൺ പോലെ ഉഴലൂത്തുകാരന്റെ കുഴൽ ഭൂതത്തിൽ നിന്ന് നാഗിയുടെ വർത്തമാനത്തിലേക്കും ബസവയിലൂടെ ഭാവിയിലേക്കും സഞ്ചരിക്കുന്നു. പ്ലേഗുപോലുള്ള മഹാമാരികൾ ദുരന്തം വിതയ്ക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന സാനിട്ടറി ഉദ്യോഗസ്ഥർ എന്ന പൊതുതന്തുവിലേക്ക് കുഴലൂത്തുകാരനും നാഗിയും ബസവയും കാലത്തിന്റെ നിയോഗം പോലെ ഒന്നിക്കുന്നു. തന്റെ ഭാഗം അഭിനയിച്ചുകഴിഞ്ഞാൽ അരങ്ങൊഴിയണം എത്ര വലിയ നടനുമെന്ന അലംഘനീയമായ വിധിയാണു അസമയത്ത് കുഴൽ വിളിച്ച് മുന്നോട്ടു പോയ ബസവയെ പിന്തുടരാനുള്ള നീക്കത്തിൽ നിന്ന് അവസാനം നാഗിയെ പിന്മാറ്റുന്നത്. ബസവയ്ക്ക് കുഴൽനൽകിയതിലൂടെ എന്റെ ചരിത്രപരമായ കർത്തവ്യം മുഴുമിക്കപ്പെട്ടിരിക്കുന്നുവെന്ന തിരിച്ചറിവാണു, ട്രാക്ക് തെറ്റിച്ചാലും തിരിഞ്ഞോടിയാലും വിധിയുടെ ബാറ്റൺ കൃത്യമായ സ്ഥലത്തും സമയത്തും വെച്ച് അത് നൽകിയിരിക്കുമെന്ന വിധിവിശ്വാസമാണു ബസവയിലും പ്രവർത്തിക്കുന്നത്. സിനിമാനടനാകാൻ മോഹിച്ച് ചിക്കമംഗലൂരിൽ നിന്ന് സിനിമാക്കാരുടെ കൂടെ ഇറങ്ങിത്തിരിച്ച് ശവത്തിന്റെ റോളാണു അഭിനയിക്കാനുള്ളതെന്ന് തിരിച്ചറിഞ്ഞ് കർണൂലിലെ വിജനമായ ഗ്രാമത്തിലെ ആളൊഴിഞ്ഞ വീട്ടിൽ കാത്തിരിക്കുന്ന ബസവയ്ക്ക് പ്ലേഗ് കത്തുന്ന രാത്രിയിൽ വിധി കാത്തുവെച്ചത് കുഴലൂത്തുകാരന്റെ റോൾ. സാനിട്ടറി ഉദ്യോഗസ്ഥന്റെ മകൻ അങ്ങനെ സാനിട്ടറി ഉദ്യോഗസ്ഥനാകുന്നു. ഇടത്തോട്ടും വലത്തോട്ടും പെൻഡുലം ആടുമ്പോഴും സമയം രേഖീയമായി ചലിക്കുന്നതുപോലെ കുഴലൂത്തിലെ തുളകളിൽ വിരലുകൾ പെൻഡുലമാടുമ്പോഴും സംഗീതം രേഖീയമായി മുൻപോട്ടു പോകുന്നതുപോലെ പൈഡ് പൈപ്പറിലൂടെ കാലം രേഖീയമായി മുൻപോട്ടു പോകുമ്പോഴും നിശ്ചിത ഇടവേളകളിൽ അച്ഛനും നാഗിയും ബസവയുമൊക്കെയായി കുഴലൂത്ത് ചാക്രികമായി ആവർത്തിക്കുന്നതിനെ അനുഭവിപ്പിക്കാൻ കഴിഞ്ഞതാണ് കഥയുടെ ക്രാഫ്റ്റിന്റെ മികവ്.
കാലത്തിന്റെ ചാക്രികമായ രേഖീയ ചലനത്തിലേക്കാണ്  ആഖ്യാനവും രൂപകങ്ങളും കഥാപരിസരവും കഥാപാത്രങ്ങളും വിദഗ്ദമായി  കണ്ണിചെർക്കപ്പെടുന്നത്. വട്ടത്തിൽ ചവിട്ടുമ്പോൾ നീളത്തിൽ പോകുന്ന സൈക്കിളും മുന്നോട്ടും പിന്നോട്ടും വിരലോടുന്ന കുഴലും,  ഞാനും അവനുമായി പകർന്നാടുന്ന ബസവയും കണ്‍വേയർ ബെൽറ്റും  കോണകവാലും കാറ്റും അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്ന ഇലകളും വളഞ്ഞു പുളഞ്ഞ പാതയും  കശക്കപ്പെടുന്ന  ചീട്ടും കഥക്കകത്തെ ടികാരത്തെ   പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്ന മൂർത്ത വസ്തുക്കളാണെങ്കിൽ ഭൂതഭാവിയും ജീവിതമരണ മുദ്രകളും രക്ഷകശിഷകനിയോഗവും കൌമാരയൗവ്വനങ്ങക്കിടയിലുള്ള ഓട്ടവും കഥയുടെ അർഥം തേടിയുള്ള മുന്നോട്ടും പിന്നോട്ടുമായ യാത്രയും ചേർന്ന് നിർമ്മിക്കുന്ന ഭാവപരിസരത്തിന്റെ പെൻഡുല ചലനവും കഥക്കകത്തെ ക്ലോക്കിനെ സ്പന്ദിക്കുന്ന സാനിധ്യമാക്കുന്നു.
എത്രയോപേർ വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത പൈഡ് പൈപ്പറിന്റെ കഥയിൽ  അവരിലൊരാൾക്കും കാണാനാവാത്ത ഒരർത്ഥമുണ്ട്. അത് നീ കണ്ടെത്തണം, അത് നിനക്കുള്ളതാണ്, നിന്നെ ഉദ്ദേശിച്ചുള്ളതാണ് അതുകണ്ടെത്തുന്നതുവരെ ഒരു പാതയിലൂടെന്നതുപോലെ കഥയിലൂടെ കടന്നുപോകുക,  ഒടുവാകുമ്പോഴേക്കും അത് കണ്ടെത്തിയില്ലെങ്ങിൽ പുറകോട്ടടിക്കുക. അവിടെ നിന്ന് വീണ്ടും തുടരുക.  ഇതാണ് നിയോഗം എന്ന് ബസവ തന്നോടുതന്നെ പറയുന്നതിനെ പ്രഹേളിക സ്വഭാവമുള്ള മേതിലിന്റെ കഥയുടെ പൊരുൾ കഥയിലൂടെ മുന്നോട്ടും പിന്നോട്ടും യാത്ര ചെയ്തു കണ്ടെടുക്കാൻ സഹൃദയനോടുള്ള നിർദേശമായി  കാണാവുന്നതാണ്.  "പൈഡ്" പൈപ്പറുടെ കുഴലിന്റെ നശീകരണശക്തി തനിക്കുമുണ്ടെന്നു സങ്കൽപ്പിച്ച്‌ അതുപയോഗിച്ച് ആഖ്യാനത്തിന്റെ തെരുവിലൂടെ കുട്ടികളെ ആട്ടിതെളിച്ച് ഒരു ഗുഹപോലെ ഇരുണ്ടു നിഗൂഢമായ അർത്ഥത്തിലേക്ക് താൻ നടന്നടുക്കുകയാണ്  എന്ന് കഥയിൽ ബസവ ചിന്തിക്കുന്നു. തേ ആഖ്യാനത്തിന്റെ മാന്ത്രികസിദ്ധിയുള്ള കുഴലൂതി വായനക്കാരെ വശീകരിച്ച്  ഗുഹപോലെ ഇരുണ്ട  നിഗൂഢമായ  അർത്ഥത്തിലേക്ക് കൊണ്ടുപോയി മേതിൽ എന്ന കുഴലൂത്തുകാരൻ തന്റെ നിയോഗം പൂർത്തിയാക്കുന്നു.
--------------
പുല്ലൂറ്റ് കെ കെ ടി എം ഗവണ്മെന്റ് കോളജ് മലയാളവിഭാഗം തലവനാണു ലേഖകൻ




402

About the Author

കെ കെ മുഹമ്മദ് ബഷീർ

MORE FROM THE SAME AUTHOR

The Editor's Blog
Follow navamalayali
Most Read

·        ലൈംഗിക ന്യൂനപക്ഷങ്ങൾ ആശ്ചര്യചിഹ്നങ്ങളല്ലാത്ത നാളെ - അരുന്ധതി

ചാന്തു പൊട്ട് സിനിമ പുറത്തിറങ്ങുന്നത്...

·        നില്പ്പ് സമരവും ആദിവാസി ഭൂപ്രശ്നത്തിന്റെ ചരിത്രവും - ടി ടി ശ്രീകുമാർ

ആദിവാസിഗോത്ര മഹാസഭയുടെ നില്പ്പ് സമരത്തിന്‌...

·        ജട്ടികള്തുന്നുന്ന വിധം....

അടിവസ്ത്രങ്ങള്കേവലം ശരീരം മറയ്ക്കുന്ന...

·        ആധുനികാനന്തര മലയാളനോവൽ: വിപണി, കല, പ്രത്യയശാസ്ത്രം - ഭാഗം 2 - ഷാജി ജേക്കബ്

നോവലിന്റെ ഏകലോകം  ഒന്ന്           ആധുനികാനന്തര...

·        ഗ്രാഫിക് നോവൽ - ഭാഗം 6

ലൈക്കുകൾക്കും ഷെയറുകൾക്കും ഇടയ്ക്കുള്ള...

·        മഴകളിൽ ഒന്ന് - സച്ചിദാനന്ദൻ പുഴങ്കര

എന്തുമഴയായിരുന്നിടിമിന്നലും കണ്ണുനനയുന്നൊരോർമ്മയുംരാത്രിയിൽ..!...

·        അഭിപ്രായത്തില്

(1) എന്റെ അഭിപ്രായത്തില്രാത്രി പകലിനെക്കുറിച്ചുള്ള...

·        ആധുനികാനന്തര മലയാളനോവല്‍ : വിപണി, കല, പ്രത്യയശാസ്ത്രം - ഷാജി ജേക്കബ്

ആമുഖം           ആഗോളവല്ക്കരണത്തിന്റെ...

·        നീറേങ്കൽ ചെപ്പേട് - എം.നന്ദകുമാർ

ചെമ്പോല ഒന്ന് : കേക വയസ്സ്കാലത്തെ തോന്നാക്കേടെന്നെ...
We Recommend

·        വെറോണിക്കയുടെ കൂട്ടുകാരി - കഥ : ഷീല ടോമി

മല കയറുകയാണ്.തളര്ച്ചയുടെ കയത്തില്നിന്ന്‍...

·        Touch Me Not…..തൊട്ടാവാടികഥ: പി.ജിംഷാർ

ജനലിലൂടെ വെളിച്ചം അരിച്ചിറങ്ങി. പീളകെട്ടിയ...

·        തേവിടിശ്ശിക്കോലങ്ങള്‍ - കഥ: എച്മുക്കുട്ടി

അയ്യയ്യോപാത്തീങ്കളാ... അന്ത   പൊണ്ണ്.. ‘  തല പൊക്കി രൂക്ഷമായി  നോക്കി.. ...

·        നീല ഞരമ്പ്കഥ: നജീം കൊച്ചുകലുങ്ക്

പെണ്ണുടല്മാതിരികൊഴുത്തുരുണ്ട അക്ഷരങ്ങള്വാരികയുടെ മദ്ധ്യവയസ്കന്‍...

·        നാലു ഗുണ്ടകള്‍ - കഥ: ലാസർ ഷൈൻ

12.37 രാത്രി: “ഇതിപ്പോത്ര നേരാന്നു വെച്ചാ?” “അതങ്ങ് തിന്നാലോ?”...

·        ഹൈലൊകഥ: ഹരിപ്രിയ

ഒരു ദിവസം രാവിലെ വേവിക്കാൻ പയർ എടുത്തപ്പോൾ...
Around the world

API യും CAS ഉം - മത്സരാധിഷ്ഠിത കമ്പോള വ്യവസ്ഥിതിയുടെ ഉല്പന്നങ്ങള്‍

ലാഭനഷ്ടങ്ങളിലധിഷ്ഠിതമായ മുതലാളിത്ത വ്യവസ്ഥിതിയുടെ പ്രത്യയശാസ്ത്രം ആഗോളികരണ കാലത്ത് സമസ്ത മേഖലകളേയും ബാധിച്ചു തുടങ്ങിയതിന്റെ ഭാഗമായി മാത്രമേ UGC യുടെയും സംസ്ഥാന സര്‍ക്കാരിന്റെയും API ഉം CAS നേയും കാണാന്‍ കഴിയൂ. നിലനില്‍പും അതിജീവനവും വ്യക്തിയുടെ മാത്രം ബാദ്ധ്യതയും ഉത്തരവാദിത്തവുമായി പരിഗണിക്കുന്ന മത്സരാധിഷ്ഠിത കമ്പോളത്തിന്റെ അടിസ്ഥാന സമീപനത്തെയാണ് ഇവ പ്രതിഫലിപ്പിക്കുന്നത്. സേവന മേഖലകളുടെ പ്രത്യേകിച്ച് അധ്യാപനമേഖലയുടെ നൈതികതയെ, Professional Ethics നെ തീര്‍ത്തും അവഗണിച്ച് പരസ്പര മത്സരത്തിനുള്ള തുറന്ന വിപണിയായി കലാലയ അന്തരീക്ഷത്തെ മാറ്റി പൊതുമണ്ഡലത്തിന്റെ അവശേഷിക്കുന്ന നന്മകളെ, ആരോഗ്യകരമായ തൊഴില്‍ സംസ്‌കാരത്തെ, അപകടത്തിലാക്കാനുള്ള പ്രവണത മുളയിലേ നുള്ളേണ്ടതുണ്ട്. സംഘബോധത്തിന്റെയും കൂട്ടായ്മയുടെയും സാമൂഹിക ഉത്തരവാദിത്തങ്ങളൂടെയും സഹകരണത്തിന്റെയും ഉദാത്തമായ പ്രവര്‍ത്തന സംസ്‌കാരത്തിനു മുകളില്‍ വ്യക്തി കേന്ദ്രീകൃതവും സ്വാര്‍ത്ഥതാല്‍പരവുമായ പരസ്പര മത്സരത്തെ പ്രതിഷ്ഠിക്കുകയും പ്രോത്സാഹിപ്പിക്കുയും ചെയ്യുന്നതിനു പിന്നിലുള്ള താല്‍പര്യങ്ങള്‍ വിചാരണ ചെയ്യേണ്ടതുണ്ട്. സാമൂഹികമായ പ്രവര്‍ത്തങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുകയും സാമൂഹീകരണ പ്രക്രിയയേയും സാമൂഹിക ഗുണങ്ങളുടെ സ്വാംശീകരണത്തേയും വിദ്യാഭ്യാസത്തിന്റെയും അധ്യാപനത്തിന്റെയും ഗുണങ്ങളായി കണ്ട രീതി ശാസ്ത്രത്തെ തലകീഴായി മിറച്ച് സമൂഹത്തിനു മുകളില്‍ വ്യക്തിയെ പ്രതിഷ്ഠിച്ച് വ്യക്തിപരമായ നേട്ടങ്ങളെ തൊഴില്‍പരമായ അഭിവൃദ്ധിയായി വ്യാഖ്യാനിക്കുന്നത് പ്രത്യക്ഷത്തില്‍ നിസ്സാരമാണെങ്കിലും യഥാര്‍ത്ഥത്തില്‍ നമ്മുടെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും മാനവിക മൂല്യബോധത്തിന്റെയും തലകീഴായ മറിച്ചിടലാണ്. അതിലൂടെ സ്ഥാപിക്കുന്നതും വളര്‍ത്തുന്നതും മുതലാളിത്ത മനഃസ്ഥിതിയെയാണ്.
സെമസ്റ്റര്‍ സമ്പ്രദായം കൊണ്ടുവന്നത് സാമൂഹികമായ ഇടപെടലുകളിലൂടെ അിറവു നിര്‍മ്മിക്കപ്പെടുന്ന സാമൂഹിക ജ്ഞാന നിര്‍മ്മിതിയുടെ രീതിശാസ്ത്രം ഫലപ്രദമായി നടപ്പാക്കാനാണ്. സഹകരണാത്മകവും സഹവര്‍ത്തിത (Co-operative and Collaborative)വുമായ പഠനങ്ങള്‍ക്ക് അവസരമൊരുക്കി ക്ലാസ്മുറിയെ സാമൂഹിക ഇടപെടലിലൂടെ അറിവു നിര്‍മ്മിക്കാനുള്ള തലമായി മാറ്റുന്ന അധ്യാപകന്‍ അത്തരം പഠനപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ചെയ്യുന്നത് അത്തരം മൂല്യങ്ങള്‍ സ്വയം ആര്‍ജിച്ചും സ്വാംശീകരിച്ചുമാണ്. ഈ രീതിശാസ്ത്രത്തിന് തീര്‍ത്തും കടകവിരുദ്ധമാണ് നിലവിലെ API Score. സഹപ്രവര്‍ത്തകരുമായി മാത്സര്യത്തിലേര്‍പ്പെടുന്നതിനും അതില്‍ വിജിയിക്കുക വഴി കരഗതമാവുന്ന ഉയര്‍ന്ന സ്‌കോര്‍ ദുരഭിമാനത്തിനുള്ള സൂചകമാവുകയും ചെയ്യുന്നതു വഴിയുണ്ടാകുന്ന വൈരുദ്ധ്യത്തിനും പൊരുത്തക്കേടിനും അധ്യാപകര്‍ ഇരകളാവും. സെമസ്റ്റര്‍ സമ്പ്രദായം മുന്നോട്ടു വെക്കുന്ന പഠന ബോധന സമീപനത്തിന് വിരുദ്ധമായ ഈ അധ്യാപക വിലയിരുത്തല്‍ സൂചകങ്ങള്‍ അതുകൊണ്ടുതന്നെ തള്ളിക്കളയേണ്ടതാണ്.
API അധ്യാപക പ്രകടനത്തെ വിലയിരുത്തുന്ന സൂചക (Academic Performance Index)മാണെന്ന അവകാശവാദത്തെ വസ്തുനിഷ്ഠമായി പരിശോധിക്കേണ്ടതുണ്ട്. ഉദാഹരണമായി കാറ്റഗറി രണ്ടിലെ (Co-curricular, Extension and Professional development related activities) സൂചകങ്ങള്‍ അളക്കുന്നത് അധ്യാപകനെ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്തിയിരിക്കുന്നു എന്നാണ്. അല്ലാതെ ആ ചുമതല അയാള്‍ എങ്ങനെ നിര്‍വഹിക്കുന്നു എന്നല്ല. ഒന്നുകൂടി വ്യക്തമാക്കിയാല്‍ ഫിലിം ക്ലബ്ബിന്റെ കണ്‍വീനര്‍ സ്ഥാനം വഹിക്കുന്നയാള്‍ക്ക് സ്‌കോറുണ്ട്. ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രവര്‍ത്തിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. കാരണം API വിലയിരുത്തുന്നത് പ്രകടനത്തെയല്ല സ്ഥാനപ്പേരുകളെയാണ്. വിവിധ മണ്ഡലങ്ങളില്‍ ഒരു സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കുന്ന അംഗീകാരങ്ങളും നേട്ടങ്ങളുമാണ് യഥാര്‍ത്ഥത്തില്‍ അധ്യാപകന്റെ പ്രകടനത്തെ പ്രതിഫലിപ്പിക്കുന്ന സൂചകങ്ങള്‍.
അധ്യാപകന്‍ എന്നത് ഒരു input ആണ്. അവന്റെ പ്രകടനത്തിന്റെ മികവിനെ പ്രതിഫലിപ്പിക്കുന്ന output എന്നത് കുട്ടികളുടെ പുരോഗതിയും മികവുമാണ്. അതുണ്ടാകുന്നത് അധ്യാപകന്‍ വഹിക്കുന്ന സ്ഥാനപ്പേരുകളില്‍ നിന്നല്ല, ഫീല്‍ഡിലെ പ്രകടനത്തില്‍ നിന്നാണ്.
ഒരു പൊതു സൂചകം കൊണ്ട് ഒരു സമൂഹത്തെ വിലയിരുത്താന്‍ പുറപ്പെടണമെങ്കില്‍ അതിലെ മാനദണ്ഡങ്ങള്‍ എല്ലാവര്‍ക്കും ബാധകമാവുന്നതാവണം. പോളിടെക്‌നിക്കുകള്‍, ടീച്ചര്‍ എഡ്യുക്കേഷന്‍ സ്ഥാപനങ്ങള്‍, എഞ്ചിനിയറിംഗ് കോളേജുകള്‍, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ എന്നിങ്ങനെ പാഠ്യവസ്തുവിലും പഠനരീതിയിലും സ്വഭാവത്തിലും നൈപുണികളിലും വൈദഗ്ദ്ധ്യത്തിലും വൈവിധ്യം പുലര്‍ത്തുന്ന തീര്‍ത്തും വ്യത്യസ്തമായ മുഴുവന്‍ സ്ഥാപനങ്ങളിലേയും അധ്യാപകരെ ഒരേ സൂചകങ്ങള്‍ കൊണ്ട് വിലയിരുത്താന്‍ പുറപ്പെടുന്നതിലെ അസംബന്ധവും അശാസ്ത്രീയതയും കാണാതെ പോവുന്നത് മതിയായ പഠനങ്ങള്‍ കൂടാതെ Grass root level ല്‍ ചര്‍ച്ചയ്ക്കു വിധേയമാക്കാതെ ആരുടെയെങ്കിലും കുബുദ്ധികളെ താഴോട്ട് ധൃതി പിടിച്ച് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതുകൊണ്ട് സംഭവിക്കുന്നതല്ലേ! ഇന്ത്യന്‍ ഭാഷയും സാഹിത്യവും പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് എവിടെയാണ് ഇന്റര്‍നാഷണല്‍ സെമിനാറിന്റെയും ഇന്റര്‍നാഷണല്‍ ജേണലിന്റെയും സാദ്ധ്യതകള്‍? ദേശീയ സെമിനാറിനും ജേണലിനും പോലും സാദ്ധ്യതയില്ലാത്ത വിഷയങ്ങളും നമുക്കുണ്ട്. അവസരങ്ങളില്‍ തുല്യതയില്ലാത്തിടത്തോളം അഥവാ അവസരസമത്വം ഇല്ലാത്തിടത്തോളം അത്തരം കാര്യങ്ങള്‍ മാനദണ്ഡമായി വരുന്നത് ജനാധിപത്യ വിരുദ്ധവും ഭരണഘടന ഉറപ്പു നല്‍കുന്ന അവസരസമത്വത്തിന്റെയും തൊഴില്‍പരമായ വിവേചനത്തിനെതിരായ നിയമത്തിന്റെയും ലംഘനമാണ്.
NSS, NCC തുടങ്ങയവയും വിവിധതരം ക്ലബ്ബുകളും കലാലയങ്ങളില്‍ ക്രിയാത്മകമായി നിലകൊള്ളുന്നത് അതിനോട് താല്‍പര്യവും ആത്മാര്‍ത്ഥതയും കൂറും ഉള്ള അധ്യാപകര്‍ ആ ചുമതല വളരെ നിസ്വാര്‍ത്ഥമായി നിര്‍വഹിക്കുന്നത് കൊണ്ടാണ് API സ്‌കോര്‍ നടപ്പിലാവുമ്പോള്‍ സ്‌കോറില്‍ തല്‍പരരും ക്ലബ്ബ് പ്രവര്‍ത്തനങ്ങളോട് താല്‍പര്യവുമില്ലാത്തവര്‍ സ്ഥാനപ്പേരിനു വേണ്ടി മാത്രം ചുമതലയേല്‍ക്കുമ്പോള്‍ സെമസ്റ്റര്‍ സമ്പ്രദായത്തില്‍ ഞെങ്ങിഞെരുങ്ങി കഴിയുന്ന ഇവയുടെ പൂര്‍ണ്ണമായ പതനം തന്നെയായിരിക്കും ഫലം. പൊതുമണ്ഡലത്തിലെ അവശേഷിക്കുന്ന വെളിച്ചങ്ങളെ തല്ലിക്കെടുത്താന്‍ അവതരിച്ച ഈ വിലയിരുത്തല്‍ രീതി പാടേ തള്ളക്കളയേണ്ടതാണ്. അല്ലെങ്കില്‍ സമൂലാഗ്രം അഴിച്ചുപണിയേണ്ടതാണ്.
സംസ്ഥാനത്തെ കലാലയങ്ങളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നൂതന സംരംഭങ്ങളായ ASAP, WWS, FLAIR തുടങ്ങിയവയുടെ ചുമതലകള്‍ വഹിക്കുന്ന വിരലിലെണ്ണാവുന്ന സംസ്ഥാന ഭാരവാഹികള്‍ക്ക് മൂന്ന് കാറ്റഗറിയിലേയും സൂചകങ്ങളേക്കാള്‍ ഭീമമായ സ്‌കോറുകള്‍ നല്‍കിയിരിക്കുന്നതിനു പിന്നിലുള്ള ഉദ്ദേശ്യശുദ്ധിയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
സംസ്ഥാന സര്‍ക്കാരിന്റെ കരടു രേഖയില്‍ പറഞ്ഞിരിക്കുന്ന പൊതു ഉദ്ദേശ്യങ്ങളും പ്രക്രിയകളും നയവും പരസ്പരം ബന്ധപ്പെടുത്തി പരിശോധിക്കുമ്പോള്‍ അവ തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നു കാണാം. Community service എന്നത് ആമുഖത്തില്‍ പറഞ്ഞിരിക്കുന്നതല്ലാതെ അതൊരു നയമോ ലക്ഷ്യമോ ആകുന്നില്ല. സൂചകത്തില്‍ വ്യക്തമായി പ്രതിഫലിക്കുന്നുമില്ല. സ്ഥാപനത്തിന്റെ വികസനത്തിനു പ്രയാസം സൃഷ്ടിക്കുന്ന തടസ്സങ്ങളെ തിരിച്ചറിയാന്‍ അവസരമൊരുക്കുമെന്ന് പൊതു ഉദ്ദേശ്യത്തില്‍ പറഞ്ഞു വെച്ചിരിക്കുന്നതല്ലാതെ അതിനുള്ള പ്രക്രിയകള്‍ ഇല്ല. HOD മാരോട് നല്‍കാന്‍ ആവശ്യപ്പെടുന്നത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടാണ്. അത്തരമൊരു റിപ്പോര്‍ട്ടില്‍ കോളേജിന്റെ വികസനത്തിന് തടസ്സം നില്ക്കുന്ന ഘടകങ്ങളുണ്ടാവില്ല. തടസ്സങ്ങള്‍ മറികടന്ന് സ്ഥാപനത്തിന് സുസ്ഥിരമായ വികസനം സാദ്ധ്യമാകണമെങ്കില്‍ നിര്‍വ്വഹിക്കേണ്ട പ്രക്രിയകള്‍ ഇതല്ല. മികവുകളും പരിമിതികളും സ്വയം വിമര്‍ശനപരമായി വകുപ്പുതിരിഞ്ഞും കൂട്ടായും ചര്‍ച്ച നടത്തി രേഖപ്പെടുത്തി (പ്രക്രിയകളില്‍ അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പങ്കാളിത്തമുണ്ടാകണം) അവയ്ക്ക് പ്രശ്‌നത്തിന്റെ ഗൗരവവും സ്വഭാവവും അനുസരിച്ച് മുന്‍ഗണന നിശ്ചയിക്കണം. അത്തരം പരിമിതികള്‍ മറികടക്കാനുള്ള തനതായ പദ്ധതികള്‍ക്ക് രൂപം കൊടുക്കുകയും അത് സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യുമ്പോഴാണ് ഓരോ സ്ഥാപനത്തിന്റെയും ഗുണമേന്മ വര്‍ദ്ധിക്കുകയും സ്ഥാപനം മികവിലേക്കുയരൂകയും ചെയ്യുക. അതല്ലാതെ മൂന്‍വിധികളോ സങ്കല്പങ്ങളോ കമ്പോളതാല്പര്യങ്ങളോ അനുസരിച്ച് ഒരു പഠനത്തിന്റെയും പിന്‍ബലമില്ലാതെ മുകളില്‍ നിന്ന് പദ്ധതികള്‍ നൂതന സംരംഭങ്ങള്‍ എന്ന പേരില്‍ താഴേക്കടിച്ചേല്പ്പിച്ചില്ല.
അക്കാദമിക പ്രവര്‍ത്തനങ്ങള്‍ സ്‌കോറുകള്‍ക്കുവേണ്ടിയുള്ള അഭ്യാസങ്ങളായി അധഃപതിക്കുന്നത് ഉന്നത വിദ്യഭ്യാസ മേഖലയുടെ അടിത്തറയിളക്കും. ഇപ്പോള്‍ സെമിനാറുകളിലും മറ്റും ദൃശ്യമായിക്കൊണ്ടിരിക്കുന്ന പുതിയ പ്രവണതകള്‍ അതിന്റെ സൂചനയാണ്. സെമിനാറില്‍ കേള്‍വിക്കാരേക്കാള്‍ കൂടൂതല്‍ പേപ്പര്‍ അവതാരകരുണ്ടാകുന്നു. അവതാരകര്‍ക്കു ലഭിക്കുന്ന സമയം ചുരങ്ങിച്ചുരുങ്ങി 4 മിനിട്ടിലെത്തിയിരിക്കുന്നു.  പേപ്പര്‍ അവതരിപ്പിച്ചാലും ഇല്ലെങ്കിലും പരസ്പര ധാരണയോടെ അവതരിപ്പിച്ചതായുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നു. പണം വാങ്ങി പേപ്പര്‍ പ്രസിദ്ധീകരിക്കുന്നവരും മറ്റുള്ളവര്‍ക്കു വേണ്ടി അവരുടെ പേരില്‍ ജേണലുകളില്‍ എഴുതുന്ന കൂലിയെഴുത്തുകാരും രംഗത്തുവന്നിട്ടുള്ളതായി അറിയുന്നു. ഇതിനിടയില്‍ നിന്നു കൊണ്ടുവേണം യഥാര്‍ത്ഥ അക്കാദമിക മികവിനെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും.
ഇന്റര്‍നാഷണല്‍/നാഷണല്‍ തലത്തിലുള്ള സെമിനാറുകളും ശില്പശാലകളും സംഘടിപ്പിക്കുന്നതിന് അഥവാ ഇന്ത്യക്കു പുറത്തുവെച്ചു നടക്കുന്ന അത്തരം പരിപാടികളില്‍ സംബന്ധിക്കുന്നതിന് സര്‍ക്കാരും വിവിധ ഫണ്ടിംഗ് ഏജന്‍സികളും എത്ര അദ്ധ്യാപകര്‍ക്ക് അല്ലെങ്കില്‍ സ്ഥാപനത്തിന് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്? അതല്ലങ്കില്‍ നല്ല സാമ്പത്തിക ശേഷിയുള്ള അദ്ധ്യാപകരെയും സ്ഥാപനങ്ങളെയും മാത്രം ഉദ്ദേശിച്ചുള്ളതാണോ ഈ മേഖലയിലെ സ്‌കോര്‍? അദ്ധ്യപകന് സ്വന്തം താല്പര്യപ്രകാരം കലാലയത്തിനു പുറത്തുള്ള പ്രര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ പറ്റുന്ന തരത്തിലാണോ നിലവിലെ ഡ്യൂട്ടിലീവ് വ്യവസ്ഥകള്‍? സ്വന്തം സ്‌കോര്‍ ഉയര്‍ത്താന്‍ സെമിനാറുകള്‍, ശില്പശാലകള്‍, റിഫ്രഷര്‍ കോഴ്‌സുകള്‍, മറ്റു ഹ്രസ്വകാല കോഴ്‌സുകള്‍ എന്നിവയ്ക്കായി അദ്ധ്യപകര്‍ സ്വന്തം സ്ഥാപനത്തില്‍ നിന്ന് പുറത്തേക്കൊഴുകുമ്പോള്‍ അതിന്റെ ആത്യന്തികമായ ഫലം അനുഭവിക്കേണ്ടി വരിക  കുട്ടികളായിരിക്കില്ലേ? അദ്ധ്യാപകന്റെ വ്യക്തമായ മോണിറ്ററിംഗില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട കുട്ടികളുടെ പ്രോജക്ടുകള്‍ക്കും ഡിസര്‍ട്ടേഷനുകള്‍ക്കും ഗുണമേന്മ ആവശ്യമില്ലേ? ഉന്നത വിദ്യഭ്യാസ മേഖലയുടെ ഗുണമേന്മയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പ്രഥമ പരിഗണന നല്‍കേണ്ടത് അദ്ധ്യാപകരുടെ സാന്നിദ്ധ്യം സ്വന്തം കലാലയത്തില്‍ ഉറപ്പുവരുത്താനാണ്.
കോളേജദ്ധ്യാപകരുടെ placement / promotion നും നിലവിലുള്ള സമയബന്ധിതമായ അഥവാ സീനിയോറിറ്റി അനുസരിച്ചുള്ള രീതിയെ പൂര്‍ണ്ണമായും നിരാകരിച്ച് അവിടെ APL ഉം CAS ഉം നടപ്പില്‍ വരുത്തുന്നതാണോ അഥവാ നിലവിലെ രീതിയോടൊപ്പം ഉയര്‍ന്ന അക്കാദമിക നിലവാരം പുലര്‍ത്തുന്ന യഥാര്‍ത്ഥ പ്രതിഭാ ശാലികളായ അധ്യാപകരെ ശാസ്ത്രീയമായ വിലയിരുത്തല്‍ സൂചകങ്ങള്‍ക്കൊണ്ട് കണ്ടെത്തി സര്‍വ്വീസ് പരിഗണിക്കാതെ placement ഉം promotion നും നല്‍കി പോത്സാഹിപ്പിക്കുന്ന രീതീയാണോ അഭികാമ്യമെന്ന പുനര്‍വിചിന്തനം അനിവാര്യമാണ്.

2015 ജൂൺ 19, വെള്ളിയാഴ്‌ച

Prof.V.K.subaida With G.Ushakumari