ചിന്തകളും കാഴ്ചപ്പാടുകളും പങ്കുവെക്കാനൊരിടം

2016, ഏപ്രിൽ 21, വ്യാഴാഴ്‌ച

കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസനയം : പതിയിരിക്കുന്ന അപകടങ്ങള്‍

കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസനയം : പതിയിരിക്കുന്ന അപകടങ്ങള്‍
    1986 നും 92 നും ശേഷം കേന്ദ്രഗവണ്‍മെന്റ് പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കാനുള്ള തകൃതിയായ ഒരുക്കത്തിലാണ്. 2015 ഫെബ്രുവരിയില്‍ തുടങ്ങി 2015 ല്‍ തന്നെ CABEയ്ക്ക് (CENTRAL ADVISORY BOARD ON EDUCATION) ദേശീയ വിദ്യാഭ്യാസ നയം 2015 ന്റെ കരട് സമര്‍പ്പിക്കാന്‍ കഴിയുന്ന വിധത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.  MHRD - അതിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന Manual for Grass root level consultations on new Education Policy യുടെ ആമുഖത്തില്‍ പുതിയ വിദ്യാഭ്യാസനയത്തിന്റെ ലക്ഷ്യം ഇങ്ങനെ കുറിച്ചിട്ടിരിക്കുന്നു.
 'To meet the changing dynamics of the populations requirement with regard to quality education, innovation and research, aiming to make India a knowledge superpower by equipping its students with the necessary skills and knowledge and to eliminate the shortage of man power in science, technology, academics and industry.'
ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യവസായത്തിലും അനുഭവപ്പെടുന്ന തൊഴിലാളിക്ഷാമത്തെ പരിഹരിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ അവതരിപ്പിച്ചിരിക്കുന്ന പുതിയ വിദ്യാഭ്യാസനയം ആ ലക്ഷ്യത്തെ സാധൂകരിക്കുന്ന ആശയമണ്ഡലങ്ങളും  ചോദ്യാവലിയുമാണ് വിവരശേഖരണത്തിനും  ചര്‍ച്ചാ നാടകങ്ങള്‍ക്കുമായി തയ്യാറായിരിക്കുന്നത്. പണ്ട് ബ്രിട്ടീഷ് സര്‍ക്കാരിനുവേണ്ടി മെക്കാളെ തന്റെ മിനുട്‌സ് തയ്യാറാക്കിയതും  കമ്പനിക്കാവശ്യമായ ഗുമസ്തരെ സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നു.
    86നും 92നും ശേഷം 2015 ലെത്തുമ്പോള്‍ പുതിയവിദ്യാഭ്യാസ നയം ബോധപൂര്‍വ്വം ചില ആശയമണ്ഡലങ്ങളെ  തമസ്‌കരിക്കുന്നതും വിദ്യാഭ്യാസ ലക്ഷ്യത്തിന്റെ കേന്ദ്രസ്ഥാനത്ത് മറ്റു മേഖലകളെ പ്രതിഷ്ഠിക്കുന്നതും കാണാം. സ്വീകരിച്ചതും നിരാകരിച്ചതുമായ ആശയമണ്ഡലങ്ങളെ  വിലയിരുത്തുമ്പോഴാണ് വിദ്യാഭ്യാസത്തിനകത്ത് മറഞ്ഞിരിക്കുന്ന സര്‍ക്കാര്‍ നിലപാടുകളുടെ രാഷ്ട്രീയത്തെ അതെത്രമാത്രം പ്രതിനിധാനം ചെയ്യുന്നുവെന്ന് വെളിപ്പെടുക. ഭൗതികവും ആത്മീയവുമായ അഭിവൃദ്ധിക്കും സമഗ്രവികാസത്തിനും എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നതാണ് ദേശീയ കാഴ്ച്ചപ്പാട് എന്നുപറഞ്ഞുകൊണ്ട് 92 ലെ വിദ്യാഭ്യാസനയം  വിദ്യാഭ്യാസ ലക്ഷ്യത്തെ ഇങ്ങനെ  നിര്‍വചിക്കുന്നു. 'സംവേദനത്തേയും കാഴ്ചയേയും സംസ്‌കരിച്ചും ശാസ്ത്രാഭിരുചിയും  സ്വതന്ത്രചിന്തയും മനോഭാവവും വളര്‍ത്തിയും  ദേശീയ ഐക്യം  സാദ്ധ്യമാക്കി ഭരണഘടന പരിപാലിക്കുന്നജനാധിപത്യ മതേതരത്വ സോഷ്യലിസ്റ്റ് ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുക'.
    ജനാധിപത്യം നിലനില്‍ക്കുന്ന, മതേതരത്വവും സോഷ്യലിസവും ജനാധിപത്യവും ഭരണഘടനവഴി ഉറപ്പാക്കിയിട്ടുള്ള, നമ്മുടെ രാഷ്ട്രത്തിന്റെ വിദ്യാഭ്യാസനയം 92 വരെ അതിനനുഗുണമായ പൗരത്വ നിര്‍മ്മിതിയെ ലക്ഷ്യംവെച്ചുകൊണ്ടാണ് വിദ്യാഭ്യാസ ലക്ഷ്യത്തെ നിര്‍വചിച്ചത് എന്നത് ഇവിടെ വ്യക്തമാണ് . ദേശീയ ഐക്യം, സ്വതന്ത്രചിന്ത, മതേതരത്വം, സോഷ്യലിസം  എന്നീദര്‍ശനങ്ങളെ നിരാകരിച്ചും വ്യാവസായിക സാങ്കേതികമേഖലയിലെ അറിവും നൈപുണിയും  കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചും രൂപം കൊടുത്തുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസനയം രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് ആശങ്കയും ഉത്കണ്ഠയും ഉണര്‍ത്തുന്നു. വിശാലമായ ദാര്‍ശനിക, സാമൂഹ്യശാസ്ത്ര,മനശാസ്ത്ര ഭൂമികയില്‍ നിന്നും വിദ്യാഭ്യാസ ലക്ഷ്യം കേവലം വ്യവസായ തൊഴിലാളിയിലേക്ക് ചുരുക്കപ്പെടുന്നത് ദീര്‍ഘവീക്ഷണമില്ലായ്മയും നിരുത്തരവാദിത്വവും പരിഹാസ്യവുമാണ്.
കേന്ദ്രം മുന്നോട്ടുവെക്കുന്ന make in India, skill India Digital India എന്നീ മുദ്രാവാക്യങ്ങള്‍ക്കനുസൃതമായിത്തന്നെയാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളും നിര്‍ണയിച്ചിട്ടുള്ളത്. ഉന്നതവിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്ര വത്കരണം, വിദ്യാഭ്യാസ മേഖലയുടെ ഡിജിറ്റലൈസേഷന്‍ , നൈപുണീ വികാസം എന്നിവ പ്രധാന ഊന്നല്‍ മേഖലകളാവുന്നത് അങ്ങനെയാണ്. ഫോറിന്‍ യുണിവേഴ്‌സിറ്റികള്‍ക്ക്  ഇവിടെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ പരവതാനി വിരിച്ചു കഴിഞ്ഞു ഫോറിന്‍ യൂണിവേഴ്‌സിറ്റികളിലെ അധ്യാപകര്‍ക്ക് നമ്മുടെ  കലാലയങ്ങളില്‍ ഇടപെടാനുള്ള അവസരവും പുതിയ വിദ്യാഭ്യാസ നയം യാഥാര്‍ത്ഥ്യമാവുന്നതോടെ സംജാതമാവും. ഇന്ത്യയിലെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് ഒരേ സിലബസ്സും  ഒരേ അഡ്മിഷന്‍ പ്രക്രിയയും അധ്യാപകര്‍ക്ക്  ട്രാന്‍സ്ഫറിനുള്ള സാÎ്യതയും ഒരുക്കാനുള്ള  നീക്കങ്ങള്‍ പുരോഗമിക്കുന്നു. റൊമിള ഥാപ്പര്‍ ഇത്തരം നീക്കങ്ങളെ ഇങ്ങനെ വിലയിരുത്തുന്നു. 'സര്‍ക്കാര്‍ ഏകീകരണത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. അതാകട്ടെ മികവിനും നവീനതയ്ക്കും എതിരാണ്. ഏകീകരണം യാഥാര്‍ത്ഥ»മാവുമ്പോള്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് അവയുടെ പഠനബോധന പ്രവര്‍ത്തനങ്ങളുടെ പരീക്ഷണത്തിനുള്ള സ്വാതന്ത്ര്യവും ഗവേഷണത്തിനും അക്കാദമികമികവിനായി നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യവും ഇല്ലാതാവും'.
MHRDപുതിയ വിദ്യാഭ്യാസനയത്തിന്റെ ചര്‍ച്ചയ്ക്കായി പ്രസിദ്ധീകരിച്ച  സൂചകങ്ങളെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുമായി  ചേര്‍ത്തുവെച്ചു വായിക്കുമ്പോള്‍ അവതമ്മിലുള്ള ഇഴയടുപ്പം ബോദ്ധ്യമാവും.  പ്രധാനമന്ത്രിയുടെ 'കൗശാല്‍ ഭാരത് കുശാല്‍ഭാരത്'പദ്ധതിയുടെ ലക്ഷ്യം 2022ഓടെ 400 മില്ല്യന്‍ പേര്‍ക്ക് ജോലിനേടാന്‍ സഹായകമായ പരിശീലനം നല്‍കലാണ്. ഈ പദ്ധതിക്കുകീഴില്‍ സംരംഭകത്വവും പരിശീലനവും സമന്വയിപ്പിക്കുന്ന PMKV(National Policy for skills development and entrepreneurship2015) 2.4 മില്ല്യന്‍ പേര്‍ക്കുള്ള പരിശീലനം ലക്ഷ്യമിടുന്നു. ഈ പദ്ധതിക്കു കീഴില്‍തന്നെ സ്‌കില്‍ ലോണ്‍ സ്‌കീമും നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് വിഷനും ഉÊ്. അടുത്ത  5 വര്‍ഷത്തേക്ക് 5000 മുതല്‍ ഒന്നരലക്ഷം വരെ ലോണ്‍ 3.4 മില്ല്യന്‍ പേര്‍ക്ക് നല്‍കലാണ് ലക്ഷ്യം. വിദ്യാഭ്യാസ വായ്പകള്‍ക്കായി സര്‍ക്കാര്‍ തുടങ്ങിയിട്ടുള്ള വിദ്യാലക്ഷ്മി വെബ്‌സൈറ്റില്‍ ഇപ്പോള്‍ 13 ബാങ്കുകള്‍ അംഗങ്ങളാണ്.

                  സ്‌കൂള്‍വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് 13 ആശയ (Theme) ങ്ങളും ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് 20 ആശയങ്ങളുമാണ് വിവരശേഖരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഓരോ തീമുകള്‍ക്കും കീഴില്‍ ചോദ്യാവലിയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുക്കാനുള്ള ഉത്തരങ്ങള്‍ എന്നിങ്ങനെയാണ് data collection format ന്റെ ഘടന. ചോദ്യാവലിയെ വിമര്‍ശനാത്മകമായി വിലയിരുത്തുമ്പോള്‍ ഇതുമായി ബന്ധപ്പെട്ടരേഖകള്‍ തയ്യാറാക്കിയവരെ ഭരിക്കുന്ന നിലപാടുകളും  ഗൂഢോദ്ദേശ്യങ്ങളും വ്യക്തമാവും. മിക്കചോദ്യങ്ങളും സ്വതന്ത്രമായ പ്രതികരണത്തിന് സാദ്ധ്യതയില്ലാത്തതും  ചോദ്യകര്‍ത്താവിന്റെ നിലപാടില്‍ നിന്നുകൊണ്ട്  നല്‍കിയ ഉത്തരങ്ങളിലൊന്ന്   തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാക്കുന്ന  വിധത്തിലുള്ളതുമാണ്.  വ്യവസായികള്‍ക്കുവേണ്ടിയുള്ള നയമായതുകൊണ്ടാവാം 70%  ആളുകള്‍ പ്രത്യക്ഷമായോ പരോക്ഷമായോ കൃഷിയില്‍ ഏര്‍പ്പെട്ടിട്ടുള്ള  ഒരു രാജ്യത്തിന്റെ വിദ്യാഭ്യാസ നയത്തില്‍  കാര്‍ഷിക മേഖല കടന്നു വരാത്തത്. വിദ്യാഭ്യാസ മേഖലയെ നവീകരിക്കാനും ആധുനീകരിക്കാനുമുള്ള ഒരുനയം അതിനുള്ള മാര്‍ഗങ്ങള്‍  അന്വേഷിക്കുന്നതിനേക്കാള്‍ ഉത്കണ്ഠപ്പെടുന്നത് പഠിപ്പിക്കാത്ത അധ്യാപകരെ എങ്ങനെ ശിക്ഷിക്കണമെന്നറിയാനാണ്.
ചോദ്യാവലിയില്‍നിന്ന് രൂപപ്പെടുത്താവുന്ന ചോദ്യകര്‍ത്താവിന്റെ പൂര്‍വധാരണകളെ (Assumptions)ഇങ്ങനെ സംഗ്രഹിക്കാം.
·    പൊതുവിദ്യാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിലവാരമില്ല.
·    പൊതുവിദ്യാലയങ്ങള്‍ക്കും കോളേജുകള്‍ക്കും ഭൗതിക സാഹചര്യമില്ല.
·    പഠിപ്പിക്കാത്ത അധ്യാപകരാണ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഇല്ലാതാക്കുന്നത്.
·    അധ്യാപകര്‍ക്ക് നിലവാരമില്ലാത്തത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു.
·    യൂണിവേഴ്‌സിറ്റികള്‍ക്ക്  അന്താരാഷ്ട്ര നിലവാരമില്ല.
·    അഡ്മിഷന് മെറിറ്റ് മാത്രമേ നോക്കാവൂ.
·    സംവരണം  വിവേചനപരമാണ്.
·    ലിംഗപരമായ അകല്‍ച്ച പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യവും/ യാത്രാസൗകര്യവും / കമ്പ്യൂട്ടിംഗ് ഡിവൈസും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും /സാമ്പത്തിക സഹായവും നല്‍കിയാല്‍ ഇല്ലാതാവും.
·    അധ്യാപനത്തിന്റെ ഗുണനിലവാരപ്രശ്‌നത്തെ തരണം ചെയ്യാന്‍ പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം/ യാത്രാച്ചെലവ്/ കമ്പ്യൂട്ടിംഗ് ഡിവൈസിനും കണക്റ്റിവിറ്റിക്കും സാമ്പത്തികസഹായം നല്‍കല്‍ എന്നിവകൊണ്ട് സാധിക്കും.
·    കുറച്ചുകൊണ്ടുവരേണ്ട ഒന്നാണ് സ്‌കോളര്‍ഷിപ്പ്.
·    പലിശ ഇളവുള്ള ലോണ്‍ ലഭ്യമാക്കുന്നതിലൂടെ ദാരിദ്ര്യമേഖലയില്‍ നിന്നുള്ളവരുടെ ഉന്നത വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ പരിഹരിക്കാം.
·    നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണ്ണയത്തിന് ബദല്‍ ആവശ്യമാണ്.
·    നല്ല ഭരണഘടന ഉണ്ടായാല്‍ സംസ്ഥാനത്തെ സര്‍വകലാശാലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.
·    പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാക്കുക എന്നത് പഠിപ്പിക്കാത്ത അധ്യാപകര്‍ക്ക് കൊടുക്കേണ്ട ശിക്ഷയാണ്.
·    ക്വാളിറ്റിക്ക് വേണ്ടിയുള്ള ഭരണപരിഷ്‌കാരത്തിന് പ്രധാനമായും ചെയ്യേണ്ടത് അധ്യാപകനെ ശിക്ഷിക്കലും അവന്റെ ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കലുമാണ്.
·    അക്കാദമികവും സാമ്പത്തികവും ഭരണപരവുമായ സ്വയം ഭരണാവകാശം കലാലയങ്ങള്‍ക്ക്/സര്‍വകലാശാലകള്‍ക്ക് നല്‍കുന്നത് മഹത്തായ കാര്യമാണ്.
·    നൈപുണി വികസനമാണ് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അടിയന്തരശ്രദ്ധ പതിപ്പിക്കേണ്ട പ്രശ്‌നമേഖല.
·    ആവശ്യങ്ങള്‍ നോക്കിയല്ല ഫണ്ട് അനുവദിക്കേണ്ടത് മാനദണ്ഡങ്ങള്‍ നോക്കിയാണ്.
·    ആഭ്യന്തരവും ബാഹ്യവുമായ നല്ലരീതിയിലുള്ള നിരീക്ഷണ സംവിധാനങ്ങളുടെ അഭാവമാണ് ഗുണമേന്മഇല്ലാതാവാന്‍ കാരണം.

തെറ്റായ സങ്കല്‍പങ്ങളില്‍ നിന്നും മുന്‍വിധിയില്‍ നിന്നും രൂപം കൊടുത്ത ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ചോദ്യാവലി എന്നതുകൊണ്ടു തന്നെ വരാനിരിക്കുന്ന വിദ്യാഭ്യാസനയവും യാഥാര്‍ത്ഥ്യബോധത്തോടുകൂടിയതാവുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. മാത്രമല്ല കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്ക് മുന്‍ഗണനകൊടുക്കുന്നതും സാമ്പത്തികവും സാമൂഹികവുമായി ഉയര്‍ന്നു നില്‍ക്കുന്നവന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതുമാണിത്.ഇന്ത്യയുടെ ബഹുസ്വരതയെ ദുര്‍ബലപ്പെടുത്തി ഭാഷകൊണ്ടും അടിച്ചേല്‍പ്പിക്കുന്ന സംസ്‌കാരംകൊണ്ടും നിര്‍ബന്ധിത ‡കീകരണമോ ഉദ്ഗ്രഥനമോ സാദ്ധ്യമാക്കാന്‍ ലക്ഷ്യംവക്കുന്നതുമാണ്. തുല്ല്യതയുടെയും സാമൂഹ്യനീതിയുടേയും തത്ത്വങ്ങള്‍ക്ക് വിരുദ്ധവുമാണ്.  ഭാഷകൊണ്ട് ദേശീയമായ ഐക്യം ഉണ്ടാക്കുമെന്നുപറയുമ്പോള്‍ പുതിയ വിദ്യാഭ്യാസനയം പുതിയ ഭാഷാനയം കൊണ്ടുവരുമെന്നുറപ്പാണ്. ഹിന്ദി അല്ലെങ്കില്‍ സംസ്‌കൃതഭാഷകളെ നിര്‍ബന്ധമായി സ്വീകരിക്കേണ്ട ഒന്നാക്കി അടിച്ചേല്‍പ്പിക്കും. സാംസ്‌കാരികമായ ഏകത എന്ന സങ്കല്‍പത്തില്‍ നിന്നുകൊണ്ട് ആര്‍ഷ ഭാരതത്തിന്റെ സാംസ്‌കാരിക ജീര്‍ണതകളെ പാട്യപദ്ധതിയുടെ ഭാഗമാക്കിദേശീയാടിസ്ഥാനത്തില്‍ നടപ്പാക്കാനുള്ള സാദ്ധ്യത നിലനില്‍ക്കുന്നു.
    കലാകായിക വിദ്യാഭ്യാസത്തിന്റെ പേരില്‍ യോഗ ദേശവ്യാപകമായി കരിക്കുലത്തിന്റെ ഭാഗമാക്കാം. 6 മുതല്‍ 10 വരെ ക്ലാസ്സുകളിലേക്ക് NCERT ഇപ്പോള്‍ തന്നെ യോഗയ്ക്ക് സിലബസ്സും അധ്യാപകപരിശീലന പരിപാടിയും തയ്യാറാക്കിയിട്ടുണ്ട്. യോഗയുടെ മറവില്‍ ഹൈന്ദവസന്യാസിമാര്‍ക്ക്  വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇടംലഭിക്കുകയും അവര്‍ ഈ അവസരം ഹിന്ദുത്വആശയങ്ങള്‍കൂടി പ്രചരിപ്പിക്കാനുള്ള സാദ്ധ്യതയായി പ്രയോജനപ്പെടുത്തുകയും ചെയ്യും.
    1976 ലെ ഭരണഘടനാഭേദഗതിയനുസരിച്ച് വിദ്യാഭ്യാസം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുള്ള കണ്‍കറന്റ് ലിസ്റ്റിലാണ് ഉള്‍പ്പെടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ  അധികാരത്തെ പരിമിതപ്പെടുത്തി കേന്ദ്രഗവണ്‍മെന്റിലേക്ക് കേന്ദ്രീകരിക്കാനുള്ള പ്രവണത നിലനില്‍ക്കുന്നുണ്ട്. കാരണം ഇന്‍•ോളജി (ഇന്ത്യന്‍ സംസ്‌കാരം)യും ഭാഷയും കായിക വിദ്യാഭ്യാസവും ദേശവ്യാപകമായി നടപ്പാക്കാന്‍ അതാവ«്യമാണ്. അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്ത് വ്യവസായികള്‍ വരാനും വ്യവസായവുമായി പ്രത്യക്ഷബന്ധമുള്ള കോഴ്‌സുകള്‍ക്ക് സര്‍വകലാശാലകള്‍ പരസ്യ പ്രŠ്യാപനത്തോടെ വിജ്ഞാപനമിറക്കുകയും ചെയ്യേണ്ട സാഹചര്യം പുതിയ വിദ്യാഭ്യാസനയം സൃഷ്ടിക്കും. കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതില്‍ നിന്ന്  സര്‍ക്കാര്‍ പതുക്കെ പിന്‍വാങ്ങുകയും ആ ബാദ്ധ്യത വിദ്യാര്‍ത്ഥികളിലേക്ക് കൈമാറുയും ചെയ്യും. സംവരണം  കുറച്ചുകൊണ്ടുവരികയും നിര്‍ത്തലാക്കുകയും ചെയ്ത് മെറിറ്റ് മാത്രം മാനദണ്ഡമാ¾ും. കേന്ദ്രസര്‍ക്കാര്‍ നിയമനം നല്‍കുന്ന  അധ്യാപകരെ ദേശീയമായി വിന്യസിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. സാമ്പത്തിക സഹായങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍വെച്ച് സ്വകാര്യമേഖലയിലേക്ക് പണമൊഴുക്കുകയും പൊതുസ്ഥാപനങ്ങളെ നശിപ്പിക്കുകയും ചെയ്യും. സ്‌കോളര്‍ഷിപ്പുകളെ വരുമാനവുമായി ബന്ധിപ്പിച്ച് കുറക്കുകയും പിന്നീട് നിര്‍ത്തലാക്കുകയും ചെയ്യും. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നല്‍കുന്ന സഹായം താമസമോ ¢ക്ഷണമോ ആയിച്ചുരുങ്ങുകയും  അഡ്മിഷനിലും തൊഴിലിലും നിലവിലുള്ള സംവരണ വ്യവസ്ഥകച്ചെ വിവേചനത്തിന്റെ പേരുപറഞ്ഞ്  നിര്‍ത്തലാക്കുകയും ചെയ്യും. വിദ്യാഭ്യാസത്തിന്റ ലക്ഷ്യമെന്നത് കമ്പോളത്തിനാവശ്യമായ വിദഗ്ദ്ധ തൊഴിലാളികച്ചെ  സൃഷ്ടിക്കുക എന്നതിലേക്ക് പരിമിതപ്പെടുത്തും. സ്ഥിരം നിയമനങ്ങള്‍ക്കുപകരം കൂലിത്തൊഴിലാളികളായ അധ്യാപകരെ സൃഷ്ടിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്യാമറയുടെ നിരീക്ഷണത്തിലായിരിക്കും. കമ്പോളമാനദണ്ഡങ്ങള്‍വെച്ച് സ്ഥാപനങ്ങളെയും അധ്യാപകരെയും ഗ്രേഡുകച്ചോ സ്‌കോറുകളോകൊണ്ട് അടയാളപ്പെടുത്തും. നിലവാരമില്ലെന്ന് പറഞ്ഞ് ആരേയും എപ്പോള്‍വേണമെങ്കിലും പിരിച്ചുവിടാവുന്ന അവസ്ഥ സംജാതമാവും. പാര്‍ശ്വവല്കരിക്കപ്പെട്ടവരുടെയും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുടേയും ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച് ചര്‍ച്ചയ്ക്ക് വെച്ചിരിക്കുന്ന സൂചകങ്ങള്‍ ഒന്നും  പറയുന്നില്ലെന്നത് പുതിയ വിദ്യാഭ്യാസനയം ആരെ ലക്ഷ്യംവെക്കുന്നുവെന്നതിന്റെ വ്യക്തമായതെളിവാണ്.
  മുഹമ്മദ്ബഷീര്‍കെ.കെ                                         
             അസിസ്റ്റന്റ്‌പ്രൊഫസര്‍,
കെ.കെ.ടി.എം.ഗവ.കോളേജ്പുല്ലൂറ്റ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ